മാതൃകയാക്കാം മുഖം മിനുക്കിയ ഇന്‍ഡോറിനെ

മാതൃകയാക്കാം മുഖം മിനുക്കിയ ഇന്‍ഡോറിനെ

ചപ്പുചവറുകള്‍ വലിച്ചെറിയാത്തതും മാലിന്യമുക്തമായതും അലഞ്ഞുതിരിയുന്ന നാല്‍ക്കാലികളില്ലാത്തതുമായ ഇന്ത്യയിലെ തന്നെ ആദ്യ നഗരമായിരിക്കും ഒരുപക്ഷെ ഇന്‍ഡോര്‍

ഇന്‍ഡോറിലെ വിജയ്‌നഗര്‍ സ്‌ക്വയറിനടുത്താണ് പ്രേം ശര്‍മ്മ ഗുട്കയും സിഗരറ്റും വില്‍പ്പന നടത്തുന്നത്. ശര്‍മ്മയുടെ ചെറിയ വ്യാപാര സ്ഥാപനത്തിന്റെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന കാര്യം അദ്ദേഹം നഷ്ടപ്പെടുത്താന്‍ ധൈര്യപ്പെടാത്ത ഒരു ചവറ്റുകുട്ടയാണ്. നഗരത്തിലങ്ങോളമിങ്ങോളമുള്ള ചെറുതും വലുതുമായ വ്യവസായങ്ങളുടെ സ്ഥിതിയും സമാനം തന്നെ.

ഇന്‍ഡോറില്‍ പൊലീസ് വാഹനങ്ങളേക്കാള്‍ ആളുകള്‍ ഭയക്കുന്നത് ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷ(ഐഎംസി)ന്റെ മഞ്ഞ വാഹനങ്ങളെയാണെന്ന് പ്രേം ശര്‍മ്മ പറയുന്നു. ചവറുകള്‍ വലിച്ചെറിയുന്നവരില്‍ നിന്ന് പിഴയീടാക്കിക്കൊണ്ട് രാത്രിയും പകലും ഐഎംസിയുടെ വണ്ടി നഗരത്തിലുടനീളം റോന്ത് ചുറ്റുന്നുണ്ട്. രണ്ട് മില്യണ്‍ ജനസംഖ്യയുള്ള നഗരത്തില്‍ ചവറുകള്‍ വലിച്ചെറിയുന്നതിനുള്ള പിഴ 100 രൂപ മുതല്‍ ഒരു ലക്ഷം രൂപവരെയുള്ള ഏതു തുകയും ആവാം. കഴിഞ്ഞവര്‍ഷം ഒരു കോടിയോളം രൂപയാണ് പിഴ ഇനത്തില്‍ കോര്‍പ്പറേഷന്റെ ഖജനാവിലേക്ക് എത്തിയിട്ടുള്ളത്.  ഇതു ഭയം മാത്രമല്ല, ഐഎംസിയുടെ നേതൃത്വത്തിലുള്ള ഈ പ്രവര്‍ത്തിയെ ജനങ്ങള്‍ ബഹുമാനിക്കുന്നു- ഇന്‍ഡോര്‍ മേയറും ബിജെപി എംഎല്‍എയുമായ മാലിനി ഗൗര്‍ പറയുന്നു.

മലിനജല ശുദ്ധീകരണ സംവിധാനം പ്രാവര്‍ത്തികമാക്കാനുള്ള ടെന്‍ഡറുകള്‍ നല്‍കിവരികയാണ് ഇന്‍ഡോര്‍. മലിനജലത്തില്‍ നിന്നുള്ള ബാക്ടീരിയകള്‍ മൂലമുള്ള പകര്‍ച്ചവ്യാധികള്‍ തടയുന്നതിനും റേഡിയേഷന്‍ വഴി ദുര്‍ഗന്ധങ്ങള്‍ ഇല്ലാതാക്കാനുമുള്ള പദ്ധതിയുടെ ടെന്‍ഡറുകളാണ് ഇന്‍ഡോര്‍ നഗരസഭ അധികൃതര്‍ അന്വേഷിക്കുന്നത്. അടുത്ത വര്‍ഷത്തോടെ ഇത് യാഥാര്‍ഥ്യമാകും. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ നേട്ടങ്ങള്‍ പ്രഖ്യാപിക്കാന്‍ ഇന്‍ഡോര്‍ ഒരു പ്രധാന ആയുധമായിരിക്കും

