വിപണിയില്‍ അഞ്ച് കമ്പനികളുടെ നഷ്ടം 26,641.48 കോടി രൂപ

വിപണിയില്‍ അഞ്ച് കമ്പനികളുടെ നഷ്ടം 26,641.48 കോടി രൂപ

മുംബൈ: ഓഹരി വിപണിയിലുണ്ടായ നഷ്ടത്തിന്റെ ആഘാതത്തില്‍ രാജ്യത്തെ പത്ത് മുന്‍നിര കമ്പനികളില്‍ അഞ്ചെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ കഴിഞ്ഞയാഴ്ച 26,641.48 കോടി രൂപയുടെ വന്‍ നഷ്ടമുണ്ടായെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കാണ് വിപണി മൂല്യത്തില്‍ കുത്തനെയുള്ള ഇടിവ് രേഖപ്പെടുത്തിയത്. എസ്ബിഐയുടെ വിപണി മൂല്യം 11,696.44 കോടി രൂപ ഇടിഞ്ഞ് 2,26,634.57 കോടി രൂപയിലെത്തി.

ടിസിഎസ്, ഐടിസി, ഒഎന്‍ജിസി, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ കമ്പനികളുടയും വിപണി മൂല്യം ഇടിഞ്ഞു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍), മാരുതി സുസുക്കി, എച്ച്ഡിഎഫ്‌സി, ഇന്‍ഫോസിസ്, എച്ച്‌യുഎല്‍ എന്നിവയാണ് വിപണി മൂല്യത്തില്‍ കഴിഞ്ഞയാഴ്ച നേട്ടമുണ്ടാക്കിയ കമ്പനികള്‍. ടിസിഎസിന്റെ മൊത്തം മൂല്യത്തില്‍ 7,618.87 കോടി രൂപയുടെ ഇടിവാണുണ്ടായത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 5,81,388.28 കോടി രൂപയായി ചുരുങ്ങി. ഐടിസിയുടെ വിപണി മൂല്യം 6,535.69 കോടി രൂപ ഇടിഞ്ഞ് 3,21,521.62 കോടി രൂപയിലെത്തി. ഒഎന്‍ജിസിയുടെ മൂല്യം 2,43,253.97 കോടി രൂപയിലേക്ക് താഴ്ന്നു. 577.50 കോടി രൂപയുടെ നഷ്ടമാണ് കഴിഞ്ഞയാഴ്ച ഒഎന്‍ജിസി രേഖപ്പെടുത്തിയത്. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യം 212.98 കോടി രൂപ ഇടിഞ്ഞ് 4,87,043.44 കോടി രൂപയായി.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡാണ് കഴിഞ്ഞ വാരം വിപണി മൂല്യത്തില്‍ ഏറ്റവും വലിയ നേട്ടം കുറിച്ചത്. ആര്‍ഐഎല്ലിന്റെ വിപണി മൂല്യത്തില്‍ 8,677.76 കോടി രൂപയുടെ വര്‍ധനയുണ്ടായി. 6,00,285.50 ആര്‍ഐഎല്ലിന്റെ മൊത്തം മൂല്യം. മാരുതി സുസുക്കി, എച്ച്ഡിഎഫ്‌സി എന്നിവയുടെ മൊത്തം മൂല്യം യഥാക്രമം 2,68,129.28 കോടി രൂപ, 2,99,923.16 കോടി രൂപ എന്നിങ്ങനെയായി വര്‍ധിച്ചു. ടെക് ഭീമന്‍ ഇന്‍ഫോസിസിന്റെ വിപണി മൂല്യം 1,004.69 കോടി രൂപ വര്‍ധിച്ച് 2,53,411.72 കോടി രൂപയായി. എച്ച്‌യുഎല്ലിന്റെ മൂല്യം 2,86,934.10 കോടി രൂപയായും ഉയര്‍ന്നിട്ടുണ്ട്. വിപണി മൂല്യത്തില്‍ ഒന്നാം സ്ഥാനത്തുള്ളത് ആര്‍ഐഎല്‍ തന്നെയാണ്. തൊട്ടുപുറകിലായി ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐടിസി, എച്ച്ഡിഎഫ്‌സി, എച്ച്‌യുഎല്‍, മാരുതി സുസുക്കി, ഇന്‍ഫോസിസ്, ഒഎന്‍ജിസി, എസ്ബിഐ എന്നിങ്ങനെയാണ് മറ്റ് കമ്പനികള്‍ ഇടംപിടിച്ചിട്ടുള്ളത്.

Comments

comments

Categories: Business & Economy