രഹസ്യ സ്വഭാവമുള്ള പരസ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഫേസ്ബുക്ക്

രഹസ്യ സ്വഭാവമുള്ള പരസ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഫേസ്ബുക്ക്

അടുത്തിടെ ക്രിപ്‌റ്റോ കറന്‍സി അനുബന്ധ പരസ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് ഫേസ്ബുക്ക് പുതിയ അഡ്വര്‍ട്ടൈസിംഗ് പോളിസി അവതരിപ്പിച്ചിരുന്നു

മുമ്പ് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്ന വിഭാഗമായിരുന്നു ഓള്‍ട്ടര്‍നേറ്റ് കറന്‍സി. എന്നാല്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംനേടിയിരിക്കുന്നത് ഡിജിറ്റല്‍ ഇടപാടുകളുമായി ബന്ധപ്പെട്ട ക്രിപ്‌റ്റോ കറന്‍സിയാണ്. വിപണിയില്‍ ബിറ്റ്‌കോയിന്റെ മൂല്യം 19000 ഡോളറില്‍ നിന്ന് 10000 ഡോളറായി കുറഞ്ഞതോടെയാണ് സ്ഥിതി മാറിമറിയുന്നത്. അടുത്തിടെ ക്രിപ്‌റ്റോ കറന്‍സി അനുബന്ധ പരസ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് ഫേസ്ബുക്ക് പുതിയ അഡ്വര്‍ട്ടൈസിംഗ് പോളിസി അവതരിപ്പിക്കുകയുണ്ടായി. ഇതിനൊപ്പം തന്നെ ഐഒസി, ബൈനറി ഓപ്ഷനുകള്‍ എന്നിവയില്‍ നിന്നുള്ള പരസ്യങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി. വാണിജ്യ സ്ഥാപനങ്ങളും മറ്റും തെറ്റിദ്ധാരണകള്‍ ഉണ്ടാക്കുന്ന വിധത്തിലുള്ള പരസ്യങ്ങള്‍ ധാരാളമായി ഫേസ്ബുക്ക് വഴി വിപണിയിലെത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പുതിയ നടപടി. അതിനൊപ്പം തന്നെ ക്രിപ്‌റ്റോ കറന്‍സിയെയും ഐസിഒ കളെയും സംബന്ധിച്ച് പൊതുജനങ്ങള്‍ പഠനങ്ങള്‍ നടത്തുകയും ബോധവാന്മാരാവുകയും വേണമന്നാണ് ഫേസ്ബുക്ക് പറയുന്നത്. ഇത്തരത്തില്‍ മിഥ്യാധാരണകള്‍ സൃഷ്ടിക്കുന്ന പരസ്യങ്ങള്‍ അവതരിപ്പിക്കുന്ന സ്ഥാപനങ്ങള്‍ ചെയ്യുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ക്രിപ്‌റ്റോ സ്റ്റാര്‍ട്ടപ്പുകള്‍ വഴി റിലീസ് ചെയ്യപ്പെടുന്ന പരസ്യങ്ങള്‍ക്ക് മേലും നിയന്ത്രണങ്ങള്‍ ചുമത്തപ്പെട്ടിട്ടുണ്ട്.

അടുത്തിടെ ഫ്രാന്‍സ് സ്‌റ്റോക്ക് മാര്‍ക്കറ്റ് പ്രധാനികളായ എല്‍ ഓട്ടോറൈറ്റ് ഡെസ് മാര്‍ച്ചെസ് ഫിനാന്‍സിയേഴ്‌സ് ഇത്തരത്തിലുള്ള പരസ്യങ്ങളുമായി ബന്ധപ്പെട്ട് കുറിപ്പ് പുറത്തിറക്കിയിരുന്നു. ഓസ്‌ട്രേലിയന്‍ സെക്യൂരിറ്റീസ് റെഗുലേറ്റര്‍ ഇത്തരത്തിലുള്ള 1200 ഓളം പരാതികള്‍ രജിസ്റ്റര്‍ ചെയ്തതായാണ് അറിയിക്കുന്നത്. എങ്കിലും ആഗോളതലത്തിലുള്ള അഡ്വര്‍ട്ടൈസിംഗ് മേഖല ഇന്നുവരെ ഇതുസംബന്ധിച്ച് വ്യക്തമായ നയങ്ങള്‍ രൂപീകരിച്ചിട്ടില്ല. ന്യൂസിലാന്റിലെ അഡ്വര്‍ട്ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഇതുവരെ ക്രിപ്‌റ്റോകറന്‍സിയായി ബന്ധപ്പെട്ടുള്ള പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് പറയുന്നത്. യുകെ ആഡ് സ്റ്റാന്‍ഡാര്‍ഡ്‌സിന് ഇത്തരത്തില്‍ പത്തിനടുത്ത് പരാതികള്‍ കിട്ടിയിട്ടുണ്ടെങ്കിലും അവയൊന്നും നടപടി കൈക്കൊള്ളേണ്ടത്ര ഗൗരവകരമല്ല. ഫേസ് ബുക്കിനൊപ്പം റഷ്യയില്‍ നിലവിലുള്ള വികെ കഴിഞ്ഞ വര്‍ഷം ഇത്തരത്തിലുളള പരസ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയെങ്കിലും കഴിഞ്ഞ ആഗസ്റ്റില്‍ തന്നെ ഇത് നീക്കം ചെയ്യുകയുമുണ്ടായി.

Comments

comments

Categories: Tech