ആം ആദ്മി നേതാക്കള്‍ ട്വന്റി20 കിഴക്കമ്പലം പഞ്ചായത്തില്‍

ആം ആദ്മി നേതാക്കള്‍ ട്വന്റി20 കിഴക്കമ്പലം പഞ്ചായത്തില്‍

കൊച്ചി: കിഴക്കമ്പലം പഞ്ചായത്തിലെ ട്വന്റി20യുടെ വികസന പ്രവര്‍ത്തനങ്ങള്‍ പഠിക്കുവാനും രാജ്യത്തുടനീളം ട്വന്റി20 മാതൃകയില്‍ പ്രവര്‍ത്തിക്കുവാനും ലക്ഷ്യമിട്ട് ആം ആദ്മി നേതാക്കള്‍ കിഴക്കമ്പലം സന്ദര്‍ശിച്ചു.
ആം ആദ്മി പാര്‍ട്ടി ദേശിയ നിര്‍വാഹക സമിതിയംഗവും രാജ്യസഭാ അംഗവുമായ സഞ്ജയ് സിംഗ്, കേരളത്തിന്റെ ചുമതലയുള്ള ആംആദ്മി പാര്‍ട്ടി ദേശീയകമ്മിറ്റിയംഗവും എംഎല്‍എയും മുന്‍ ഡെല്‍ഹി നിയമ മന്ത്രിയുമായ അഡ്വ. സോമനാഥ് ഭാരതി, ആംആദ്മി പാര്‍ട്ടിയുടെ സംസ്ഥാന സമിതി കണ്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍ തുടങ്ങിയവരാണ് കിഴക്കമ്പലത്ത് എത്തിയത്.

ജനങ്ങളുടെ ആവശ്യങ്ങളെ മനസിലാക്കി തരം തിരിച്ച് പാര്‍പ്പിടം, ഭക്ഷണം മുതലായ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റി കിഴക്കമ്പലം പഞ്ചായത്തിലെ ജനങ്ങളെ സ്വയം പര്യാപ്തതയിലേക്ക് എത്തിച്ചിരിക്കുകയാണ്. പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നാം മതൃകയാക്കേണ്ടതാണ്. ഈ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഡെല്‍ഹി മുഖ്യമന്ത്രിയുമായി പങ്കുവെക്കും എന്ന് അഡ്വ. സോമനാഥ് ഭാരതി പറഞ്ഞു. ട്വന്റി20യുടെ വികസന പ്രവര്‍ത്തനങ്ങളായ രാജ്യത്തെ ആദ്യത്തെ ഭക്ഷ്യ സുരക്ഷ മാര്‍ക്കറ്റ്, ലക്ഷം വീട് കോളനി, റോഡ് നിര്‍മാണം, തോട് നിര്‍മാണം എന്നിവ സംഘം സന്ദര്‍ശിച്ചു.

 

Comments

comments