20 ദശലക്ഷത്തിലധികം അംഗങ്ങളുമായി എമിറേറ്റ്‌സ് സ്‌കൈ വാര്‍ഡ്‌സ്

20 ദശലക്ഷത്തിലധികം അംഗങ്ങളുമായി എമിറേറ്റ്‌സ് സ്‌കൈ വാര്‍ഡ്‌സ്

കൊച്ചി/ദുബായ്: പുരസ്‌കാരങ്ങള്‍ നേടിയെടുത്ത, എമിറേറ്റ്‌സിലെ സ്ഥിരം യാത്രക്കാര്‍ക്കായുള്ള പദ്ധതിയായ എമിറേറ്റ്‌സ് സ്‌കൈ വാര്‍ഡ്‌സ് പതിനേഴ് വര്‍ഷങ്ങളിലായി 20 ദശലക്ഷം അംഗങ്ങള്‍ക്ക് സേവനം നല്‍കിയതായി കമ്പനി അറിയിച്ചു. ഈ സുപ്രധാന നേട്ടം ആഘോഷിക്കുന്നതിനായി മാര്‍ച്ച് അഞ്ചു മുതല്‍ എമിറേറ്റ്സ്സില്‍ യാത്ര ചെയ്യന്ന സ്‌കൈ വാര്‍ഡ് മെമ്പര്‍മാര്‍ക്കായി ചെക്ക് ഇന്‍ സമയത്തും ഓണ്‍ ബോര്‍ഡിലും അതിശയങ്ങളും സമ്മാനങ്ങളും ഒരുക്കിയിട്ടിണ്ടെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

ഒരു മാസം ഏകദേശം 2,20000 പുതിയ യാത്രക്കാര്‍ എമിറേറ്റ്‌സ് സ്‌കൈ വാര്‍ഡില്‍ അംഗങ്ങളാകുന്നുണ്ട്. ഇന്ത്യയില്‍ നിന്ന് മാത്രം എമിറേറ്റ്‌സ് സ്‌കൈവാര്‍ഡില്‍ 1.4 ദശലക്ഷം അംഗങ്ങളാണ് മെമ്പര്‍ഷിപ് എടുത്തിട്ടുള്ളത്. 2.6 ദശലക്ഷം അംഗങ്ങള്‍ ഉള്ള യുകെ ആണ് ഒന്നാമത്. 1.8 ദശലക്ഷം അംഗങ്ങളുമായി യുഎസും 1.7ദശലക്ഷം അംഗങ്ങളുമായി ഓസ്‌ട്രേലിയയും അതിന് തൊട്ടുപിന്നാലെയുണ്ട്. ആഗോള തലത്തിലുള്ള ഉപഭോക്താക്കളുടെ അടിത്തറയും ആറു ഭൂഖണ്ഡങ്ങളിലും 150 ലക്ഷ്യസ്ഥാനങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന വിപുലമായ ശൃംഘലയും വ്യക്തമാകുന്നതാണ് ഈ പദ്ധതിയിലെ പങ്കാളികളുടെ വൈവിദ്ധ്യമെന്ന് എമിറേറ്റ്‌സ് അധികൃതര്‍ ചൂണ്ടിക്കാട്ടി.

എമിറേറ്റ്‌സ് സ്‌കൈ വാര്‍ഡ്‌സിന്റെ പ്രാദേശിക, ആഗോള പാര്‍ട്ണര്‍മാരുമായുള്ള സഹകരണം തുടര്‍ച്ചയായി പുതുക്കുന്നത് നിമിത്തം വൈവിധ്യമാര്‍ന്ന, വിശാലമായ അംഗങ്ങള്‍ക്ക് കൃത്യമായ സേവനം നല്‍കാന്‍ സാധിക്കുന്നു. ഓരോ അംഗത്തിനും അവരുടെ ലോയല്‍റ്റി പോയിന്റുകള്‍ക്കനുസരിച്ച് വ്യത്യസ്തമായ ഓഫറുകള്‍ ലഭിക്കുന്നു എന്നതും ഇതിന്റെ പ്രത്യേകതയാണ്.

ഫ്‌ളൈദുബായ്, ഈസി ജെറ്റ്, ക്വാന്‍ഡാസ്, എന്നിവയടക്കം 13 എയര്‍ലൈനുകളുമായി എമിറേറ്റ്‌സിന് പങ്കാളിത്തമുണ്ട്. ഇതുവഴി ലോകത്തിലെ ഏറ്റവും വലിയ വിമാന ശൃംഖലയിലൂടെ ആഗോള ലക്ഷ്യസ്ഥാനങ്ങളിലേക്കു യാത്രാ സൗകര്യമൊരുക്കാന്‍ സാധിക്കുന്നു. കൂടാതെ ലോകത്തെങ്ങുമായി 23 ഹോട്ടല്‍ ബ്രാന്‍ഡുകളും 1.8 ദശലക്ഷം പ്രോപ്പര്‍ട്ടികളും പങ്കാളികളാണ് സ്‌കൈവാര്‍ഡ്‌സില്‍. ഇതിലൂടെ അംഗങ്ങള്‍ക്ക് സ്‌കൈവാര്‍ഡ് മൈലുകള്‍ റെഡീം ചെയ്യാനും റിവാര്‍ഡുകള്‍ സ്വന്തമാക്കാനും സാധിക്കും. 2017 ല്‍ മാത്രം 35ദശലക്ഷം സ്‌കൈവാര്‍ഡ് മൈലുകള്‍ റെഡീം ചെയ്യപ്പെട്ടിട്ടുണ്ട്.

Comments

comments

Categories: Arabia