വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍ ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു

വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍ ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു

ജനീവ : വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡുകള്‍ക്കുള്ള ടോപ് 3 ഫൈനലിസ്റ്റുകളെ ജനീവ മോട്ടോര്‍ ഷോയില്‍ പ്രഖ്യാപിച്ചു. റേഞ്ച് റോവര്‍ വെലാര്‍, മസ്ദ സിഎക്‌സ്-5, വോള്‍വോ എക്‌സ്‌സി 60 എന്നീ എസ്‌യുവികളാണ് വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിന്റെ അന്തിമ ടോപ് 3 പട്ടികയില്‍ കടന്നുകൂടിയത്. എല്ലാ വര്‍ഷവും ജനീവ മോട്ടോര്‍ ഷോയില്‍ ടോപ് 3 ഫൈനലിസ്റ്റുകളെ പ്രഖ്യാപിക്കുന്നതാണ് കീഴ്‌വഴക്കം. ഈ മാസം 30 ന് തുടങ്ങുന്ന ന്യൂ യോര്‍ക് ഓട്ടോ ഷോയില്‍ വേള്‍ഡ് കാര്‍ അവാര്‍ഡ് വിജയികളെ പ്രഖ്യാപിക്കും. കഴിഞ്ഞ വര്‍ഷവും ടോപ് 3 ഫൈനലിസ്റ്റുകള്‍ എസ്‌യുവികളായിരുന്നു. 2017 വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ജാഗ്വാര്‍ എഫ്-പേസാണ് കരസ്ഥമാക്കിയത്.

 

ഈ വര്‍ഷത്തെ ഓരോ വിഭാഗത്തിലെയും നോമിനികള്‍ ഇപ്രകാരമാണ്

വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍

റേഞ്ച് റോവര്‍ വെലാര്‍
വോള്‍വോ എക്‌സ്‌സി 60
മസ്ദ സിഎക്‌സ്-5

വേള്‍ഡ് അര്‍ബന്‍ കാര്‍ ഓഫ് ദ ഇയര്‍

സുസുകി സ്വിഫ്റ്റ്
ഫോക്‌സ്‌വാഗണ്‍ പോളോ
ഫോഡ് ഫിയസ്റ്റ

വേള്‍ഡ് ലക്ഷ്വറി കാര്‍ ഓഫ് ദ ഇയര്‍

ഔഡി എ8
പോര്‍ഷെ കയെന്‍
പോര്‍ഷെ പനമേര

വേള്‍ഡ് പെര്‍ഫോമന്‍സ് കാര്‍ ഓഫ് ദ ഇയര്‍

ബിഎംഡബ്ല്യു എം5
ഹോണ്ട സിവിക് ടൈപ്പ് ആര്‍
ലെക്‌സസ് എല്‍സി 500

വേള്‍ഡ് ഗ്രീന്‍ കാര്‍ ഓഫ് ദ ഇയര്‍

ബിഎംഡബ്ല്യു 530ഇ ഐപെര്‍ഫോമന്‍സ്
ക്രൈസ്‌ലര്‍ പസിഫിക്ക ഹൈബ്രിഡ്
നിസ്സാന്‍ ലീഫ്

വേള്‍ഡ് കാര്‍ ഡിസൈന്‍ ഓഫ് ദ ഇയര്‍

വോള്‍വോ എക്‌സ്‌സി 60
റേഞ്ച് റോവര്‍ വെലാര്‍
ലെക്‌സസ് എല്‍സി 500

 

Comments

comments

Categories: Auto