യുഎഇ എണ്ണ ഇതര സ്വകാര്യ മേഖല തളരുന്നുവോ?

യുഎഇ എണ്ണ ഇതര സ്വകാര്യ മേഖല തളരുന്നുവോ?

ദുബായ്: യുഎഇയിലെ എണ്ണ ഇതര സ്വകാര്യ മേഖലയ്ക്ക് ഫെബ്രുവരിയില്‍ കിതപ്പ്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് കുറഞ്ഞു. മാത്രമല്ല ആവശ്യകതയിലും ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. എമിറേറ്റ്‌സ് എന്‍ബിഡി പുറത്തുവിട്ട പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡെക്‌സ് (പിഎംഐ) പ്രകാരമാണിത്.

ബിസിനസ് ആത്മവിശ്വാസം മെച്ചപ്പെടുന്നതില്‍ അത്ര ഉത്സാഹം കാണുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2016 സെപ്റ്റംബറിന് ശേഷം ആദ്യമായാണ് ബിസിനസ് ആത്മവിശ്വാസത്തിന്റെ കാര്യത്തില്‍ ഇത്രയും ഇടിവ് സംഭവിക്കുന്നതെന്നാണ് റഇപ്പോര്‍ട്ട്. അതേസമയം ഇത് താല്‍ക്കാലികമായിരിക്കുമെന്നാണ് വിലയിരുത്തലുകള്‍. എണ്ണ ഇതര സ്വകാര്യ മേഖലയിലെ കമ്പനികളുടെ പുതിയ ബിസിനസുകളില്‍ വളര്‍ച്ചയാണ് കാണിക്കുന്നത്.

പുറം രാജ്യങ്ങളില്‍ നിന്നുള്ള പുതിയ ഓര്‍ഡറുകളുടെ എണ്ണത്തില്‍ വര്‍ധന തുടരുന്നുണ്ട്. എണ്ണ ഇതര സ്വകാര്യ മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ടെങ്കില്‍ അതിന് വേഗത പോരെന്നാണ് പുതിയ കണക്കുകള്‍ പറയുന്നത്. എണ്ണ വിലയിലെ അസ്ഥിരതയെത്തുടര്‍ന്നാണ് എണ്ണ ഇതര സ്വകാര്യ മേഖലകള്‍ക്ക് പ്രാധാന്യം നല്‍കാന്‍ യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ തീരുമാനിച്ചത്. വരുമാനത്തിന്റെ സ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയായി കണ്ടാണ് സൗദി അറേബ്യയും യുഎഇയും അടക്കമുള്ള രാജ്യങ്ങള്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്.

Comments

comments

Categories: Arabia