ഡിജിറ്റല്‍ പണമിടപാടുകളുടെ എണ്ണം കുറയുന്നു; ആര്‍ബിഐ

ഡിജിറ്റല്‍ പണമിടപാടുകളുടെ എണ്ണം കുറയുന്നു; ആര്‍ബിഐ

 

രാജ്യത്തെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ തുടരവേ ഡിജിറ്റല്‍ പണമിടപാടുകളുടെ എണ്ണത്തില്‍ കുറവ് വരുന്നതായി റിസര്‍വ് ബാങ്ക്. കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ജനുവരി മാസത്തേതില്‍ നിന്ന് 12.5 ശതമാനത്തിന്റെ ഇടിവാണ് ഫെബ്രുവരിയില്‍  രേഖപ്പെടുത്തിയിരിക്കുന്നത്.

ഇക്കഴിഞ്ഞ ജനുവരിയില്‍ 131.9 ട്രില്യണ്‍ മൂല്യമുള്ള ഡിജിറ്റല്‍ ഇടപാടുകളായിരുന്നു രാജ്യത്താകെ നടന്നത്. ഫെബ്രുവരിയിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇത് 115.5 ട്രില്യണ്‍ ആയി കുറഞ്ഞിരിക്കുന്നു. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍, യുണിസെഫ് പെയ്‌മെന്റ്, ഇന്റര്‍നെറ്റ് ബാങ്കിംഗ് എന്നിവ ഉള്‍പ്പടെയുള്ള കണക്കാണിത്. എന്നാല്‍ യുപിഐ വഴിയുള്ള പണമിടപാടുകളുടെ എണ്ണത്തില്‍ ഫെബ്രുവരിയില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ജനുവരിയിലേതില്‍ നിന്ന് 13 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഈ വിഭാഗത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

Comments

comments

Categories: FK News