തീര്‍ത്തും ശരിയാണ്, കേന്ദ്ര ഗാര്‍ഹിക നഗര വികസന മന്ത്രാലയം രാജ്യവ്യാപകമായി നടത്തിയ റേറ്റിംഗില്‍ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായത് ഇന്‍ഡോറാണെന്നതില്‍ അവിടത്തെ താമസക്കാരനായ പ്രേം ശര്‍മ്മ അഭിമാനം കൊള്ളുന്നു. സ്വച്ഛ സര്‍വേക്ഷണ്‍ റാങ്കിംഗില്‍ ഇന്‍ഡോറിന്റെ അല്‍ഭുതാവഹമായ മുന്നേറ്റത്തിനു പിന്നിലുള്ള കരുത്തുറ്റ സ്ത്രീസാന്നിധ്യമാണ് മേയര്‍ മാലിനി ഗൗര്‍. 2015 ല്‍ 180ാം സ്ഥാനത്തു നിന്നിരുന്ന നഗരമാണ് തൊട്ടടുത്ത വര്‍ഷം 25ാമതെത്തിയത്. കഴിഞ്ഞ വര്‍ഷം 434 നഗരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.

2015 ല്‍ ചെങ്കോട്ടയില്‍ നിന്നും സ്വച്ഛ് ഭാരതിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ദിവസം ഞങ്ങള്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു- മേയര്‍ പദവിയില്‍ രണ്ട് വര്‍ഷം കൂടി ബാക്കിയുള്ള മാലിനി ഗൗര്‍ പറഞ്ഞു. ഡെല്‍ഹിയിലേയും കര്‍ണാടകയിലേയും ഏതാനും ജേണലിസ്റ്റുകള്‍ക്കായി ബിജെപിയുടെ ഗുഡ് ഗവേണന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് സംഘടിപ്പിച്ച ഇന്‍ഡോര്‍ സന്ദര്‍ശനത്തിലും മേയര്‍ ഈ ആത്മവിശ്വാസം മുറുകെ പിടിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു- 2018ലും ഒന്നാം സ്ഥാനം നിലനിര്‍ത്തുമെന്ന വിശ്വാസം ഞങ്ങള്‍ക്കുണ്ട്.

സംയോജിത ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതടക്കമുള്ള എല്ലാ പരിശ്രമങ്ങളിലൂടെയും 2015 ല്‍ റെസ്പിറബിള്‍ സസ്‌പെന്റഡ് പര്‍ട്ടിക്കുലേറ്റ് മാറ്റര്‍ (ആര്‍എസ്പിഎം) 2015ലെ യൂണിറ്റിന് 145 മൈക്രോഗ്രാം എന്ന നിരക്കില്‍ നിന്ന് നിലവിലെ 70 ലേക്ക് ചുരുക്കാന്‍ നഗരത്തിനു സാധിച്ചു. മാത്രമല്ല ആര്‍എസ്പിഎം തോത് 40 ലേക്ക് വെട്ടിക്കുറയ്ക്കാനും അധികൃതര്‍ പദ്ധതി ആസൂത്രണം ചെയ്യുന്നുണ്ട്. 100 ആര്‍എസ്പിഎം വരെ സുരക്ഷിത പരിധിയാണ്. രാഷ്ട്രീയവും ഭരണപരവുമായ നിശ്ചയദാര്‍ഢ്യവും ജനങ്ങളുടെ പിന്തുണയുമെന്ന ഇന്‍ഡോറിന്റെ ഈ വിജയമന്ത്രം പഠിച്ചെടുക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഏതാണ്ട്് 250 മുനിസിപ്പല്‍ അതോറിറ്റി അധികൃതരാണ് ഇതുവരെ എത്തിയിട്ടുള്ളത്.

ഇന്‍ഡോറില്‍ പൊലീസ് വാഹനങ്ങളേക്കാള്‍ ആളുകള്‍ ഭയക്കുന്നത് ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷ(ഐഎംസി)ന്റെ മഞ്ഞ വാഹനങ്ങളെയാണ്. ചവറുകള്‍ വലിച്ചെറിയുന്നവരില്‍ നിന്ന് പിഴയീടാക്കിക്കൊണ്ട് രാത്രിയും പകലും ഐഎംസിയുടെ വണ്ടി നഗരത്തിലുടനീളം റോന്ത് ചുറ്റുന്നുണ്ട്. രണ്ട് മില്യണ്‍ ജനസംഖ്യയുള്ള നഗരത്തില്‍ ചവറുകള്‍ വലിച്ചെറിയുന്നതിനുള്ള പിഴ 100 രൂപ മുതല്‍ ഒരു ലക്ഷം രൂപവരെയുള്ള ഏതു തുകയും ആവാം. കഴിഞ്ഞവര്‍ഷം ഒരു കോടിയോളം രൂപയാണ് പിഴ ഇനത്തില്‍ കോര്‍പ്പറേഷന്റെ ഖജനാവിലേക്ക് എത്തിയിട്ടുള്ളത്.

