ഓണ്‍ലൈന്‍ സിനിമ കാണലില്‍ നിന്നു കൊട്ടകക്കാഴ്ചയിലേക്ക്

ഓണ്‍ലൈന്‍ സിനിമ കാണലില്‍ നിന്നു കൊട്ടകക്കാഴ്ചയിലേക്ക്

വ്യു എന്ന ഓണ്‍ലൈന്‍ സിനിമ സ്ട്രീമിംഗ് ശൃംഖല സ്റ്റാര്‍ട്ടപ്പ് വിജയിപ്പിച്ചെടുത്ത ടിം റിച്ചാര്‍ഡ്‌സ് കൂടുതല്‍ വിപുലീകരണത്തിന്

വിവരസാങ്കേതികവിദ്യയുടെ കടന്നുവരവോടെ വിനോദവ്യവസായവും വിരല്‍ത്തുമ്പിലേക്കെത്തിയിരിക്കുകയാണ്. ടിവി, സിനിമ, ഗെയിംസ് തുടങ്ങിയവയെല്ലാം ഇന്നു മൊബീലില്‍ കാണാനാകും. എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ ഉയര്‍ന്ന ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ ലഭ്യമായതോടെ റെക്കോര്‍ഡ് ചെയ്ത് ഉപയോഗിക്കുന്നതിനു പകരം, ലൈവ് സ്ട്രീംമിംഗ് വഴി സിനിമയും ടിവി പരിപാടികളും ഇതര വീഡിയോകളും കാണാമെന്ന നിലയിലേക്ക് വളര്‍ന്നിരിക്കുന്നു. എന്നാല്‍ ഒരിക്കല്‍ നടന്‍ മമ്മൂട്ടി ഇതേപ്പറ്റി അഭിപ്രായപ്പെട്ടത്, സിനിമ എന്നു പറയുന്നത് തിയെറ്റര്‍ അനുഭവത്തിലൂടെ മാത്രം പരിപൂര്‍ണതയിലെത്തുന്ന വിനോദരൂപമാണ്. അതിനെ ബിഗ്‌സ്‌ക്രീനില്‍ നിന്ന് മൊബീല്‍ഫോണിന്റെ ഇത്തിരി ചതുരത്തിലേക്കൊതുക്കുന്നതോടെ പൂര്‍ണത നഷ്ടമാകുകയാണ് ചെയ്യുക. ഏറെക്കുറെ ഇത് ശരിയാണ്. അതു കൊണ്ടാണ് ബ്രഹ്മാണ്ഡ ചലച്ചിത്രങ്ങളും പിരിയോഡിക് സിനിമകളും വരുമ്പോള്‍ ആളുകള്‍ ടിവിയും മൊബീലും ഉപേക്ഷിച്ച് തിയെറ്ററുകളിലേക്ക് പ്രവഹിക്കുന്നത്.

ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപനരാവില്‍ ഒഴിഞ്ഞ ഒരു തിയെറ്ററിനു മുമ്പില്‍ സിനിമ പ്രദര്‍ശന ശൃംഖലയായ വ്യുവിന്റെ സ്ഥാപകനും സിഇഒയുമായ ടിം റിച്ചാര്‍ഡ്‌സിനും പറയാനുള്ളത് തിയെറ്ററുകളുടെ ശക്തിയെക്കുറിച്ചാണ്. മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടിയ ഷെയ്പ് ഓഫ് വാട്ടര്‍ എന്ന ചിത്രത്തിന് തീര്‍ച്ചയായും മികച്ച ചിത്രത്തിനും സംവിധായകനുമുള്ള പുരസ്‌കാരം കിട്ടുമെന്ന അദ്ദേഹത്തിന്റെ പ്രവചനം സത്യമായിക്കഴിഞ്ഞു. വ്യു സിഇഒ എന്ന നിലയിലും ബാഫ്റ്റ അവാര്‍ഡ് ജൂറിയംഗം എന്ന നിലയിലും മികച്ച ചിത്രത്തെക്കുറിച്ച് ഏതൊരു സിനിമാപ്രേമിയേക്കാളും അദ്ദേഹത്തിനു വ്യക്തമായ അഭിപ്രായങ്ങളുണ്ട്. അദ്ദേഹത്തെപ്പോലെ തിരക്കുള്ള ബിസിനസുകാര്‍ക്ക് സിനിമ കാണാനുള്ള സമയമോ സൗകര്യമോ കിട്ടാറില്ല. എന്നാല്‍, ഇതില്‍ നിന്നു തികച്ചും വ്യത്യസ്തനാണ് സഹൃദയനായ റിച്ചാര്‍ഡ്‌സ്. അവാര്‍ഡിനു പരിഗണിക്കുന്ന 30 സിനിമകളാണ് തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിലും ഈ വര്‍ഷം അദ്ദേഹം കണ്ടു തീര്‍ത്തത്. സിനിമാ പ്രദര്‍ശനവ്യവസായരംഗത്ത് 26 വര്‍ഷത്തെ അനുഭവപരിചയമുള്ള ഈ 59 കാരന് ഇന്നും സിനിമ കാണുന്നത് ആവേശം തന്നെ.

