പറക്കും കാര്‍ നിര്‍മ്മിക്കുമെന്ന സൂചന നല്‍കി പോര്‍ഷെ

പറക്കും കാര്‍ നിര്‍മ്മിക്കുമെന്ന സൂചന നല്‍കി പോര്‍ഷെ

പറക്കും കാറുകള്‍ രൂപകല്‍പ്പന ചെയ്യുന്നതിന് പോര്‍ഷെ വിവിധ കമ്പനികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും

സ്റ്റുട്ട്ഗാര്‍ട്ട് : പറക്കും കാറുകള്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്ന സൂചന നല്‍കി സ്‌പോര്‍ട്‌സ് കാര്‍ നിര്‍മ്മാതാക്കളായ പോര്‍ഷെ. എയര്‍ ടാക്‌സി, റൈഡ് ഷെയറിംഗ് സര്‍വീസ് തുടങ്ങിയ ആവശ്യങ്ങള്‍ക്കായി പറക്കും വാഹനം നിര്‍മ്മിക്കാന്‍ കഴിയുമെന്നാണ് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന് കീഴിലെ ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കള്‍ വ്യക്തമാക്കുന്നത്. പോര്‍ഷെ വില്‍പ്പന വിഭാഗം മേധാവി ഡെറ്റ്‌ലെവ് വോണ്‍ പ്ലാറ്റെനെ ഉദ്ധരിച്ച് ജര്‍മ്മന്‍ മാസികയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

പറക്കും കാറുകള്‍ രൂപകല്‍പ്പന ചെയ്യുന്നതിന് പോര്‍ഷെ വിവിധ കമ്പനികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഭാവിയില്‍ ഗതാഗത മേഖലയില്‍ പറക്കും ടാക്‌സികള്‍ അനിവാര്യമായിത്തീരുമെന്നാണ് പോര്‍ഷെ കണക്കുകൂട്ടുന്നത്. ഫോക്‌സ്‌വാഗണിന്റെ ഡിസൈനറായ ഇറ്റല്‍ഡിസൈന്‍, എയര്‍ബസ് എന്നിവ കഴിഞ്ഞ വര്‍ഷത്തെ ജനീവ ഓട്ടോ ഷോയില്‍ രണ്ട് സീറ്റുള്ള പറക്കും കാര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. നിരത്തുകളിലെ വാഹനപ്പെരുപ്പത്തിന് പരിഹാരം പറക്കും കാറുകളാണെന്ന തിരിച്ചറിവിലാണ് രൂപകല്‍പ്പന.

പൈലറ്റ് ലൈസന്‍സ് ആവശ്യമായി വരില്ല. പറക്കും കാറിന്റെ മിക്ക പ്രവര്‍ത്തനങ്ങളും ഓട്ടോമാറ്റിക് ആയിരിക്കും

യാത്രക്കാര്‍ക്ക് ചെറിയ തോതില്‍ നിയന്ത്രിക്കാന്‍ കഴിയുന്ന തരത്തിലാണ് പറക്കും വാഹനം പോര്‍ഷെ വിഭാവനം ചെയ്യുന്നത്. എന്നാല്‍ ഇവര്‍ക്ക് പൈലറ്റ് ലൈസന്‍സ് ആവശ്യമായി വരില്ല. പറക്കും കാറിന്റെ മിക്ക പ്രവര്‍ത്തനങ്ങളും ഓട്ടോമാറ്റിക് ആയിരിക്കും. പോര്‍ഷെ കൂടാതെ, ജര്‍മ്മന്‍ സ്റ്റാര്‍ട്ടപ്പുകളായ ഡയ്മ്‌ലര്‍ പിന്തുണയ്ക്കുന്ന വോളോകോപ്റ്റര്‍, ലിലിയം ജെറ്റ്, ഇവോളോ, മസ്സാചുസെറ്റ്‌സ് ആസ്ഥാനമായ ടെറാഫ്യൂജിയ, കാലിഫോര്‍ണിയ ആസ്ഥാനമായ ജോബി ഏവിയേഷന്‍ എന്നീ കമ്പനികള്‍ പറക്കും കാറുകള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ്.

Comments

comments

Categories: Auto