രാഷ്ട്രീയ പാര്‍ട്ടികള്‍, ബിസിനസ് ലോബികള്‍, ശുചിത്വ തൊഴിലാളികള്‍ തുടങ്ങി എല്ലാ വിഭാഗത്തില്‍ നിന്നും ഉയര്‍ന്ന എതിര്‍പ്പുകളേയും പ്രതിരോധിച്ച കാര്യം കൂടുതല്‍ ചോദിച്ചപ്പോള്‍ മേയര്‍ വെളിപ്പെടുത്തി. മാത്രമല്ല സ്വകാര്യ കോണ്‍ട്രാക്റ്റര്‍മാരെ അകറ്റി നിര്‍ത്താനുള്ള ബോധപൂര്‍വ്വമായ തീരുമാനവും വേണ്ടതുണ്ട്. മാലിന്യ നിര്‍മാര്‍ജനത്തിനായി അവ ശേഖരിക്കുന്നതും നീക്കം ചെയ്യുന്നതുമടക്കം എല്ലാ നടപടികളും പൂര്‍ണ്ണമായും കോര്‍പ്പറേഷന്റെ നിയന്ത്രണത്തിലാണ് നടന്നുവരുന്നത്.

സ്വകാര്യ കമ്പനികള്‍ക്ക് ഇത്രയും വേഗത്തില്‍ മാലിന്യങ്ങള്‍ നീക്കംചെയ്തുകൊണ്ട് ഈ നേട്ടം കൈവരിക്കാന്‍ സാധിക്കില്ല. പെട്ടെന്ന് കുമിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ ഈ പ്രവര്‍ത്തിയില്‍ സര്‍വസാധാരണമാണ്- സ്വച്ഛ് ഭാരത് മിഷന്‍ കണ്‍സള്‍ട്ടന്റ്, ഐഎംസിയുടെ ആസാദ് വര്‍സിയോട് പറഞ്ഞു. ചപ്പുചവറുകള്‍ വലിച്ചെറിയാത്തതും മാലിന്യമുക്തമായതും അലഞ്ഞുതിരിയുന്ന നാല്‍ക്കാലികളില്ലാത്തതുമായ ഇന്ത്യയിലെ തന്നെ ആദ്യ നഗരമായിരിക്കും ഒരുപക്ഷെ ഇന്‍ഡോര്‍. സ്‌കൂളുകള്‍, ആശുപത്രികള്‍, അമ്പലങ്ങള്‍, ഹോട്ടലുകള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ ഇന്‍ഡോറിനെ ശുചിത്വപൂര്‍ണ്ണമാക്കുന്ന സ്ഥിരതയാര്‍ന്ന പദ്ധതിയില്‍ പങ്കാളികളാണ്.

മികച്ച ഒരു ഖരമാലിന്യ നിര്‍മാര്‍ജ്ജന-മലിനജല ശുദ്ധീകരണ പ്ലാന്റ് എന്നിവയ്ക്ക് ഉപരിയായ പദ്ധതികള്‍ നഗരം ആസൂത്രണം ചെയ്തുവരികയാണ്. ഓരോ രാത്രിയിലും സ്മാരകങ്ങളും നടപ്പാതകളും വൃത്തിയാക്കുക, വീടുകള്‍ തോറും ചെന്ന് ദ്രവ-ഖര മാലിന്യങ്ങളെ വേര്‍തിരിച്ചെടുക്കുക, പച്ചക്കറി വിപണിയില്‍ നിന്നുള്ള മാലിന്യങ്ങളില്‍ നിന്നും സിറ്റി ബസുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ മിഥെയ്ന്‍ വാതകം വേര്‍തിരിച്ചെടുക്കുക, കമ്പോസ്റ്റ് നിര്‍മാണത്തിനാവശ്യമായ സജ്ജീകരണങ്ങളൊരുക്കുക, ജില്ലാടിസ്ഥാനത്തില്‍ വെളി വിസര്‍ജന നിര്‍മാജനം (ഡിസ്ട്രിക് ഓപ്പണ്‍ ഡെഫക്കേഷന്‍ ഫ്രീ, ഒഡിഎഫ് )നടത്തുക തുടങ്ങിയ സാധ്യതകളാണ് നഗരസഭ പരിശോധിക്കുന്നത്.