മോണ്‍ട്രിയല്‍ സര്‍വകലാശാലയില്‍ നിന്ന് നിയമബിരുദമെടുത്ത റിച്ചാര്‍ഡ്‌സ്, രാജ്യാന്തര സാമ്പത്തിക നിയമങ്ങളിലും വോള്‍സ്ട്രീറ്റിലെ കമ്പനികളുടെ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളിലും മികവു പുലര്‍ത്തി. സാമ്പത്തിക മാന്ദ്യം അദ്ദേഹത്തെ രണ്ടു വര്‍ഷത്തിനകം സിനിമാഗ്രൂപ്പായ യുസിഐയിലെത്തിച്ചു. 1990-ല്‍ അദ്ദേഹം പാരമൗണ്ട് യൂണിവേഴ്‌സല്‍ എന്ന സിനിമാ നിര്‍മാണ കമ്പനിയില്‍ ചേര്‍ന്നു

ഇന്റര്‍നെറ്റ് സ്ട്രീമിംഗിലൂടെ സിനിമകള്‍ കാണിക്കുന്ന രീതികള്‍ തുടരുമ്പോഴും സിനിമാതിയെറ്ററുകളുടെ പ്രാധാന്യത്തെ അദ്ദേഹം എടുത്തു പറയുന്നു. ലീസെസ്റ്റര്‍ ചത്വരത്തില്‍ 4 കെ പ്രൊജെക്ഷനോടു കൂടിയ വ്യു സിനിമ എന്ന അത്യാധുനിക സിനിമാകൊട്ടക അദ്ദേഹം സ്ഥാപിച്ചിരിക്കുന്നു. ഏതു തരം സിനിമയും ആസ്വദിക്കാനാകുന്ന സിനിമാപ്രേമിയാണു താനെന്നാണ് അദ്ദേഹത്തിന്റെ സ്വയം വിലയിരുത്തല്‍. റൊമാന്റിക് കോമഡികള്‍ തൊട്ടു പ്രേതചിത്രങ്ങള്‍ വരെയുള്ള സര്‍വ്വ സിനിമകളും കാണും. മികച്ച നടിക്കും സഹനടനുമുള്ള ഓസ്‌കര്‍ നേടിക്കൊടുത്ത മാര്‍ട്ടിന്‍ മക്‌ഡോണാസിന്റെ ത്രീ ബില്‍ബോര്‍ഡ്‌സ് ഔട്ട്‌സൈഡ് എബ്ബിംഗ്, മിസൗറി എന്ന സിനിമ അദ്ദേഹം മൂന്നു തവണയാണു കണ്ടത്. സ്റ്റീവന്‍ സ്പീല്‍ബെര്‍ഗിന്റെ പൊളിറ്റിക്കല്‍ ത്രില്ലറായ ദ് പോസ്റ്റ് കൃത്യമായി സംവദിക്കുന്ന ചിത്രമാണെന്നും അദ്ദേഹം വിലയിരുത്തുന്നു. സ്റ്റാര്‍വാര്‍ സീരീസിലെ ഏറ്റവും പുതിയ ചിത്രം, ദ് ലാസ്റ്റ് ജെഡി എന്ന ചിത്രം വിമര്‍ശകര്‍ പറയുന്നതു പോലെ മോശം ചിത്രമല്ലെന്നും അദ്ദേഹം സമര്‍ത്ഥിച്ചു.

