ബിജെപി-ടിഡിപി ഭിന്നത; രണ്ട് ബിജെപി മന്ത്രിമാര്‍ രാജി വെച്ചു

ബിജെപി-ടിഡിപി ഭിന്നത; രണ്ട് ബിജെപി മന്ത്രിമാര്‍ രാജി വെച്ചു

 

ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്കാത്തത് സംബന്ധിച്ചുണ്ടായ തര്‍ക്കങ്ങളില്‍ അനുനയന ശ്രമങ്ങള്‍ തുടരവേ ആന്ധ്രയിലെ രണ്ട് ബിജെപി മന്ത്രിമാര്‍ രാജി വെച്ചു. ടിഡിപിയുടെ കേന്ദ്രമന്ദ്രിമാര്‍ ഇന്ന് രാജി വെക്കാനിരിക്കെയാണ് സംഭവം. കെ ശ്രീനിവാസ റാവു, ടി മാണിക്യാല റാവു എന്നിവരാണ് നായിഡു മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചത്. ആന്ധ്ര പ്രദേശിന് പ്രത്യേക പദവി, പാക്കേജ് എന്നീ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഏതാനും ദിവസങ്ങളായി ഇരുവിഭാഗങ്ങള്‍ക്കിടയിലും ഭിന്നത രൂക്ഷമായിരുന്നു. അതിനിടെ ബുധനാഴ്ച ചേര്‍ന്ന പത്രസമ്മേളനത്തില്‍ ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്കാന്‍ സാധിക്കില്ലെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ രൂക്ഷമായത്. ഇതേ തുടര്‍ന്ന് കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് മന്ത്രിമാരെ പിന്‍വലിക്കാന്‍ ചന്ദ്രബാബു നായിഡു തീരുമാനിക്കുകയായിരുന്നു.

ഇന്നലെ ഹൈദരാബാദില്‍ വെച്ച് ചേര്‍ന്ന നിയമസഭാകക്ഷി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. പാര്‍ലമെന്റില്‍ മൂന്ന് ദിവസമായി നടപടികള്‍ തടസപ്പെടുത്തിക്കൊണ്ട് എംപിമാര്‍ പ്രതിഷേധം തുടരുകയാണ്.

 

Comments

comments

Categories: FK News, Politics
Tags: BJP TDP