2018 സുസുകി ജിക്‌സര്‍, ജിക്‌സര്‍ എസ്എഫ് അവതരിപ്പിച്ചു

2018 സുസുകി ജിക്‌സര്‍, ജിക്‌സര്‍ എസ്എഫ് അവതരിപ്പിച്ചു

ഡെല്‍ഹി എക്‌സ് ഷോറൂം വില 80,928 രൂപ മുതല്‍

ന്യൂഡെല്‍ഹി : സുസുകി ജിക്‌സര്‍, ജിക്‌സര്‍ എസ്എഫ് മോട്ടോര്‍സൈക്കിളുകളുടെ 2018 എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 155 സിസി മോട്ടോര്‍സൈക്കിളുകളാണ് ഇവ. ചെറിയ മാറ്റങ്ങള്‍ മാത്രമേ 2018 എഡിഷനില്‍ സുസുകി മോട്ടോര്‍സൈക്കിള്‍ വരുത്തിയിട്ടുള്ളൂ. 80,928 രൂപയാണ് 2018 സുസുകി ജിക്‌സറിന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില. 2018 സുസുകി ജിക്‌സര്‍ എസ്എഫിന് 90,037 രൂപയും.

ബൈക്കുകള്‍ സുസുകി മോട്ടോര്‍സൈക്കിള്‍ ഇന്ത്യയുടെ വിവിധ ഡീലര്‍ഷിപ്പുകളില്‍ എത്തിക്കഴിഞ്ഞു. പുതിയ ഗ്രാഫിക്‌സ്, മോട്ടോ ജിപിയിലേതുപോലെ എക്സ്റ്റാര്‍ ലോഗോ, കാന്‍ഡി സോണോമ റെഡ്/ മെറ്റാലിക് സോണിക് സില്‍വര്‍ എന്നീ പുതിയ പെയിന്റ് സ്‌കീം എന്നിവയാണ് ജിക്‌സര്‍ സീരീസിന്റെ 2018 മോഡലില്‍ കാണുന്ന മാറ്റങ്ങള്‍.

നിലവിലെ എന്‍ജിനുകള്‍ തന്നെയാണ് 2018 സുസുകി ജിക്‌സറിന് ലഭിച്ചിരിക്കുന്നത്. നിലവിലെ അതേ 155 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് മോട്ടോര്‍ 8,000 ആര്‍പിഎമ്മില്‍ 14.6 ബിഎച്ച്പി കരുത്തും 6,000 ആര്‍പിഎമ്മില്‍ 14 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്നു. 2018 സുസുകി ജിക്‌സര്‍ എസ്എഫിന് ഇതേ പവര്‍ട്രെയ്ന്‍ തന്നെയാണ് നല്‍കിയത്. എന്നാല്‍ ഫ്യൂവല്‍ ഇന്‍ജെക്ഷന്‍ എന്ന വ്യത്യാസം കാണാം.

പുതിയ ഗ്രാഫിക്‌സ്, എക്സ്റ്റാര്‍ ലോഗോ, പുതിയ പെയിന്റ് സ്‌കീം (കാന്‍ഡി സോണോമ റെഡ്/മെറ്റാലിക് സോണിക് സില്‍വര്‍) എന്നിവയാണ് ഫീച്ചറുകള്‍

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കും സസ്‌പെന്‍ഷന്‍ ജോലികള്‍ കൈകാര്യം ചെയ്യുന്നു. രണ്ട് ചക്രങ്ങളിലും ഡിസ്‌ക് ബ്രേക്കുകളാണ് നല്‍കിയിരിക്കുന്നത്. ഫുള്‍ ഫെയേര്‍ഡ് മോട്ടോര്‍സൈക്കിളായ ജിക്‌സര്‍ എസ്എഫിന് സിംഗിള്‍ ചാനല്‍ എബിഎസ് ലഭിച്ചു.

Comments

comments

Categories: Auto