ഹോളിവുഡിലെ ലൈംഗികപീഡന വിവാദങ്ങളായിരിക്കും ഇത്തവണത്തെ ഓസ്‌കര്‍വേദിയില്‍ ഏറെ പ്രാധാന്യം നേടുകയെന്ന ധാരണ ഉണ്ടായിരുന്നു. നിര്‍മാതാവ് ഹാര്‍വി വെയ്ന്‍ലസ്റ്റൈനെതിരേ തുടങ്ങിയ മീ ടൂ പ്രചാരണം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഇത് ഹോളിവുഡില്‍ മാത്രം സംഭവിക്കുന്നതല്ല, ലോകത്തെവിടെയും സംഭവിക്കാമെന്നാണ് ഹോളിവുഡിലെ മുന്‍ സജീവാംഗം എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രതികരണം. ഒരുപാടു നാളത്തെ പുരുഷാധിപത്യത്തിനു കിട്ടിയ തിരിച്ചടിയാണ് ഇപ്പോഴുണ്ടായ പ്രതികരണങ്ങള്‍. മറ്റു പ്രശ്‌നങ്ങളെപ്പോലെ ഇതും ചര്‍ച്ചകളാവശ്യപ്പെടുന്ന വിഷയമാണ്. ഇതേക്കുറിച്ച് പൊതുഅഭിപ്രായങ്ങള്‍ പരസ്യമായി ചര്‍ച്ചചെയ്യപ്പെടട്ടെ എന്നും അദ്ദേഹം പറയുന്നു. തങ്ങളുടേത് ഇഷ്ടികയും ചാന്തും കൊണ്ടുള്ള ബിസിനസ് ആണെന്ന് അദ്ദേഹം അവകാശപ്പെടുന്നു. കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം നിലപാട് വ്യക്തമാക്കുന്നു.

റിച്ചാര്‍ഡ്‌സിനെ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ വിനോദരംഗത്തെ അഞ്ച് ഇന്നൊവേറ്റര്‍മാരില്‍ ഒരാളായി തെരഞ്ഞെടുത്തിട്ടുണ്ട്. സിനിമാ മേഖലയിലെ സ്വാധീനശക്തിയുള്ള 20 വ്യക്തികളിലൊരാളുമാണ് ഇദ്ദേഹം. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ബോര്‍ഡ് ഗവര്‍ണര്‍, സിനിമ എക്‌സിബിറ്റര്‍ അസോസിയേഷന്‍ എക്‌സിക്യുട്ടിവ് ഡയറക്റ്റര്‍, യൂണിയന്‍ ഇന്റര്‍നാഷണേല്‍ ഡി സിനിമ ബോര്‍ഡ് അംഗം എന്നീ പദവികളും അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്

സംരംഭകനെന്ന നിലയില്‍ വളരെ തിളക്കമുള്ള ജീവിത കഥയാണ് കാനഡ സ്വദേശിയായ റിച്ചാര്‍ഡ്‌സിന്റേത്. ബ്രസീലിലായിരുന്നു ജീവിതത്തിന്റെ ആദ്യകാലഘട്ടം കഴിച്ചുകൂട്ടയത്. പിതാവ് വാണിജ്യ കമ്മിഷണറായിരുന്നു. ജോലി വിട്ട് അദ്ദേഹം കുടുംബത്തോടൊപ്പം മാതൃരാജ്യമായ കാനഡയില്‍ തിരിച്ചെത്തി. പതിനാറാം വയസില്‍ റിച്ചാര്‍ഡ്‌സ് സ്‌കൂള്‍ പഠനം അവസാനിപ്പിച്ചു. ഒളിംപ്കിസില്‍ സ്‌കീയിംഗ് മല്‍സരാര്‍ത്ഥിയാകുകയായിരുന്നു അവന്റെ സ്വപ്‌നം. എന്നാല്‍ ഒരിക്കലും ആ സ്വപ്‌നം സഫലീകരിക്കാനായില്ല. അത് ജീവിതത്തിലെ ഏറ്റവും വലിയ നിരാശയാണെന്ന് അദ്ദേഹം പറയുന്നു. ഒളിംപിക് യോഗ്യത നേടാനാകാനുള്ള കഴിവ് തനിക്ക് ഉണ്ടായിരുന്നില്ല. വളരെ വൈകിപ്പോയി. പ്രായം കൂടി. നാലോ അഞ്ചോ വയസ് ചെറുപ്പമായിരുന്നെങ്കില്‍ ഒരുപക്ഷേ അവസരം ലഭിച്ചേനെ എന്നും റിച്ചാര്‍ഡ്‌സ് വിചാരിക്കുന്നു. ഫ്രഞ്ചുകാരിയായ ഭാര്യ സില്‍വിയയുമായി ലണ്ടനില ഷാര്‍മോണിക്‌സില്‍ രണ്ടു ദശകത്തോളമായി അദ്ദേഹം താമസിച്ചുവരുന്നു. സില്‍വിയയും സിനിമാമേഖലയിലാണ് ജോലി ചെയ്യുന്നത്. ഫിലിം വേവ് എന്ന പ്രൊഡക്ഷന്‍ കമ്പനിയില്‍ നിര്‍മാതാവാണവര്‍.

