ദീര്‍ഘനേര വ്യായാമത്തിന് സംഗീതം ഗുണകരമാകും

ദീര്‍ഘനേര വ്യായാമത്തിന് സംഗീതം ഗുണകരമാകും

ദീര്‍ഘനേരം വ്യായാമം ചെയ്യുന്നതിന് സംഗീതം വളരെ ഫലപ്രദമാണെന്ന് ഗവേഷകര്‍. മനുഷ്യരിലെ വിവിധ തരത്തിലുള്ള അവസ്ഥകള്‍ക്കും മൂഡിനും മാറ്റം വരുത്താന്‍ സഹായകമാകുന്ന ഒന്നാണ് സംഗീതം. ഇത് അവരില്‍ ഉല്‍സാഹം വര്‍ധിപ്പിക്കുന്നതിനു കാരണമാകുമെന്നു ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. സംഗീതം കേട്ടുകൊണ്ട് വ്യായാമം ചെയ്യുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് എനര്‍ജി കൂടുമെന്നും ക്ഷീണം അറിയാതെ തന്നെ കൂടുതല്‍ സമയം വ്യായാമങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയുമെന്നും അമേരിക്കയിലെ ടെക്‌സസ് ടെക് യൂണിവേഴ്‌സിറ്റി ഹെല്‍ത്ത് സയന്‍സിലെ കാര്‍ഡിയോളജി വിദഗ്ധനായ വസീം ഷാമി വ്യക്തമാക്കി.

പ്രായപൂര്‍ത്തിയായ ഒരു വ്യക്തിക്ക് ദിവസം 30 മിനിറ്റ് വ്യായാമം ആവശ്യമാണെന്നും ഗവേഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്. നടത്തം, നീന്തല്‍, ടെന്നീസ്, സൈക്കിളിംഗ്, വീട്ടിലെ ദൈനംദിന ജോലികള്‍ എന്നിങ്ങനെ ഏതെങ്കിലും പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് കായിക ക്ഷമത മെച്ചപ്പെടുത്തി ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ സഹായകരമാകുമെന്നും ഗവേഷകര്‍ സൂചിപ്പിക്കുന്നുണ്ട്.

Comments

comments

Categories: Life, More
Tags: exercise, music