പുറത്തേക്കുള്ള പണമയയ്ക്കലില്‍ നോട്ടമിട്ട് വെസ്റ്റേണ്‍ യൂണിയന്‍

പുറത്തേക്കുള്ള പണമയയ്ക്കലില്‍ നോട്ടമിട്ട് വെസ്റ്റേണ്‍ യൂണിയന്‍

മുംബൈ: അമേരിക്കന്‍ പണമയയ്ക്കല്‍ സേവനദാതാക്കളായ വെസ്റ്റേണ്‍ യൂണിയന്‍ പുതിയ ബിസിനസ് അവസരങ്ങളില്‍ നോട്ടമിടുന്നു. ഇന്ത്യയില്‍ നിന്ന് പുറത്തേക്കുള്ള പണമയയ്ക്കലിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ് കമ്പനി. രാജ്യത്ത് സേവനം ആരംഭിച്ച് കാല്‍നൂറ്റാണ്ട് പിന്നിടുന്ന വേളയിലാണ് വെസ്റ്റേണ്‍ യൂണിയന്റെ പുതിയ ചുവടുവയ്പ്പ്.

ഇന്ത്യക്ക് പുറത്തേക്ക് പണം അയയ്ക്കുന്നതിനുള്ള ലൈസന്‍സ് ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വളരുന്ന സാഹചര്യത്തില്‍, ഇവിടത്തെ ആള്‍ക്കാര്‍ വിദേശത്തുള്ള ബന്ധുക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പണം അയയ്ക്കാന്‍ താല്‍പര്യപ്പെടുന്നു. വിദേശ ബിസിനസുകളിലും അവര്‍ക്ക് നിക്ഷേിപിക്കേണ്ടതുണ്ട്. ഇന്ത്യന്‍ രൂപയില്‍ നല്‍കുന്ന പണത്തെ ഏതു രാജ്യത്തെ കറിന്‍സിയുടെ രൂപത്തിലും അടയ്ക്കാന്‍ നമുക്ക് കഴിയും- വെസ്റ്റേണ്‍ യൂണിയന്‍ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ ഹിക്‌മെറ്റ് എര്‍സെക് പറഞ്ഞു. തുര്‍ക്കിയെയും മെക്‌സിക്കോയേയും റഷ്യയേയും ഫിലിപ്പീന്‍സിനേയും പോലെ ഇന്ത്യയും പുറത്തേക്കു പണമയയ്ക്കുന്ന പ്രധാന സ്രോതസായി മാറിയതായും അദ്ദേഹം വിലയിരുത്തി.

സാധാരണയായി പുറത്തേക്കുള്ള പണമയയ്ക്കലിനെ ഇന്ത്യ പൂര്‍ണതോതില്‍ പ്രോല്‍സാഹിപ്പിച്ചിരുന്നില്ല. എന്നാല്‍ വെസ്റ്റേണ്‍ യൂണിയന്‍ പോലുള്ള സ്ഥാപനങ്ങള്‍ക്ക് പ്രത്യേക ലൈസന്‍സുകള്‍ നല്‍കിക്കൊണ്ട് നിയമങ്ങളില്‍ ആര്‍ബിഐ ഇളവു വരുത്തിയിരുന്നു. നിലവില്‍ ഇന്ത്യയില്‍ താമസിക്കുന്ന വ്യക്തിക്ക് ഒരു സാമ്പത്തിക വര്‍ഷം 250,000 ഡോളര്‍ വരെ മൂല്യമുള്ള തുക വിദേശത്ത് അയയ്ക്കാന്‍ സാധിക്കും.

ഇന്ത്യയില്‍ നിന്ന് പുറത്തേക്ക് അയയ്ക്കുന്ന പണത്തിന്റെ തോതും കൂടിവരുന്നുണ്ട്. 2016-17 ധനകാര്യ വര്‍ഷത്തില്‍ ഏകദേശം 8.17 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള തുകയാണ് ഇന്ത്യയില്‍ നിന്ന് പുറത്തേക്ക് അയയ്ക്കപ്പെട്ടത്. തൊട്ടു മുന്‍ സാമ്പത്തിക വര്‍ഷത്തെ 4.64 ബില്യണ്‍ ഡോളറുമായി തട്ടിക്കുമ്പോള്‍ ഇരട്ടിയോളം വരുമിത്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒമ്പതു മാസങ്ങളില്‍ 8.20 ബില്യണ്‍ ഡോളറാണ് രാജ്യത്ത് നിന്ന് വിദേശത്തേക്ക് അയയ്ക്കപ്പെട്ടിട്ടുള്ളത്.

Comments

comments