അതിസമ്പന്നനായ മലയാളി എംഎ യൂസഫലി തന്നെ; ഫോബ്‌സിന്റെ ലോക ശതകോടീശ്വര പട്ടികയില്‍ 388ആം സ്ഥാനം; 10 മലയാളികള്‍ ശതകോടീശ്വര പട്ടികയില്‍

അതിസമ്പന്നനായ മലയാളി എംഎ യൂസഫലി തന്നെ; ഫോബ്‌സിന്റെ ലോക ശതകോടീശ്വര പട്ടികയില്‍ 388ആം സ്ഥാനം; 10 മലയാളികള്‍ ശതകോടീശ്വര പട്ടികയില്‍

 

ന്യൂഡെല്‍ഹി : ലുലു ഗ്രൂപ്പ് സ്ഥാപകന്‍ എംഎ യൂസഫലിയുടെ കുതിപ്പ് തുടരുന്നു. നിക്ഷേപങ്ങള്‍ ക്രമേണ ഇന്ത്യയിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്ന അദ്ദേഹമാണ് ഫോബ്‌സ് മാഗസീന്റെ അതിസമ്പന്നരായ മലയാളികളുടെ പട്ടികയില്‍ ആദ്യ സ്ഥാനത്ത്. 5 ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള (32,500 കോടി രൂപ) യൂസഫലി ഇന്ത്യയിലെ കോടീശ്വരന്‍മാരുടെ പട്ടികയില്‍ പത്തൊന്‍പതാമതും ആഗോള പട്ടികയില്‍ 388-ാമതും സ്ഥാനത്താണ്. 3.9 ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള (25,300 കോടി രൂപ) രവി പിള്ളയാണ് സമ്പന്നനായ രണ്ടാമത്തെ മലയാളി.

2.4 ബില്യണ്‍ ഡോളര്‍ (15,600 കോടി രൂപ) ആസ്തിയുമായി സണ്ണി വര്‍ക്കി മൂന്നാമതും 1.8 ബില്യണ്‍ (11,700) കോടി രൂപയുമായി ഇന്‍ഫോസിസ് വൈസ് ചെയര്‍മാന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ നാലാമതുമുണ്ട്. ശോഭ ഗ്രൂപ്പ് ചെയര്‍മാന് പിഎന്‍സി മേനോന്‍ 1.5 ബില്യണ്‍ ഡോളറിന്റെ (9,700 കോടി രൂപ) ആസ്തിയുമായി അഞ്ചാമതും യൂസഫ് അലിയുടെ മരുമകനും വിപിഎസ് ഹെല്‍ത്ത്‌കെയര്‍ സ്ഥാപകനുമായ ഡോ. ഷംസീര്‍ വയലില്‍ 1.5 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ ആറാമതും സ്ഥാനം പിടിച്ചു. ജോയ് ആലുക്കാസ് (1.5 ബില്യണ്‍ ഡോളര്‍), ഭീമയുടെ ടിഎസ് കല്യാണരാമന്‍ (1.4 ബില്യണ്‍ ഡോളര്‍), ഇന്‍ഫോസിസ് സ്ഥാപകന്‍ എസ്ഡി ഷിബുലാല്‍ (1.2 ബില്യണ്‍ ഡോളര്‍), കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി (1.2 ബില്യണ്‍ ഡോളര്‍) എന്നിവരാണ് യഥാക്രമം പത്താം സ്ഥാനം വരെയുള്ള ശതകോടീശ്വരന്‍മാര്‍. ലോക ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ രവി പിള്ള 572ആം സ്ഥാനത്തും സണ്ണി വര്‍ക്കി 1020ആം സ്ഥാനത്തുമാണ്.

Comments

comments