എങ്കിലും റിച്ചാര്‍ഡ്‌സിന്റെ സ്‌കീയിംഗിനോടുള്ള താല്‍പര്യം വിട്ടു പോയില്ല, അത് കുടുംബത്തില്‍ വളരെയേറെ സ്വാധീനം ചെലുത്തി. ഇന്ന് അദ്ദേഹത്തിന്റെ മകന്‍ അലക്‌സാന്‍ഡ്രെ സ്‌കീയിംഗില്‍ പ്രാഗല്‍ഭ്യം തെളിയിച്ചു കഴിഞ്ഞു. ഇംഗ്ലീഷ് ആല്‍പൈന്‍ ചാംപ്യന്‍ഷിപ്പിലെ താരമാണ് അലക്‌സാന്‍ഡ്രെ. ജീവിതത്തിലെ കയറ്റിറക്കത്തിനൊപ്പം റിച്ചാര്‍ഡ്‌സ് മോണ്‍ട്രിയല്‍ സര്‍വകലാശാലയില്‍ നിന്ന് നിയമബിരുദമെടുത്തു. രാജ്യാന്തര സാമ്പത്തിക നിയമങ്ങളിലും വോള്‍സ്ട്രീറ്റിലെ കമ്പനികളുടെ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളിലും അദ്ദേഹം മികവു പുലര്‍ത്തി. സാമ്പത്തിക മാന്ദ്യം അദ്ദേഹത്തെ രണ്ടു വര്‍ഷത്തിനകം സിനിമാഗ്രൂപ്പായ യുസിഐയിലെത്തിച്ചു. 1990-ല്‍ അദ്ദേഹം പാരമൗണ്ട് യൂണിവേഴ്‌സല്‍ എന്ന സിനിമാ നിര്‍മാണ കമ്പനിയില്‍ ചേര്‍ന്നു. നാലു വര്‍ഷം കഴിഞ്ഞപ്പോള്‍ അദ്ദേഹം പ്രശസ്ത ഹോളിവുഡ് സിനിമാനിര്‍മാണകമ്പനിയായ വോര്‍ണര്‍ ബ്രദേഴ്‌സിന്റെ ബിസിനസ് ഡെവലപ്‌മെന്റ് വിഭാഗത്തിലെ വൈസ് പ്രസിഡന്റായി നിയമിതനായി.

2003-ലാണ് വ്യുവിന്റെ തുടക്കം. 15 വര്‍ഷത്തിനു ശേഷം വ്യു 10 രാജ്യങ്ങളിലായി 200 സിനിമാ പ്രദര്‍ശനശാലകള്‍ സ്വന്തമാക്കിയിരിക്കുന്നു. യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്‌ട്രേലിയ, വിദൂര പൗരസ്ത്യ ദേശങ്ങള്‍ എന്നിവിടങ്ങളിലെ നിറസാന്നിധ്യമാണ് ഇന്ന് വ്യു

