ഐഐഎം കെ-ടിഎസ്ഡബ്ലിയു ഫാമിലി ബിസിനസ് മാനേജ്‌മെന്റ് കോഴ്‌സ്

ഐഐഎം കെ-ടിഎസ്ഡബ്ലിയു ഫാമിലി ബിസിനസ് മാനേജ്‌മെന്റ് കോഴ്‌സ്

ന്യൂഡല്‍ഹി: കൊല്‍ക്കത്തയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ ടിഎസ്ഡബ്ലിയുവുമായി സഹകരിച്ചുകൊണ്ട് ഫാമിലി മാനേജ്‌മെന്റ് കോഴ്‌സുകള്‍ ആരംഭിക്കുന്നു. ഇന്ത്യയിലെ ഫാമിലി ബിസിനസുകളുടെ പുതുതലമുറയെ മികച്ച പ്രൊഫഷണലുകളാക്കി മാറ്റുക എന്നതാണ് ബിരുദാനന്തര ബിരുദമായി നടത്തുന്ന കോഴ്‌സ് ലക്ഷ്യം വെക്കുന്നത്. വിപണിയിലെയും ബിസിനസ് രംഗത്തെയും പുതിയ ആശയങ്ങളും തന്ത്രങ്ങളും പുതുതലമുറയ്ക്ക് പകര്‍ന്നുകൊണ്ട് ഫാമിലി ബിസിനസിന്റെ മികച്ച തുടര്‍ച്ചയാണ് ഇതുവഴി ലക്ഷ്യം വെക്കുന്നത്. പുതിയ പദ്ധതികളും മറ്റും ആവിഷ്‌കരിക്കുന്നതിനും ബിസിനസിന്റെ സ്ഥായിയായ നടത്തിപ്പിനും ആവശ്യമായ തിയറി ക്ലാസുകളും മറ്റും സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

12 മാസം ദൈര്‍ഖ്യമുള്ള സിലബസില്‍ ആഴ്ചയില്‍ രണ്ട് ദിവസമാണ് ക്ലാസുകള്‍ ക്ലാസുകള്‍ ഉണ്ടായിരിക്കുക. ഇതിനൊപ്പം പത്ത് ദിവസത്തോളം നീണ്ടുനില്‍ക്കുന്ന ഓണ്‍ കാമ്പസ് വിഭാഗങ്ങളും ഐഐഎമ്മില്‍ വെച്ച് നടത്തും. വിവിധ ചര്‍ച്ചകള്‍, ലൈവ് പ്രൊജക്റ്റുകള്‍, പേഴ്‌സണല്‍ കോച്ചിംഗ് തുടങ്ങിയവയെല്ലാം ഇതിനൊപ്പം ഉ ണ്ടായിരിക്കും. പുതുതായി നേടിയ അറിവുകളെ പ്രായോഗികമായി വിനിയോഗിക്കുന്നതിനുള്ള സഹായങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെ നിന്ന് ലഭിക്കും.

നിരവധി വന്‍കിട കമ്പനികള്‍ ഇന്ത്യയില്‍ ബിസിനസ് സ്ഥാപനങ്ങളുമായി മുന്നോട്ട് പോകവേ, മാനേജ്‌മെന്റ് തലത്തിലുള്ള പുതുതലമുറയുടെ കഴിവിനെ രൂപപ്പെടുത്തിയെടുക്കുക എന്നത് അത്യന്താപേക്ഷിതമാണെന്ന് ടൈംസ് പ്രൊഫഷണല്‍ ലേണിംഗ് പ്രസിഡന്റ് അനീഷ് ശ്രീകൃഷ്ണ പറഞ്ഞു. ആധുനിക ബിസിനസ് ആശയങ്ങളുടെ കരുത്തുമായി നാളെയുടെ ബിസിനസ് രംഗത്തെ മികച്ച സാന്നിധ്യമാവാന്‍ തങ്ങളുടെ കോഴ്‌സ് വഴി അവര്‍ക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിസിനസ് രംഗത്തെ മികച്ച പ്രൊഫഷണലുകളെ പരുവപ്പെടുത്തിയിട്ടുള്ള ഐഐഎമ്മിന്റെ പാരമ്പര്യവും ഇന്ത്യ മുഴുവന്‍ വ്യാപിച്ച് പ്രവര്‍ത്തിക്കുന്ന ടിഎസ്ഡബ്ലിയുവിന്റെ കരുത്തും സംരംഭകരെ കൂടുതല്‍ ശക്തരാക്കാന്‍ സഹായിക്കുമെന്ന് പ്രോഗ്രാം ഡയറക്റ്റര്‍ പ്രൊഫസര്‍ പ്രഫുല്ല അഗ്നിഹോത്രി പറഞ്ഞു.

Comments

comments