സാമൂഹിക പ്രശ്‌നങ്ങളെ നേരിടാന്‍ രാജ്യത്തിന് 8-9% വളര്‍ച്ച വേണമെന്ന് സി രംഗരാജന്‍

സാമൂഹിക പ്രശ്‌നങ്ങളെ നേരിടാന്‍ രാജ്യത്തിന് 8-9% വളര്‍ച്ച വേണമെന്ന് സി രംഗരാജന്‍

ന്യൂഡെല്‍ഹി: ദാരിദ്ര്യം, ആരോഗ്യ പരിപാലനം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇന്ത്യ അടുത്ത രണ്ട് ദശാബ്ദങ്ങളില്‍ എട്ട് മുതല്‍ 10 ശതമാനം വരെ വളര്‍ച്ച പ്രകടമാക്കണമെന്ന് ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ സി രംഗരാജന്‍. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളെക്കൂടി കണക്കിലെടുത്തായിരിക്കണം വളര്‍ച്ച ക്രമീകരിക്കേണ്ടതെന്നും പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ കൂടിയായ അദ്ദേഹം പറഞ്ഞു.

ഉദാഹരണമായി ദക്ഷിണ കൊറിയയുടെ വളര്‍ച്ചയെയാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. മൂന്ന് ദശാബ്ദമായി 7 മുതല്‍ 8 ശതമാനം വരെയാണ് ദക്ഷിണ കൊറിയയുടെ വളര്‍ച്ചയെന്നും ദാരിദ്ര്യമടക്കമുള്ള പ്രശ്‌നങ്ങളെ നിര്‍മാര്‍ജനം ചെയ്യാനും മെച്ചപ്പെട്ട വിദ്യാഭ്യാസവും ആരോഗ്യവും നല്‍കാനും കൊറിയക്ക് സാധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ 8-9 ശതമാനം വളര്‍ച്ച എന്നത് സാധ്യമാണമെന്നില്ല. ഇതുവരെ വ്യവസായിക വളര്‍ച്ച് ആദ്യം സംഭവിക്കുകയും തുടര്‍ന്ന് സാമൂഹിക സുരക്ഷാ സേവനങ്ങള്‍ക്ക് നീക്കിവെക്കുകയുമായിരുന്നു നടന്നത്. എന്നാല്‍ 21-ാം നൂറ്റാണ്ടില്‍ ഇത് സാധ്യമല്ല. ദുര്‍ബല, പിന്നാക്കാവസ്ഥകളെയും കൂടി പരിഗണിച്ചുള്ള വളര്‍ച്ചയാണ് ഉണ്ടാകേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. സാമൂഹിക സുരക്ഷയ്ക്കായി മതിയായ വിഹിതം സൃഷ്ടിക്കുന്നതിന് ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് ആവശ്യമാണ്. കഴിഞ്ഞ കാലങ്ങളില്‍ ഇന്ത്യന്‍ സമ്പദ്ഘടന അതിവേഗത്തില്‍ വളര്‍ച്ച കൈവരിച്ച സമയത്താണ് ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പോലെയുള്ളവ നടപ്പാക്കിയതെന്നും രംഗരാജന്‍ പറഞ്ഞു.

Comments

comments

Categories: Business & Economy