വളരണം സ്ത്രീകളില്‍ നിക്ഷേപ ചിന്തകള്‍

വളരണം സ്ത്രീകളില്‍ നിക്ഷേപ ചിന്തകള്‍

പേഴ്‌സണല്‍ ഫിനാന്‍സിന്റെ പ്രാഥമിക തത്വം തന്നെ വ്യക്തികള്‍ എങ്ങനെ പണം നേടുന്നുവെന്നതും അത് എങ്ങനെ ചെലവഴിക്കുന്നുവെന്നതുമാണ്

ഇന്ന് സ്ത്രീകള്‍ വളരെ ചുരുക്കമായെങ്കിലും പുരുഷന്മാര്‍ക്കൊപ്പം അല്ലെങ്കില്‍ അവരേക്കാള്‍ ഒരുപടി മുന്നില്‍ ജോലികളിലും സംരംഭങ്ങളിലും സംഘാടനത്തിലും ഇടപെടുന്നുണ്ട്. പക്ഷേ പണസംബന്ധമായ കാര്യങ്ങളില്‍ പുരുഷന്മാരില്‍ നിന്നു വ്യത്യസ്തമായ സമീപനവും കാഴ്ചപ്പാടുമാണ് അവര്‍ക്കുള്ളത്. വ്യക്തിപരമായ സാമ്പത്തിക കാര്യങ്ങളിലും താല്‍പ്പര്യങ്ങളിലും അവരുടേതായ വഴി അവര്‍ രൂപപ്പെടുത്താറുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ പൊതുവേ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ ഉല്‍ക്കണ്ഠാകുലരാണുതാനും. പുരുഷന്മാര്‍ വരുമാനത്തിനായി പണിയെടുക്കുകയും സ്ത്രീകള്‍ വീട്ടുജോലികള്‍ ചെയ്യുകയുമെന്നതാണ് പരമ്പരാഗത സങ്കല്‍പ്പം. ജോലിചെയ്ത് വരുമാനം നേടുന്ന സ്ത്രീകള്‍ പല കുടുംബങ്ങളിലുമുണ്ടെങ്കിലും ആവശ്യങ്ങള്‍ക്കു പണം ചെലവഴിക്കുന്നത് പലപ്പോഴും പുരുഷന്മാരായിരിക്കും. ഇന്നത്തെ സ്ത്രീകളില്‍ മിക്കവരും ബാങ്കുകളിലും എടിഎമ്മുകളിലും പോയി പണം പിന്‍വലിക്കാനും പണം അടയ്ക്കാനും പ്രാപ്തരാണ്.

സ്വന്തമായി വരുമാനമുള്ള സ്ത്രീകള്‍ക്ക് കുടുംബത്തിലേക്ക് ആവശ്യമായ സാധനങ്ങള്‍ സ്വതന്ത്ര്യത്തോടെ വാങ്ങുന്നതിനും വലിയ സാമ്പത്തിക കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിനുംവരെ കഴിയുന്നു. എങ്കിലും നിക്ഷേപ കാര്യത്തില്‍ അവര്‍ പിന്നിലാണ്. സേവിംഗ്‌സ് ബാങ്കുകളിലെ സമ്പാദ്യം, ഇന്‍ഷുറന്‍സ്, പോസ്റ്റ് ഓഫീസ് സേവിംഗ്‌സ്, ചിട്ടി എന്നതിനപ്പുറം മറ്റ് സമ്പാദ്യ മാര്‍ഗങ്ങളില്‍ പണം നിക്ഷേപിക്കുന്ന സ്ത്രീകള്‍ കുറവാണ്. പുതുതലമുറയില്‍പ്പെട്ട സ്ത്രീകളില്‍ പോലും ഇതില്‍ കാര്യമായ മാറ്റമില്ല. നഷ്ടസാധ്യതകള്‍ ഏറ്റെടുക്കാനുള്ള മടിയാണ് പ്രധാനമായും ഇതിനു പിന്നില്‍.

