വില്‍പ്പന വര്‍ധിച്ചു; അംബുജ സിമന്റ്‌സിന്റെ ലാഭം കുതിച്ചു

വില്‍പ്പന വര്‍ധിച്ചു; അംബുജ സിമന്റ്‌സിന്റെ ലാഭം കുതിച്ചു

ന്യൂഡെല്‍ഹി: സ്വിസ് കമ്പനി ലഫാര്‍ജെഹോല്‍സിമിന്റെ ഭാഗമായ അംബുജ സിമന്റ്‌സ് ലിമിറ്റഡിന്റെ നടപ്പ് സാമ്പത്തിക വര്‍ഷം ഡിസംബര്‍ പാദത്തിലെ ലാഭത്തില്‍ 89 ശതമാനം വര്‍ധന. വില്‍പ്പനയിലുണ്ടായ ഉയര്‍ച്ചയാണ് ഈ നേട്ടത്തിന് സഹായകമായത്.

കമ്പനിയുടെ ഒറ്റ യൂണിറ്റില്‍ നിന്നുള്ള ലാഭം നാലാം പാദത്തില്‍ 338 കോടി രൂപയായി ഉയര്‍ന്നതാണ് പ്രധാന നേട്ടം. കഴിഞ്ഞ വര്‍ഷമാദ്യം ഇത് 179 കോടി രൂപ മാത്രമായിരുന്നു. മാത്രമല്ല ഡിസംബര്‍ പാദത്തില്‍ സിമന്റ് വില്‍പ്പന 5.87 മില്യണ്‍ ടണ്ണിലേക്ക് മുന്നേറിയിട്ടുമുണ്ട്. 2016-17 ധനകാര്യ വര്‍ഷത്തിന്റെ സമാനകാലയളവില്‍ ഇത് അഞ്ച് മില്യണ്‍ ടണ്ണായിരുന്നു. കമ്പനിയുടെ അറ്റപാദ വില്‍പ്പന 19 ശതമാനം വളര്‍ച്ച കൈവരിച്ച് 612 കോടി രൂപയായി.

ഡിസംബര്‍ പാദത്തില്‍ അംബുജ സിമന്റ്‌സിന്റെ മൊത്തം ചെലവ് 4.36 ശതമാനം ഉയര്‍ന്ന് 5541.24 കോടി രൂപ തൊട്ടു. മുന്‍വര്‍ഷത്തെ 5309.59 കോടി രൂപയുടെ ചെലവില്‍ നിന്നാണ് ഈ കയറ്റം.
ശക്തമായ വിതരണ വളര്‍ച്ചയും സിമന്റ് ഉല്‍പ്പാദനത്തിലെ റെക്കോര്‍ഡ് വര്‍ധനയുമാണ് ഡിസംബര്‍ പാദത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സഹായിച്ചത് – കമ്പനി മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ അജയ് കപൂര്‍ പറഞ്ഞു.

പ്രീമിയം ഉല്‍പ്പന്നങ്ങള്‍, പ്രധാനപ്പെട്ട വിപണികള്‍, ഉയര്‍ന്ന വില്‍പ്പനയിലേയും എബിറ്റ്ഡയിലേയും ചെലവുകള്‍ കൈകാര്യം ചെയ്യുക തുടങ്ങിയവയില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് ഞങ്ങളുടെ തന്ത്രമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ, ഓഹരി ഒന്നിന് രണ്ട് രൂപ നിരക്കില്‍ 100 ശതമാനം അന്തിമലാഭവിഹിതത്തിന് ബോര്‍ഡ് അംഗങ്ങള്‍ ശുപാര്‍ശ ചെയ്തതായി അംബുജ സിമന്റ്‌സ് അറിയിച്ചു. ഓഹരിക്ക് 1.60 രൂപ ഇടക്കാല ലാഭവിഹിതവുമായി ചേര്‍ന്ന് മൊത്തം ലാഭ വിഹിതം പ്രതി ഓഹരിക്ക് 3.60 ( 180 ശതമാനം) രൂപയാക്കിയതായും കമ്പനി പ്രസ്താവനയില്‍ പറയുന്നു.

അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ബജറ്റ് വിഹിത വര്‍ധിപ്പിച്ചും താങ്ങാവുന്ന ഭവന നിര്‍മാണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയവും സിമന്റ് വ്യവസായ മേഖലയ്ക്ക് പ്രയോജനം ചെയ്യുമെന്ന് അംബുജാ സിമന്റ്‌സ് വിലയിരുത്തുന്നു.

 

Comments

comments