1999-ല്‍ അദ്ദേഹം വോര്‍ണര്‍ ബ്രദേഴ്‌സ് വിട്ട് സ്വന്തമായി എസ്ബിസി എന്ന പേരില്‍ സിനിമാ ശൃംഖല സ്ഥാപിച്ചു. ലോസ് ഏഞ്ജലസിലെ വീട്ടിലെ കാര്‍ ഗാരേജ് കേന്ദ്ര ഓഫിസാക്കിയാണ് അദ്ദേഹം എസ്ബിസിയുടെ പ്രവര്‍ത്തനമാരംഭിച്ചത്. അദ്ദേഹം സ്‌കോട്‌ലന്‍ഡിലെ ലിവിംഗ്‌സ്റ്റണില്‍ ആറു തിയെറ്ററുകള്‍ സ്വന്തമാക്കിക്കൊണ്ട് സിനിമാ വ്യവസായത്തിലേക്ക് അതിവേഗം പ്രവേശിച്ചു. ചില സ്വകാര്യ നിക്ഷേപം സമാഹരിച്ചാണ് ഇതു സാധ്യമാക്കിയത്. നാലു വര്‍ഷത്തെ അശ്രാന്ത പരിശ്രമത്തിനു ശേഷം വോര്‍ണര്‍ വില്ലെജുമായി 36 ബ്രിട്ടീഷ് സിനിമാ തിയെറ്ററുകള്‍ വാങ്ങാനുള്ള കരാറില്‍ ഏര്‍പ്പെടാന്‍ കഴിഞ്ഞതോടെ വ്യു എന്ന സ്റ്റാര്‍ട്ടപ്പിന് തുടക്കമായി. 2003-ലാണ് വ്യുവിന്റെ തുടക്കം. വര്‍ഷങ്ങളായുള്ള അലച്ചിലിനു ഫലം കിട്ടിയ അന്നാണ് താന്‍ ഒരുപാടു നാളുകള്‍ക്കു ശേഷം സുഖമായി ഉറങ്ങിയതെന്ന് അദ്ദേഹം പറയുന്നു. ഇന്ന് 15 വര്‍ഷത്തിനു ശേഷം വ്യു 10 രാജ്യങ്ങളിലായി 200 സിനിമാ പ്രദര്‍ശനശാലകള്‍ സ്വന്തമാക്കിയിരിക്കുന്നു. യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്‌ട്രേലിയ, വിദൂര പൗരസ്ത്യ ദേശങ്ങള്‍ എന്നിവിടങ്ങളിലെ നിറസാന്നിധ്യമാണ് ഇന്ന് വ്യു

സിനിമാവ്യവസായത്തിന്റെ ഭാവി ചെറിയൊരു വിഭാഗം വരുന്ന ആഗോളശൃംഖലകളുടെ കൈവശമായിരിക്കുമെന്ന് റിച്ചാര്‍ഡ്‌സ് വിശ്വസിക്കുന്നു. അതിലൊന്ന് നിശ്ചയമായും തന്റെ കമ്പനിയായിരിക്കുമെന്ന് അദ്ദേഹം പ്രത്യാശിക്കുകയും ചെയ്യുന്നു. ഓണ്‍ലൈന്‍ സ്ട്രീമിംഗിലൂടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന നെറ്റ്ഫഌക്‌സിന്റെയും ആമസോണിന്റെയും ഭീഷണികളെ അദ്ദേഹം വകവെക്കുന്നില്ല. വീട്ടിലിരുന്നു സിനിമ കാണുന്നത് വ്യത്യസ്തമായ ഒരു വിപണിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്നിരുന്നാലും ആമസോണിന്റെ സിനിമാവ്യവസായത്തിലേക്കുള്ള കടന്നുവരവിനെ അദ്ദേഹം മുഖവിലയ്‌ക്കെടുക്കുന്നു. ആമസോണ്‍, നെറ്റ്ഫഌക്‌സ്, ആപ്പിള്‍ എന്നിവരെല്ലാം സിനിമാവ്യവസായത്തില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങുകയാണ്. ചരിത്രപരമായി നോക്കിയാല്‍ സിനിമകള്‍ക്കായി മുമ്പ് സ്റ്റുഡിയോകളായിരുന്നു പണം മുടക്കിയിരുന്നത്.