സാമ്പത്തിക സാക്ഷരത നേടിയ സ്ത്രീകള്‍ക്കാണ് നന്നായി സാമ്പത്തിക ആസൂത്രണം ചെയ്യാനും പണം നിയന്ത്രിക്കാനും സമ്പാദിക്കാനും നിക്ഷേപം നടത്താനും കഴിയുക. സ്ത്രീകളില്‍ സാമ്പത്തികാവബോധം ഉണ്ടാകുന്നത് നല്ല തീരുമാനങ്ങളെടുക്കുന്നതിന് അവരെ സഹായിക്കും. പല കുടുംബങ്ങളിലും അംഗങ്ങള്‍ കൂട്ടായാണ് പ്രധാനപ്പെട്ട സാമ്പത്തിക തീരുമാനങ്ങളെടുക്കുന്നത്. അതേസമയം, സ്വന്തമായി വരുമാനം നേടുന്ന സ്ത്രീകള്‍ക്ക് തീരുമാനങ്ങളില്‍ മുഖ്യ പങ്കു വഹിക്കാനാകും.

നിക്ഷേപ കാര്യത്തില്‍ അവര്‍ പിന്നിലാണ്. സേവിംഗ്‌സ് ബാങ്കുകളിലെ സമ്പാദ്യം, ഇന്‍ഷുറന്‍സ്, പോസ്റ്റ് ഓഫീസ് സേവിംഗ്‌സ്, ചിട്ടി എന്നതിനപ്പുറം മറ്റ് സമ്പാദ്യ മാര്‍ഗങ്ങളില്‍ പണം നിക്ഷേപിക്കുന്ന സ്ത്രീകള്‍ കുറവാണ്. പുതുതലമുറയില്‍പ്പെട്ട സ്ത്രീകളില്‍ പോലും ഇതില്‍ കാര്യമായ മാറ്റമില്ല. നഷ്ടസാധ്യതകള്‍ ഏറ്റെടുക്കാനുള്ള മടിയാണ് പ്രധാനമായും ഇതിനു പിന്നില്‍

ഇന്നത്തെ കാലത്ത് ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും സാമ്പത്തിക സുരക്ഷ അനിവാര്യമാണ്. തങ്ങള്‍ക്ക് ബുദ്ധിമുട്ടുകളില്ലാതെ ഭാവി ജീവിതം നയിക്കുന്നതിന് സാമ്പത്തിക സുരക്ഷയുണ്ടാവണമെന്ന് അവര്‍ ആഗ്രഹിക്കുന്നതില്‍ തെറ്റില്ല. വ്യക്തമായ ആസൂത്രണമാണ് സാമ്പത്തിക പുരോഗതിക്ക് ആദ്യം വേണ്ടത്. ഇത് വ്യക്തികളുടെ പ്രായം, വരുമാനം, കാലം, നഷ്ടസാധ്യതകള്‍ നേരിടാനുള്ള കരുത്ത്, തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള കഴിവ്, മനോഭാവം എന്നിങ്ങനെയുള്ള ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. സാമ്പത്തിക ആസൂത്രണത്തിന്റെ ആദ്യപടി നമ്മള്‍ സാമ്പത്തികമായി എവിടെ നില്‍ക്കുന്നു, ഇനി എന്തെല്ലാം നേടണം, അതിനെത്ര ചെലവു വരും, പണം എങ്ങനെ കണ്ടെത്താം എന്നൊക്കെയുള്ള വിലയിരുത്തലാണ്. സമയപരിധി ഇതില്‍ പ്രധാനമാണ്. വിദ്യാഭ്യാസം കഴിഞ്ഞ് ജോലി നേടിയ പെണ്‍കുട്ടിയുടെ ലക്ഷ്യങ്ങളല്ല കുറച്ചു കൂടി പ്രായം ചെന്നവരുടേത്. ഇരുപതു വയസുള്ള അവിവാഹിതരായ സ്ത്രീകളുടെ ലക്ഷ്യം വാഹനം വാങ്ങലും വിവാഹവുമൊക്കെയാണെന്നു കരുതുക. മറുവശത്ത്, മധ്യ വയസുള്ള വിവാഹിതരായ സ്ത്രീകള്‍ ചിന്തിക്കുന്നത് വീടു നിര്‍മ്മാണവും കുട്ടികളുടെ വിദ്യാഭ്യാസവുമാവും. കൂടാതെ ജോലിക്കാരായ സ്ത്രീകളാണെങ്കില്‍ ദീര്‍ഘകാലത്തേക്കുള്ള ലക്ഷ്യം വിരമിച്ചശേഷമുള്ള സുരക്ഷിതമായ തുടര്‍ ജീവിതവുമായിരിക്കും.പേഴ്‌സണല്‍ ഫിനാന്‍സിന്റെ പ്രാഥമിക തത്വം തന്നെ വ്യക്തികള്‍ എങ്ങനെ പണം നേടുന്നുവെന്നതും അത് എങ്ങനെ ചെലവഴിക്കുന്നുവെന്നതുമാണ്. പണം നേടുക എന്നത് വ്യക്തികളുടെ കൈവശം എത്തുന്ന പണമാണ്. അത് ജോലിയിലൂടെ നേടുന്ന വരുമാനമാകാം, സ്വത്ത് വിറ്റുകിട്ടുന്നതാകാം അല്ലെങ്കില്‍ ഭാഗ്യക്കുറികളിലൂടെ ലഭിക്കുന്നതാകാം. വീട്ടമ്മമാരായ സ്ത്രീകള്‍ പണത്തിനായി ആശ്രയിക്കുന്നത് ഭര്‍ത്താക്കന്മാരുടെ വരുമാനമായിരിക്കും. അതേസമയം, വിവിധ ആവശ്യങ്ങള്‍ക്കായി പണം ഉപയോഗപ്പെടുത്തുന്നതാണ് ചെലവ്. ഓരോ വിടുകളിലെയും വരവുചെലവുകളുടെ ചിത്രം നല്‍കുന്നതാണ് കുടുംബ ബജറ്റ്. കുടുംബത്തിലെ വരവിനെയും ചെലവിനെയും കുറിച്ചറിയാന്‍ ബജറ്റ് സഹായിക്കും.

