ടാറ്റ മോട്ടോഴ്‌സ് സെസ്റ്റ് പ്രീമിയോ അവതരിപ്പിച്ചു

ടാറ്റ മോട്ടോഴ്‌സ് സെസ്റ്റ് പ്രീമിയോ അവതരിപ്പിച്ചു

ഡെല്‍ഹി എക്‌സ് ഷോറൂം വില 7.53 ലക്ഷം രൂപ മുതല്‍ ; ഡീസല്‍ എന്‍ജിനില്‍ മാത്രമേ സ്‌പെഷല്‍ എഡിഷന്‍ ലഭിക്കൂ

ന്യൂഡെല്‍ഹി : സെസ്റ്റ് പ്രീമിയോ എന്ന പേരില്‍ സെസ്റ്റിന്റെ സ്‌പെഷല്‍ എഡിഷന്‍ ടാറ്റ മോട്ടോഴ്‌സ് അവതരിപ്പിച്ചു. സെസ്റ്റിന്റെ വില്‍പ്പന വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് സ്‌പെഷല്‍ എഡിഷന്‍ പുറത്തിറക്കിയത്. 85,000 ല്‍ കൂടുതല്‍ സെസ്റ്റ് വില്‍ക്കാന്‍ കഴിഞ്ഞതായി ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു. പുതിയ പതിമൂന്ന് ഫീച്ചറുകളുമായാണ് സെസ്റ്റ് പ്രീമിയോ പുറത്തിറക്കിയിരിക്കുന്നത്. ഡീസല്‍ എന്‍ജിനില്‍ മാത്രമേ സെസ്റ്റ് പ്രീമിയോ ലഭിക്കൂ. 7.53 ലക്ഷം രൂപ മുതലാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ടൈറ്റാനിയം ഗ്രേ, പ്ലാറ്റിനം സില്‍വര്‍ എന്നിവയാണ് എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകള്‍.

പുതിയ പ്രീമിയം സീറ്റ് ഫാബ്രിക്കില്‍ കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിംഗ് കാണാം. ഗ്ലോസി ബ്ലാക്ക് ഡുവല്‍ ടോണ്‍ റൂഫ്, പിയാനോ ബ്ലാക്ക് നിറത്തിലുള്ള പുറം കണ്ണാടികള്‍, സ്‌മോക്ക്ഡ് മള്‍ട്ടി-റിഫഌക്ടര്‍ ഹെഡ്‌ലാംപുകള്‍, പിയാനോ ബ്ലാക്ക് ഹുഡ് സ്ട്രിപ്പ്, ഡുവല്‍ ടോണ്‍ ബംപര്‍, പിയാനോ ബ്ലാക്ക് ബൂട്ട് ലിഡ് ഗാര്‍ണിഷ് എന്നിവ സെസ്റ്റ് പ്രീമിയോയിലെ ഫീച്ചറുകളാണ്.

ഹുഡിന് കീഴില്‍ 1.3 ലിറ്റര്‍, 4 സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് നല്‍കിയിരിക്കുന്നത്. 74 ബിഎച്ച്പി കരുത്തും 190 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ എന്‍ജിനുമായി ചേര്‍ത്തിരിക്കുന്നു. ചക്രങ്ങളില്‍ സില്‍വര്‍ വീല്‍ കവറുകള്‍ കാണാം. ആക്‌സസറി എന്ന നിലയില്‍ പിയാനോ ബ്ലാക്ക് നിറമുള്ള സ്‌പോയ്‌ലര്‍ വാങ്ങാന്‍ കഴിയും.

സെസ്റ്റിന്റെ വില്‍പ്പന വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് സ്‌പെഷല്‍ എഡിഷന്‍ പുറത്തിറക്കിയത്. 85,000 ല്‍ കൂടുതല്‍ സെസ്റ്റ് വില്‍ക്കാന്‍ കഴിഞ്ഞു

ഗ്ലോബല്‍ എന്‍സിഎപി സുരക്ഷാ പരിശോധനയില്‍ 4 സ്റ്റാര്‍ റാങ്കിംഗ് കരസ്ഥമാക്കിയ ഒരേയൊരു കോംപാക്റ്റ് സെഡാനാണ് സെസ്റ്റ് എന്ന് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വാഹന ബിസിനസ് യൂണിറ്റ് പ്രസിഡന്റ് മായങ്ക് പരീക് ഓര്‍മ്മപ്പെടുത്തി. ജനപ്രിയ ബ്രാന്‍ഡായ ടാറ്റ സെസ്റ്റിന്റെ 85,000 ത്തില്‍ കൂടുതല്‍ യൂണിറ്റാണ് വിറ്റുപോയത്.

Comments

comments

Categories: Auto