സ്റ്റെല്ലാര്‍ ബംഗ്ലാദേശിലേക്ക് ചുവടുവെക്കുന്നു

സ്റ്റെല്ലാര്‍ ബംഗ്ലാദേശിലേക്ക് ചുവടുവെക്കുന്നു

ന്യൂഡെല്‍ഹി: ഡാറ്റാ റിക്കവറി സേവനദാതാക്കളായ സ്റ്റെല്ലാര്‍ ബംഗ്ലാദേശിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചു. സാര്‍ക്ക് രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം വികസിപ്പിക്കുന്നുന്നതിനുള്ള പദ്ധതിയുടെ ഭാഗമാണ് വികസനം. മുന്‍നിര സിസ്റ്റം ഇന്റഗ്രേഷന്‍ സ്ഥാപനമായ അരിത്ര കംപ്യൂട്ടേഴ്‌സാണ് ബംഗ്ലാദേശില്‍ സ്റ്റെല്ലാറിന്റെ പങ്കാളി. സഹകരണത്തിന്റെ ഭാഗമായി സോഫ്റ്റ്‌വെയര്‍, ടൂള്‍കിറ്റ്‌സ്, ബിറ്റ്‌റേസര്‍, ഡാറ്റാ റിക്കവറി പാക്ക് തുടങ്ങിയ സ്റ്റെല്ലാര്‍ ഉല്‍പ്പന്നങ്ങള്‍ അരിത്ര ബംഗ്ലാദേശില്‍ വിപണനം ചെയ്യും.

ബംഗ്ലാദേശ് സ്റ്റെല്ലാറിന്റെ റീജണല്‍ വികസന പദ്ധതികളിലുള്ള പ്രധാന പ്രദേശമാണെന്നും ഇവിടെ ഹാര്‍ഡ് ഡിസ്‌ക്, സര്‍വര്‍, മൊബീല്‍ ഫോണ്‍ തുടങ്ങിയ ഡിവൈസുകളില്‍ നിന്ന് മാള്‍വെയര്‍ ആക്രമണം മൂലം നഷ്ടപ്പെട്ട ഡാറ്റാ വീണ്ടെടുക്കുന്നതിനുള്ള ആവശ്യകത വര്‍ധിച്ചു വരുന്നതായാണ് കാണുന്നതെന്നനും സ്റ്റെല്ലാര്‍ ഡാറ്റാ റിക്കവറി സിഇഒ സുനില്‍ ചന്ദ്‌ന പറഞ്ഞു. അരിത്ര കംപ്യൂട്ടേഴ്‌സ് ഉപഭോക്താക്കളുടെ സംതൃപ്തിക്ക് പ്രധാന്യം നല്‍കുന്ന ടെക്‌നോളജിയെക്കുറിച്ച് നല്ല ബോധ്യമുള്ള മികച്ച പങ്കാൡയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉടനെ തന്നെ മറ്റ് സാര്‍ക്ക് രാജ്യങ്ങളിലേക്കും സേവനം വ്യാപിപ്പിക്കാനാണ് സ്റ്റെല്ലാറിന്റെ തീരുമാനം. ഇന്ത്യ, യുഎസ്, യൂറോപ്പ് വിപണികളില്‍ മികച്ച സാന്നിധ്യമുള്ള സ്റ്റെല്ലാര്‍ ഡാറ്റാ റിക്കവറിക്ക് രണ്ടു ദശലക്ഷത്തിലധികം ഉപഭോക്താക്കളാണുള്ളത്.

Comments

comments

Categories: Business & Economy