പെട്രോള്‍ ഡീലര്‍മാര്‍ക്കുളള പ്രവര്‍ത്തന മൂലധന വായ്പാ പദ്ധതി

പെട്രോള്‍ ഡീലര്‍മാര്‍ക്കുളള പ്രവര്‍ത്തന മൂലധന വായ്പാ പദ്ധതി

തിരുവനന്തപുരം: പട്ടികജാതി വിഭാഗത്തില്‍പെട്ട അംഗീകൃത പെട്രാളിയം ഡീലര്‍മാര്‍ക്ക് നിലവിലെ പ്രവര്‍ത്തനനിരതമാക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി കേരള സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ വികസന കോര്‍പറേഷന്‍ പ്രവര്‍ത്തന മൂലധന വായ്പ നല്‍കുന്നു.

അപേക്ഷകന്‍ പട്ടികജാതി വിഭാഗത്തില്‍പെട്ടയാളും, പൊതുമേഖലയിലുള്ള ഏതെങ്കിലും പെട്രോളിയം കമ്പനിയുടെ അംഗീകൃത ഡീലറും ആയിരിക്കണം. അപേക്ഷകന് പ്രസ്തുത സംരംഭം നടത്തുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, ലൈസന്‍സുകള്‍, ടാക്‌സ് രജിസ്‌ട്രേഷന്‍ എന്നിവ ഉണ്ടായിരിക്കണം. അപേക്ഷകന്റെ വാര്‍ഷിക കുടുംബ വരുമാനം ആറ് ലക്ഷം രൂപയില്‍ കവിയരുത്. പ്രായം 60 വയസില്‍ കവിയരുത്. അപേക്ഷകനോ ഭാര്യയോ/ഭര്‍ത്താവോ കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലോ അനുബന്ധ സ്ഥാപനങ്ങളിലോ സ്ഥിരം ജോലിയുള്ളവരായിരിക്കരുത്.

അപേക്ഷകന്‍ വായ്പക്ക് ആവശ്യമായ വസ്തുജാമ്യം ഹാജരാക്കണം. മുന്‍പ് വായ്പയ്ക്ക് അപേക്ഷിച്ചിട്ടും ലഭിക്കാത്തവര്‍ക്ക് വീണ്ടും അപേക്ഷ നല്‍കാം. വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ, മേല്‍ വിലാസം, ഫോണ്‍ നമ്പര്‍, ജാതി, കുടുംബ വാര്‍ഷിക വരുമാനം, വയസ്, വിദ്യാഭ്യാസ യോഗ്യത, ഡീലര്‍ഷിപ്പ് ലഭിച്ച തീയതി, ഡീലര്‍ഷിപ്പ് അഡ്രസ്, ബന്ധപ്പെട്ട പെട്രോളിയം കമ്പനിയുടെ പേര് എന്നിവ സഹിതം മാനേജിംഗ് ഡയറക്റ്റര്‍, കേരള സംസ്ഥാന പട്ടിക ജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍, ടൗണ്‍ ഹാള്‍ റോഡ്, തൃശൂര്‍ 20 എന്ന വിലാസത്തില്‍ ഈമാസം 12 നകം ലഭ്യമാക്കണം.

Comments

comments

Categories: Business & Economy