രാജസ്ഥാന്‍ ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് വിജയം

രാജസ്ഥാന്‍ ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് വിജയം

 

ജയ്പൂര്‍: രാജസ്ഥാനില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് ജയം. ബിജെപിയെ കനത്ത ഭൂരിപക്ഷത്തിന് പിന്തള്ളിയാണ് കോണ്‍ഗ്രസ് വിജയം കൊയ്തത്. അതേ സമയം തിരിച്ചടി തങ്ങള്‍ക്ക് കൂടുതല്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ആഹ്വാനമായി കണക്കാക്കുമെന്ന് മുഖ്യമന്ത്രി വസുന്ധര രാജെ പ്രതികരിച്ചു.

ജില്ലാ പരിഷത്ത്, നഗരപാലിക, പഞ്ചായത്ത് സമിതി സീറ്റുകള്‍ എന്നിവയിലായി നടന്ന തിരഞ്ഞെടുപ്പുകളില്‍ ഭൂരിഭാഗവും നേടിയത് കോണ്‍ഗ്രസ് തന്നെയാണ്. പഞ്ചായത്ത് സമിതിയില്‍ രണ്ടിടങ്ങളില്‍ എതിരില്ലാതെയായിരുന്നു വിജയം. പ്രാദേശകാടിസ്ഥാനത്തില്‍ എല്ലായിടത്തും കോണ്‍ഗ്രസ് നേടിയ ജയം ജനങ്ങളുടെ ചിന്താഗതിയാണ് വെളിവാക്കുന്നതെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് പറഞ്ഞു. ഭരണകക്ഷിയായ ബിജെപിക്ക് എട്ട് പഞ്ചായത്ത് സമിതി സീറ്റുകളും രണ്ട് മുന്‍സിപ്പല്‍ സീറ്റുകളും ഒരു ജില്ലാ പരിഷത്ത് സീറ്റുമാണ് നേടാനായത്. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി രാജസ്ഥാന്‍ സന്ദര്‍ശിക്കാനിരിക്കെ, ജനങ്ങള്‍ ബിജെപിക്ക് നല്കിയ മറുപടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: FK News, Politics

Related Articles