മലിനജല ശുദ്ധീകരണ സംവിധാനം പ്രാവര്‍ത്തികമാക്കാനുള്ള ടെന്‍ഡറുകള്‍ നല്‍കിവരികയാണ് ഇന്‍ഡോര്‍. മലിനജലത്തില്‍ നിന്നുള്ള ബാക്ടീരിയകള്‍ മൂലമുള്ള പകര്‍ച്ചവ്യാധികള്‍ തടയുന്നതിനും റേഡിയേഷന്‍ വഴി ദുര്‍ഗന്ധങ്ങള്‍ ഇല്ലാതാക്കാനുമുള്ള പദ്ധതിയുടെ ടെന്‍ഡറുകളാണ് ഇന്‍ഡോര്‍ നഗരസഭ അധികൃതര്‍ അന്വേഷിക്കുന്നത്. അടുത്ത വര്‍ഷത്തോടെ ഇത് യാഥാര്‍ഥ്യമാകും. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ നേട്ടങ്ങള്‍ പ്രഖ്യാപിക്കാന്‍ ഇന്‍ഡോര്‍ ഒരു പ്രധാന ആയുധമായിരിക്കും.

നഗരത്തിന്റെ ഓരോ ഭാഗങ്ങളിലുമായി നാല് സിഎസ്‌ഐമാര്‍ റോന്ത് ചുറ്റുകയും രാത്രികളില്‍ നടക്കുന്ന ശുചീകരണപ്രവര്‍ത്തനങ്ങളുടെ ഫോട്ടോകള്‍ എടുക്കുകയും തെളിവുകള്‍ക്കായി അവ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ പങ്കുവയ്ക്കുകയും ചെയ്യുന്നു. എനിക്കുറപ്പുണ്ട് ഇന്‍ഡോര്‍ ഒരിക്കല്‍ കൂടി രാജ്യത്ത് ഏറ്റവും വൃത്തിയുള്ള നഗരമായി തെരഞ്ഞെടുക്കപ്പെടും- ഐഎംസിയിലെ ചീഫ് സാനിറ്ററി ഇന്‍സ്‌പെക്റ്ററാ(സിഎസ്‌ഐ)യ രാജേഷ് ഗോദലെ പറഞ്ഞു. മാലിന്യനിര്‍മാര്‍ജനം ചെയ്ത് നഗരം ശുചീകരിക്കുന്ന വാഹനങ്ങളുടെ പ്രവര്‍ത്തനങ്ങളുടേയും അര്‍ധരാത്രിയില്‍ നടപ്പാതകള്‍ വൃത്തിയാക്കുന്നതിന്റേയും ഫോട്ടോകള്‍ എടുത്തുകൊണ്ട് തന്നെയായിരുന്നു അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവച്ചത്.

ഇന്‍ഡോര്‍ നഗരത്തെ വൃത്തിയുള്ളതും ശുദ്ധിയുള്ളതുമായി നിലനിര്‍ത്തുന്നതിന് സ്വച്ഛ് ഭാരത് മിഷനു കീഴില്‍ 400 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 150 കോടി രൂപയുടെ മൂലധന നിക്ഷേപം കഴിഞ്ഞാല്‍ 160 കോടിയോളമാണ് ഇതിന്റെ പ്രവര്‍ത്തനചെലവ് കണക്കാക്കിയിരിക്കുന്നത്. പ്രവര്‍ത്തന ചെലവ് കുറയ്ക്കുകയെന്നതാണ് തന്ത്രമെന്ന് മേയര്‍ മാലിനി ഗൗര്‍ പറഞ്ഞു. ശുചിത്വ പൂര്‍ണ്ണമായ ഇന്‍ഡോറിന് വേണ്ടി വീട്ടുടമകള്‍ പ്രതിമാസം 60 രൂപയും വ്യാപാരസ്ഥാപനങ്ങള്‍ 90 രൂപയും നഗരസഭയിലേക്ക് അടയ്ക്കുന്നുണ്ട്.

കടപ്പാട് : ഐഎഎന്‍എസ്

Comments

comments

Categories: Motivation, Slider, Top Stories