സ്വന്തം ബിസിനസില്‍ സ്റ്റോക്ക് മാര്‍ക്കറ്റ് ഫ്‌ളോട്ടുകളുപയോഗിച്ചാണ് അദ്ദേഹം പണം കണ്ടെത്തിയത്. 2013-ല്‍ കനേഡിയന്‍ പെന്‍ഷന്‍ നിധിയില്‍ നിന്ന് 935മില്യണ്‍ പൗണ്ടിന് വ്യു ഓഹരി വിറ്റിരുന്നു. 50 മില്യണ്‍ പൗണ്ട് റിച്ചാര്‍ഡ്‌സ് വില്‍പ്പനയില്‍ നിന്നു നേടി. ഇതിന്റെ പകുതി അദ്ദേഹം തിരികെ ബിസിനസില്‍ നിക്ഷേപിച്ചു. മാനേജ്‌മെന്റിലെ മറ്റ് അംഗങ്ങള്‍ക്കൊപ്പം 27 ശതമാനം ഓഹരികള്‍ അദ്ദേഹം വാങ്ങിയിട്ടുണ്ട്. റിച്ചാര്‍ഡ്‌സിനൊപ്പം ഡെപ്യൂട്ടി സിഇഒ അലന്‍ മക്‌നയറും സിഒഒ സ്റ്റീവ് നിബ്ബ്‌സുമാണ് സമിതിയംഗങ്ങള്‍. റിച്ചാര്‍ഡ്‌സ് തന്നെയാണ് സ്ഥാപനത്തിന്റെ അമരക്കാരനും മുഖ്യതന്ത്രജ്ഞനും. ഇദ്ദേഹത്തെ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ വിനോദരംഗത്തെ അഞ്ച് ഇന്നൊവേറ്റര്‍മാരില്‍ ഒരാളായി തെരഞ്ഞെടുത്തിട്ടുണ്ട്. സിനിമാ മേഖലയിലെ സ്വാധീനശക്തിയുള്ള 20 വ്യക്തികളിലൊരാളുമാണ് ഇദ്ദേഹം. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ബോര്‍ഡ് ഗവര്‍ണര്‍, സിനിമ എക്‌സിബിറ്റര്‍ അസോസിയേഷന്‍ എക്‌സിക്യുട്ടിവ് ഡയറക്റ്റര്‍, യൂണിയന്‍ ഇന്റര്‍നാഷണേല്‍ ഡി സിനിമ ബോര്‍ഡ് അംഗം എന്നീ പദവികളും അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്.

ഇപ്പോള്‍ 1.6 ബില്യണ്‍ പൗണ്ട് ആസ്തിയുള്ള സ്ഥാപനമാണ് വ്യു. ഫണ്ട് സമാഹരണം സംബന്ധിച്ച് അദ്ദേഹം വെളിപ്പെടുത്തുന്നത് പുതിയ വിപണികള്‍ തുറക്കുന്നതിനോ സിനിമകള്‍ അപ്‌ഗ്രേഡ് ചെയ്യുന്നതിനോ ഉള്ള തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നാണ്. എസ്‌പോര്‍ട്‌സ് എന്ന പേരില്‍ കംപ്യൂട്ടര്‍ ഗെയിമുകള്‍ അപ്‌ഗ്രേഡ് ചെയ്യുന്നതിലാണ് കമ്പനി ഇപ്പോള്‍ ശ്രദ്ധ ചെലുത്തുന്നത്. പോപ്പ് സംഗീതപരിപാടികള്‍ അവതരിപ്പിക്കുന്നതിനും പദ്ധതിയിടുന്നുണ്ട്. 2017 ഹോളിവുഡിന് നല്ല വര്‍ഷമായിരുന്നില്ല. എന്നാല്‍ ഈ വര്‍ഷവും അടുത്ത വര്‍ഷങ്ങളും ശുഭപ്രതീക്ഷയേകുന്നു. വ്യു പോലുള്ള സ്ഥാപനങ്ങള്‍ക്കും റിച്ചാര്‍ഡ്‌സിനെപ്പോലുള്ള സിനിമാപ്രേമികള്‍ക്കും ഇത് വന്‍പ്രതീക്ഷയേകുന്നുണ്ട്.

Comments

comments

Categories: Movies, Slider, Tech, Top Stories, World