ചെലവിടലില്‍ നിന്നും ശക്തിപ്പെടുത്തലിലേക്ക് സര്‍ക്കാര്‍ നീങ്ങണം

ചെലവിടലില്‍ നിന്നും ശക്തിപ്പെടുത്തലിലേക്ക് സര്‍ക്കാര്‍ നീങ്ങണം

സര്‍ക്കാരിന്റെ ചെലവിടല്‍ പ്രധാനമാണെന്നാല്‍പോലും ബിസിനസുകള്‍ എങ്ങനെ ശക്തിപ്പെടുത്താമെന്നതില്‍ കുറച്ചധികം ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുണ്ട്. പെരുകിക്കൊണ്ടിരിക്കുന്ന സര്‍ക്കാര്‍ ചെലവിടലിലെ ഉചിതമായ തോതിനെ കുറിച്ചുള്ള ചര്‍ച്ചകളും വര്‍ധിക്കുകയാണ്

ഇന്ത്യ അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയായി മാറണമെങ്കില്‍ ചെലവിടുന്ന സംവിധാനം എന്നതില്‍ നിന്ന് നിലവിലുള്ളതിനേക്കാളും ബിസിനസുകള്‍ ശക്തിപ്പെടുത്തുന്നത് എന്ന നിലയിലേക്ക് സര്‍ക്കാര്‍ മാറണം. പെരുകിക്കൊണ്ടിരിക്കുന്ന സര്‍ക്കാര്‍ ചെലവിടലിലെ ഉചിതമായ തോതിനെ കുറിച്ചുള്ള ചര്‍ച്ചകളും വര്‍ധിക്കുകയാണ്. നിര്‍ണായക മേഖലകള്‍ അഭിവൃദ്ധിപ്പെടുത്തുന്നതിനുള്ള ചെലവിടലും ധനക്കമ്മിയും തമ്മിലെ ശക്തമായ സന്തുലിതാവസ്ഥ നിലനിര്‍ത്തുകയെന്നത് സര്‍ക്കാര്‍ തീര്‍ച്ചയായും അഭിമുഖീകരിക്കേണ്ട പ്രശ്‌നമാണ്.

ലോക ബാങ്കിന്റെ ഒരു റിപ്പോര്‍ട്ട് പ്രകാരം 1960നും 2016നുമിടയിലുള്ള കാലയളവില്‍ ജിഡിപിയുടെ ശരാശരി 10.25 ശതമാനമായിരുന്നു സര്‍ക്കാര്‍ ചെലവിടല്‍. 2016ല്‍ ഈ സംഖ്യ 11.65 ശതമാനമായി. ഇന്ത്യയില്‍ വരുമാനക്കമ്മിയേയും ധനക്കമ്മിയേയും ചുറ്റിപ്പറ്റി സമ്മര്‍ദ്ദം നിലനില്‍ക്കുന്നുണ്ട്. അതുകൂടാതെ നികുതി വരുമാനത്തില്‍ അടുത്തകാലത്തൊന്നും കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നതുമില്ല. സര്‍ക്കാര്‍ ചെലവിടല്‍ ഗണ്യമായി വര്‍ധിക്കുന്നതിലേക്ക് ഇത് നയിക്കും

പശ്ചാത്തല സൗകര്യ നിക്ഷേപത്തിലെ 526 ബില്യണ്‍ ഡോളറിന്റെ അന്തരം പോലുള്ള കണക്കുകള്‍, ഈ വിടവ് നികത്താനും തൊഴിലുകളും വളര്‍ച്ചയും സൃഷ്ടിക്കാനും ഇന്ത്യക്ക് നയങ്ങളില്‍ നവീനത അത്യാവശ്യമാണെന്ന് ഓര്‍മപ്പെടുത്തുന്നു. സര്‍ക്കാരിന്റെ ചെലവിടല്‍ പ്രധാനമാണെന്നാല്‍പോലും ബിസിനസുകള്‍ എങ്ങനെ ശക്തിപ്പെടുത്താമെന്നതില്‍ കുറച്ചധികം ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് പശ്ചാത്തല സൗകര്യത്തിലെ സ്വകാര്യ നിക്ഷേപത്തിന്റെ കാര്യത്തില്‍.

