ഫോബ്‌സ് 2018 : ബില്‍ ഗേറ്റ്‌സിനെ പിന്തള്ളി ലോക ധനികരില്‍ ഒന്നാമനായി ആമസോണിന്റെ ജെഫ് ബെസോസ്; ഡോണള്‍ഡ് ട്രംപ് 766ആം സ്ഥാനത്ത്

ഫോബ്‌സ് 2018 : ബില്‍ ഗേറ്റ്‌സിനെ പിന്തള്ളി ലോക ധനികരില്‍ ഒന്നാമനായി ആമസോണിന്റെ ജെഫ് ബെസോസ്; ഡോണള്‍ഡ് ട്രംപ് 766ആം സ്ഥാനത്ത്

ന്യൂഡെല്‍ഹി : ഫോബ്‌സ് മാസിക പുറത്തു വിട്ട ആഗോള ധനികന്‍മാരുടെ പ്ട്ടികയില്‍ ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണിന്റെ സ്ഥാപകന്‍ ജെഫ് ബെസോസ് ഒന്നാമതെത്തി. 112 ബില്യണ്‍ (ലക്ഷം കോടി) യുഎസ് ഡോളറാണ് (7 ലക്ഷം കോടി രൂപ) അദ്ദേഹത്തിന്റെ ആസ്തി. 18 വര്‍ഷമായി അതിസമ്പന്നരുടെ പട്ടികയെ നയിക്കുന്ന മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ബെസോസിന്റെ കടന്നു വരവ്. 90 ബില്യണ്‍ ഡോളറാണ് ഗേറ്റ്‌സിന്റെ ആസ്തി.

നിക്ഷേപകരുടെ ആചാര്യനെന്നറിയപ്പെടുന്ന പ്രശസ്തനായ വാറന്‍ ബുഫെ ആണ് 84 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി ലോകത്തെ മൂന്നാമത്തെ അതി സമ്പന്നന്‍. ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് 71 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി അഞ്ചാം സ്ഥാനത്തുണ്ട്. 3.1 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള (20,100 കോടി രൂപ) അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പട്ടികയില്‍ 766ആം സ്ഥാനത്താണ്. അതിസമ്പന്നരുടെ പട്ടികയിലുള്ള ഏക രാഷ്ട്രത്തലവനും ട്രംപാണ്.

Comments

comments