ടൂറിസത്തിനായി ദുബായ് ബ്ലോക്ക്‌ചെയ്ന്‍ മാര്‍ക്കറ്റ്‌പ്ലേസ് വികസിപ്പിക്കുന്നു

ടൂറിസത്തിനായി ദുബായ് ബ്ലോക്ക്‌ചെയ്ന്‍ മാര്‍ക്കറ്റ്‌പ്ലേസ് വികസിപ്പിക്കുന്നു

ദുബായ്: ട്രാവല്‍ വ്യവസായത്തില്‍ സുപ്രധാന ഇന്നൊവേഷനുമായി ദുബായ്. വിര്‍ച്ച്വല്‍ ബിസിനസ് ടു ബിസിനസ് മാര്‍ക്കറ്റ്‌പ്ലേസ് വികസിപ്പിക്കാനാണ് ദുബായ് പദ്ധതിയിടുന്നത്. ദുബായ് 10X ഇനിഷ്യേറ്റിവിന്റെ ഭാഗമായി വികസിപ്പിക്കുന്ന പദ്ധതി ബ്ലോക്ക്‌ചെയ്ന്‍ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായിട്ടായിരിക്കും പ്രവര്‍ത്തിക്കുക.

ഹോട്ടലുകള്‍ക്ക് ഒരു അധിക ഡിസ്ട്രിബ്യൂഷന്‍ ചാനല്‍ എന്ന നിലയിലായിരിക്കും ബ്ലോക്ക്‌ചെയ്ന്‍ മാര്‍ക്കറ്റ്‌പ്ലേസ് പ്രവര്‍ത്തിക്കുകയെന്നാണ് സൂചന. ആഗോള ഗസ്റ്റുകള്‍ക്ക് പ്രാദേശിക ടൂറിസം സങ്കേതങ്ങളെക്കുറിച്ച് നേരിട്ടുള്ള തെരഞ്ഞെടുക്കലിന് അവസരം നല്‍കുന്നതായിരിക്കും പദ്ധതിയെന്ന് ടൂറിസം രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. പൂര്‍ണമായും സുരക്ഷിതവും സുതാര്യവും യാഥാര്‍ത്ഥ്യബോധത്തോടെയുള്ളതുമാണ് ബ്ലോക്ക്‌ചെയ്ന്‍ മാര്‍ക്കറ്റ്‌പ്ലേസ് എന്നും ടൂറിസം രംഗത്തുള്ളവര്‍ വിലയിരുത്തുന്നു.

ടൂറിസത്തെയും ട്രാവലിനെയും ജനാധിപത്യവല്‍ക്കരിക്കുന്നതിന് മുന്നോട്ടുവന്ന ഇന്നൊവേഷന്‍ ലീഡറായിട്ടേ ദുബായ് വിലയിരുത്തപ്പെടുകയുള്ളൂവെന്നാണ് ഇതിന്റെ പശ്ചാത്തലത്തില്‍ വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്.

Comments

comments

Categories: Arabia

Related Articles