ലോക ബാങ്കിന്റെ ഒരു റിപ്പോര്‍ട്ട് പ്രകാരം 1960നും 2016നുമിടയിലുള്ള കാലയളവില്‍ ജിഡിപിയുടെ ശരാശരി 10.25 ശതമാനമായിരുന്നു സര്‍ക്കാര്‍ ചെലവിടല്‍. 2016ല്‍ ഈ സംഖ്യ 11.65 ശതമാനമായി. ഇന്ത്യയില്‍ വരുമാനക്കമ്മിയേയും ധനക്കമ്മിയേയും ചുറ്റിപ്പറ്റി സമ്മര്‍ദ്ദം നിലനില്‍ക്കുന്നുണ്ട്. അതുകൂടാതെ നികുതി വരുമാനത്തില്‍ അടുത്തകാലത്തൊന്നും കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നതുമില്ല. സര്‍ക്കാര്‍ ചെലവിടല്‍ ഗണ്യമായി വര്‍ധിക്കുന്നതിലേക്ക് ഇത് നയിക്കും. ജിഡിപിയെ അടിസ്ഥാനമാക്കിയുള്ള ശതമാന കണക്കിലെ ചെലവിടലില്‍ അടുത്ത കാലത്തൊന്നും വലിയ മാറ്റം പ്രതീക്ഷിക്കാന്‍ സാധ്യതയില്ലെന്ന് അനുമാനിക്കുന്നതാണ് ബുദ്ധിപരം.
അതുകൊണ്ടുതന്നെ അവശ്യംവേണ്ട പശ്ചാത്തല സൗകര്യങ്ങളും തൊഴിലും സൃഷ്ടിക്കുന്നതിന് സ്വകാര്യ മൂലധന നിക്ഷേപം അനുവദിക്കേണ്ടത് അനിവാര്യമാണ്. സര്‍ക്കാര്‍ ചെലവിടലും കാര്യക്ഷമമായി പബ്ലിക് ഫിനാന്‍സ് അനുവദിക്കുന്നതും തീര്‍ച്ചയായും തുടരണം. എന്നാല്‍ വളര്‍ച്ചാ നിരക്ക് ഉയര്‍ത്തുന്നതിനും സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച ഇരട്ടിയാക്കുന്നതിനും സ്വകാര്യ നിക്ഷേപം അഭിവൃദ്ധിപ്പെടുത്തുന്ന നടപടികള്‍ക്ക് പ്രാധാന്യം നല്‍കേണ്ടത് അത്യാവശ്യമാണ്.

കല്‍ക്കരി ഖനന വ്യവസായം സ്വകാര്യ മേഖലയ്ക്ക് തുറന്നു നല്‍കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അടുത്തിടെ കൈക്കൊണ്ട നയപരമായ തീരുമാനം സ്വാഗതാര്‍ഹമായ നടപടിയാണ്. മികച്ച രീതിയില്‍ നടപ്പിലാക്കുകയാണെങ്കില്‍ കൂടുതല്‍ മല്‍സരക്ഷമതയിലേക്കും ഉയര്‍ന്ന കാര്യക്ഷമതയിലേക്കും ഇത് മേഖലയെ നയിക്കും.

പശ്ചാത്തല സൗകര്യ വിപണിയില്‍ സ്വകാര്യ മൂലധനം അനുവദിക്കുന്നതിലേക്കുള്ള പ്രധാന ഘട്ടമാണ് അതിനെ രണ്ട് വിഭാഗങ്ങളായി വിഭജിക്കുന്നത്. സാമ്പത്തികമായി വിജയിക്കാന്‍ കഴിവുള്ള മേഖലയെന്നും സാമ്പത്തികമായി മൂല്യം സൃഷ്ടിക്കാന്‍ സാധിക്കുകയും എന്നാല്‍ പൂര്‍ണമായും സാമ്പത്തിക വിജയം നേടാന്‍ പ്രാപ്തിയില്ലാത്തതുമായ മേഖലയെന്നുമുള്ള തരത്തിലായിരിക്കണം ഈ വിഭജനം.

