കുറഞ്ഞ താങ്ങുവില ഉറപ്പാക്കലിന് നിതി ആയോഗ് സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തും

കുറഞ്ഞ താങ്ങുവില ഉറപ്പാക്കലിന് നിതി ആയോഗ് സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തും

ന്യൂഡെല്‍ഹി: ഉല്‍പ്പാദന ചെലവിനേക്കാള്‍ 50 ശതമാനം അധികമായ കുറഞ്ഞ താങ്ങു വില (എംഎസ്പി) കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഉറപ്പാക്കുന്നതിനുള്ള സംവിധാനം നടപ്പിലാക്കുന്നതിന് മാര്‍ച്ച് ഒമ്പതിന് സംസ്ഥാനങ്ങളുമായി നിതി ആയോഗ് ചര്‍ച്ച നടത്തുമെന്ന് കേന്ദ്ര കൃഷി മന്ത്രി രാധാ മോഹന്‍ സിംഗ്. ഖാരിഫ് വിളകള്‍ക്ക് അടുത്ത സാമ്പത്തിക വര്‍ഷം ഉല്‍പ്പാദന ചെലവിനേക്കാള്‍ 50 ശതമാനം അധികമായ തുക താങ്ങുവില നല്‍കുമെന്ന് ബജറ്റ് അവതരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

ജനിതകമാറ്റം വരുത്തിയ (ജിഎം) വിളകളെ നുകൂലിക്കുന്നും പ്രതികൂലിക്കുന്നുമില്ലെന്ന് കൃഷിമന്ത്രി പറയുന്നു. ജിഎം വിലകളെ സ്വീകരിക്കാതെ തന്നെ പയര്‍വര്‍ഗ്ഗങ്ങളുടെ ഉല്‍പ്പാദനം നമ്മള്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അത്
ഏറക്കുറെ സ്വയം പര്യാപ്തമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കൃഷി കാര്‍ഷിക മേഖലയ്ക്കായി 2.11 ലക്ഷം കോടി രൂപയാണ് സര്‍ക്കാര്‍ ബജറ്റ് വിഹിതമായി പ്രഖ്യാപിച്ചത്. മുമ്പത്തെ അഞ്ച് വര്‍ഷങ്ങളിലിത് 1.2 ലക്ഷം കോടി രൂപയായിരുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

Comments

comments

Categories: Business & Economy