ബാങ്കുകളിലെ സേവിംഗ്‌സ് ഡിപ്പോസിറ്റ്, സ്ഥിര നിക്ഷേപം, പോസ്റ്റ് ഓഫീസ് സേവിംഗ്‌സ്, ഇന്‍ഷുറന്‍സ്, ചിട്ടി, ഭൂമിയും സ്വര്‍ണ്ണവും വാങ്ങല്‍ എന്നിങ്ങനെയുള്ള പതിവു നിക്ഷേപ മാര്‍ഗങ്ങള്‍ക്കപ്പുറം കടപ്പത്രങ്ങള്‍, സര്‍ക്കാര്‍ ബോണ്ടുകള്‍, ഓഹരി, മ്യൂച്ചല്‍ ഫണ്ടുകള്‍ എന്നിങ്ങനെയുള്ളവയുമുണ്ട്. വിവിധ നിക്ഷേപങ്ങള്‍ നല്‍കുന്ന നേട്ടങ്ങള്‍ക്കും വ്യത്യാസമുണ്ട്. ഉദാഹരണത്തിന് ഓഹരികളില്‍ വരുമാനവും മൂല്യവര്‍ധനയും ഉണ്ടാകുന്നു. ഇന്‍ഷുറന്‍സ് ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നു. റിയല്‍ എസ്റ്റേറ്റ്, മ്യൂച്ചല്‍ ഫണ്ട്, ഓഹരികള്‍ തുടങ്ങിയവ സാമ്പത്തിക കാലാവസ്ഥ അനുകൂലമെങ്കില്‍ ഉയര്‍ന്ന നേട്ടം നല്‍കുന്നവയാണ്. നഷ്ടസാധ്യതകളെ നേരിടാന്‍ കഴിവുള്ളവര്‍ക്ക് ഓഹരിയില്‍ നിക്ഷേപിക്കാം.

ഓരോരുത്തര്‍ക്കും അനുയോജ്യമായ നിക്ഷേപ രീതികള്‍ വ്യത്യസ്തമായിരിക്കും. അതിനാല്‍ ഓരോ തരം നിക്ഷേപങ്ങളെക്കുറിച്ചും സ്വയം അറിവുനേടണം. ഓരോന്നിനെക്കുറിച്ചും ശരിയായി മനസിലാക്കിയതിനുശേഷം മാത്രം വേണം അതില്‍ നിക്ഷേപിക്കാന്‍. ആവശ്യമെങ്കില്‍ സാമ്പത്തിക ഉപദേശകരുടെ സഹായവും ഇതിനായി തേടാവുന്നതാണ്. നിക്ഷേപം ബുദ്ധിമുട്ടുള്ള ഒന്നായി കണക്കാക്കാതിരിക്കുക. ചെറിയ നിക്ഷേപങ്ങള്‍ ആദ്യം തുടങ്ങുക.

rajeev.lakshman@gmail.com

Comments

comments

Categories: FK Special, Slider