വളര്‍ച്ചാ നിരക്ക് ഉയര്‍ത്തുന്നതിനും സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച ഇരട്ടിയാക്കുന്നതിനും സ്വകാര്യ നിക്ഷേപം അഭിവൃദ്ധിപ്പെടുത്തുന്ന നടപടികള്‍ക്ക് പ്രാധാന്യം നല്‍കേണ്ടത് അത്യാവശ്യമാണ്. കല്‍ക്കരി ഖനന വ്യവസായം സ്വകാര്യ മേഖലയ്ക്ക് തുറന്നു നല്‍കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അടുത്തിടെ കൈക്കൊണ്ട നയപരമായ തീരുമാനം സ്വാഗതാര്‍ഹമായ നടപടിയാണ്. മികച്ച രീതിയില്‍ നടപ്പിലാക്കുകയാണെങ്കില്‍ കൂടുതല്‍ മല്‍സരക്ഷമതയിലേക്കും ഉയര്‍ന്ന കാര്യക്ഷമതയിലേക്കും ഇത് മേഖലയെ നയിക്കും

തുറമുഖങ്ങള്‍, റിഫൈനറികള്‍, പുനരുപയോഗ ഊര്‍ജം, ഊര്‍ജ പ്രസരണം, ഖനനം, ടോള്‍ റോഡുകള്‍, ജലസേചനം തുടങ്ങിയ അടിസ്ഥാനസൗകര്യ മേഖലകളെ സാമ്പത്തികമായി വിജയിക്കാന്‍ കഴിവുള്ളവയെന്നും സാമ്പത്തികമായി മൂല്യം സൃഷ്ടിക്കാന്‍ സാധിക്കുകയും എന്നാല്‍ പൂര്‍ണമായും സാമ്പത്തിക വിജയം നേടാന്‍ പ്രാപ്തിയില്ലാത്തതുമായവയെന്നും തരം തിരിക്കുകയാണെന്നു കരുതുക. ഇതില്‍ സാമ്പത്തികമായി വിജയിക്കാന്‍ പ്രാപ്തിയുള്ള മേഖലയ്ക്ക് കാര്യക്ഷമവും സുതാര്യവുമായ ക്രമപ്പെടുത്തലുകളായിരിക്കും ആവശ്യം. രണ്ടാമത്തേതിന് കാര്യക്ഷമമായ ക്രമപ്പെടുത്തലുകള്‍ക്കൊപ്പം സര്‍ക്കാര്‍ ചെലവിടലും ആവശ്യമായിവരും.

മുകളില്‍ പറഞ്ഞ വിശകലനങ്ങള്‍ ശക്തമായ പണമൊഴുക്ക് മാതൃകകളിലും മുന്‍പുള്ള പദ്ധതി അനുഭവങ്ങളിലും അധിഷ്ഠിതമായിരിക്കണം. സാമ്പത്തിക വിജയ സാധ്യതയുള്ള മേഖലകളില്‍ മൂലധനമാകര്‍ഷിക്കുന്നതിന് സര്‍ക്കാര്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ തീര്‍ച്ചയായും കൊണ്ടുവരണമെന്നതിനാല്‍ വിഭജനം പ്രധാനമാണ്. മൂലധന ചെലവ് വര്‍ധിപ്പിക്കാന്‍ മത്സരക്ഷമവും ചടുലതയുമുള്ള വിലയിടിക്കല്‍, നികുതിരഹിത ജാലകങ്ങള്‍, ഏക ജാലക സംവിധാനങ്ങള്‍ തുടങ്ങിയ നികുതി നയങ്ങള്‍ പ്രധാനമായിരിക്കണം. അതേസമയം, സാമ്പത്തികമായി മൂല്യം സൃഷ്ടിക്കാന്‍ സാധിക്കുകയും എന്നാല്‍ പൂര്‍ണമായും സാമ്പത്തിക വിജയം നേടാന്‍ പ്രാപ്തിയില്ലാത്തതുമായ മേഖലകളില്‍ വ്യത്യസ്തമായ തോതില്‍ സര്‍ക്കാര്‍ ചെലവിടല്‍ ആവശ്യമാണ്.

