ഫോബ്സ് 2018 : മുകേഷ് അംബാനി ഇന്ത്യയിലെ വലിയ പണക്കാരന്; എംഎ യൂസഫലി ഇരുപത്തൊന്നാമത്

ന്യൂഡെല്‍ഹി : ഫോബ്സ് മാസികയുടെ അതിസമ്പന്നരായ ഇന്ത്യക്കാരുടെ പട്ടികയില്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് വീണ്ടും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി സ്ഥാനം നിലനിര്‍ത്തി. 40.1 ബില്യണ്‍ ഡോളറാണ് (2.6 ലക്ഷം കോടി രൂപ) മുകേഷ് അംബാനിയുടെ ആസ്തി. അതിസമ്പന്നരുടെ ആഗോള പട്ടികയില്‍ പത്തൊന്‍പതാം സ്ഥാനവുമുണ്ട് അംബാനിക്ക്. കഴിഞ്ഞ വര്‍ഷം ഇരുപതാം സ്ഥാനത്തുണ്ടായിരുന്ന അംബാനി 8 ബില്യണ്‍ ഡോളര്‍ ആസ്തി വളര്‍ച്ചയുമായാണ് ഒരു സ്ഥാനം മെച്ചപ്പെടുത്തിയത്. സമ്പന്നരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് 19.5 ബില്യണ്‍ ആസ്തിയുള്ള ഹിന്ദുജ കുടുംബമാണ്.
വിപ്രോ സ്ഥാപകന്‍ അസിം പ്രേംജി 18.8 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി മൂന്നാമതുണ്ട്. ഉരുക്ക് വ്യവസായി ലക്ഷ്മി മിത്തല്‍ (18.5 ബില്യണ്‍), എച്ച്സിഎല്‍ സ്ഥാപകന്‍ ശിവ് നാടാര്‍ (14.6 ബില്യണ്‍) എന്നിവരാണ് നാലും അഞ്ചും സ്ഥാനത്ത്. 6.3 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ബംബാ രാംദേവിന്റെ പതഞ്ജലിയുടെ സിഇഒ ആചാര്യ ബാലകൃഷ്ണ പതിമൂന്നാമതെത്തി. അതിസന്നനായ മലയാളി എംഎ യൂലഫലി 5 ബില്യണ്‍ ഡോളറുമായി ഇരുപത്തൊന്നാം സ്ഥാനത്താണ്.