വളര്‍ച്ചാ നിരക്ക് വര്‍ധിപ്പിക്കാനുള്ള അവസരം ഇന്ത്യക്ക് നല്‍കാന്‍ ഉന്നത നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യം അത്യാവശ്യമാണെന്ന് മനസിലാക്കേണ്ടത് പ്രധാനമാണ്. പശ്ചാത്തല സൗകര്യ വികസനവുമായി ബന്ധപ്പെട്ട ചെലവിടലിന്റെ മുഴുവന്‍ ബാധ്യതയും സര്‍ക്കാര്‍ വഹിക്കുകയെന്നത് സാധ്യമല്ലാത്ത കാര്യവുമാണ്.

വാണിജ്യ- ഗതാഗത അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട് 2016ല്‍ ലോക ബാങ്ക് നടത്തിയ ആഗോള റാങ്കിംഗ് പ്രകാരം 3.34 ആണ് ഇന്ത്യയുടെ പോയ്ന്റ്. നെതര്‍ലന്‍ഡ്‌സിന് ഇക്കാര്യത്തില്‍ 4.29ഉം സിംഗപ്പൂരിന് 4.20 പോയ്ന്റും വീതമാണ് നല്‍കിയത്. നെതര്‍ലന്‍ഡ്‌സും സിംഗപ്പൂരും യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളില്‍ നിന്നപ്പോള്‍ 35 എന്ന താഴ്ന്ന നിലയിലായിരുന്നു ഇന്ത്യയുടെ സ്ഥാനം.

ലോക ബാങ്കിന്റെ തന്നെ കണക്കുകള്‍ പ്രകാരം നെതര്‍ലന്‍ഡ്‌സിലെ സര്‍ക്കാര്‍ ചെലവിടല്‍ ജിഡിപിയുടെ 25.04 ശതമാനവും സിംഗപ്പൂരിന്റേത് 11.28 ശതമാനവുമാണെന്നത് കൗതുകകരമാണ്. എല്ലാ സര്‍ക്കാര്‍ ചെലവിടലും അടിസ്ഥാന സൗകര്യങ്ങളില്‍ അല്ലെങ്കിലും, വ്യത്യസ്ത രാജ്യങ്ങള്‍ തങ്ങളുടെ പശ്ചാത്തല സൗകര്യങ്ങള്‍ അഭിവൃദ്ധിപ്പെടുത്തുന്നതിനായി വിഭിന്ന മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. രാജ്യത്ത് ഉന്നത നിലവാരമുള്ള അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനായി ജിഡിപിയുടെ ഗണ്യമായ ശതമാനം സര്‍ക്കാര്‍ ചെലവിടേണ്ടത് അത്യാവശ്യമല്ല.

അഞ്ച് ട്രില്യണ്‍ ഡോളറിന്റെ ഒരു സമ്പദ് വ്യവസ്ഥ എന്നത് ആഗ്രഹിക്കാവുന്ന മൂല്യമാണ്. സമ്പദ് വ്യവസ്ഥയിലെ മൂല്യ സൃഷ്ടിയുടെ പ്രധാന ഭാഗമായിരിക്കണം പശ്ചാത്തല സൗകര്യ രംഗത്തെ ചെലവിടല്‍. പശ്ചാത്തല സൗകര്യ വികസനത്തിന്റെ ഗുണപരമായ ബഹുമുഖ പ്രതിഫലനങ്ങളെ തൊഴില്‍ സൃഷ്ടിക്കല്‍, സാമ്പത്തിക വളര്‍ച്ച, രാഷ്ട്രത്തിന്റെ അഭിവൃദ്ധി തുടങ്ങിയ വാക്കുകളിലൂടെ അമിതമായി പ്രാധാന്യവല്‍ക്കരിക്കാനാവില്ല. പശ്ചാത്തല സൗകര്യത്തെ ശക്തിപ്പെടുത്തുന്നതും സുഗമമാക്കുന്നതുമായ സംവിധാനമെന്ന നിലയിലെ തങ്ങളുടെ ചുമതലയില്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തേണ്ട സമയമാണിത്.

(ഇന്‍ഫ്രാസ്ട്രക്ചര്‍ ഉപദേശക സ്ഥാപനമായ ഡെവലപ്പ്‌മെന്റ് ട്രാക്‌സിന്റെ തലവനാണ് ലേഖകന്‍)

കടപ്പാട്: ഐഎഎന്‍എസ്

 

Comments

comments

Related Articles