ലെക്‌സസ് എല്‍എസ്500എച്ച്, എന്‍എക്‌സ്300എച്ച് കേരളത്തില്‍ അവതരിപ്പിച്ചു

ലെക്‌സസ് എല്‍എസ്500എച്ച്, എന്‍എക്‌സ്300എച്ച് കേരളത്തില്‍ അവതരിപ്പിച്ചു

ചിത്രം : ലെക്‌സസ് എല്‍എസ്500എച്ച്, എന്‍എക്‌സ്300എച്ച് കാറുകള്‍ കേരള വിപണിയില്‍ അവതരിപ്പിക്കുന്നു

ലോകത്തെ ആദ്യ മള്‍ട്ടി സ്‌റ്റേജ് ഹൈബ്രിഡ് സിസ്റ്റമാണ് എല്‍എസ്500എച്ചിന്റെ സവിശേഷത

കൊച്ചി : ജാപ്പനീസ് കമ്പനിയായ ലെക്‌സസിന്റെ ഫഌഗ്ഷിപ്പ് മോഡലായ എല്‍എസ്500എച്ച്, എന്‍എക്‌സ്300എച്ച് മോഡലുകള്‍ കൊച്ചിയില്‍ അവതരിപ്പിച്ചു. ലെക്‌സസ് ഇന്ത്യ ചെയര്‍മാന്‍ എന്‍ രാജ, പ്രസിഡന്റ് പിബി വേണുഗോപാല്‍, വൈസ് പ്രസിഡന്റ് അരുണ്‍ ജി നായര്‍, ലെക്‌സസ് കൊച്ചി ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്റ്റര്‍ എംഎഎം ബാബു മൂപ്പന്‍, ഡെപ്യൂട്ടി മാനേജിംഗ് ഡയറക്റ്റര്‍ & സിഇഒ ആത്തിഫ് മൂപ്പന്‍, നിപ്പോണ്‍ ടൊയോട്ട ഡയറക്റ്റര്‍ നയീം ഷാഹുല്‍ എന്നിവര്‍ ചേര്‍ന്നാണ് കാറുകള്‍ പുറത്തിറക്കിയത്.

അഞ്ചാം തലമുറ എല്‍എസ്500എച്ച് സമാനതകളില്ലാത്ത ഡ്രൈവിംഗ് അനുഭവമാണ് സമ്മാനിക്കുന്നത്. എഫ് സ്‌പോര്‍ട്, ലക്ഷ്വറി എന്നീ രണ്ട് വേരിയന്റുകളില്‍ ലെക്‌സസ് എന്‍എക്‌സ്300എച്ച് ലഭിക്കും. ലോകത്തെ ആദ്യ മള്‍ട്ടി സ്‌റ്റേജ് ഹൈബ്രിഡ് സിസ്റ്റമാണ് എല്‍എസ്500എച്ചിന്റെ സവിശേഷതയെന്ന് ലെക്‌സസ് ഇന്ത്യ ചെയര്‍മാന്‍ എന്‍ രാജ പറഞ്ഞു. ലെക്‌സസിന്റെ എല്‍-ഫൈനെസ് ഡിസൈന്‍ ഭാഷയിലും ഗ്ലോബല്‍ ആര്‍ക്കിടെക്ച്ചര്‍-ലക്ഷ്വറി (ജിഎ-എല്‍) പ്ലാറ്റ്‌ഫോമിലുമാണ് എല്‍എസ്500എച്ച് നിര്‍മ്മിച്ചിരിക്കുന്നത്. മികച്ച ഹാന്‍ഡ്‌ലിംഗ് സവിശേഷതയാണ്. പുതിയ മള്‍ട്ടി-ലിങ്ക് എയര്‍ സസ്‌പെന്‍ഷന്‍ സിസ്റ്റമാണ് എല്‍എസ്500എച്ചിന് നല്‍കിയിരിക്കുന്നത്.

3.5 ലിറ്റര്‍ വി6 പെട്രോള്‍ എന്‍ജിന്‍, 310.8 കെവി ലിഥിയം അയണ്‍ ബാറ്ററി എന്നിവയാണ് എല്‍എസ്500എച്ച് ഉപയോഗിക്കുന്നത്. 15.38 കിലോമീറ്ററാണ് ഇന്ധനക്ഷമത. ഭാരത് സ്‌റ്റേജ്-6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതാണ് വാഹനം. 10 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്‍ജിനുമായി ചേര്‍ത്തിരിക്കുന്നു.

മാര്‍ക്ക് ലെവിന്‍സണിന്റെ 23 സ്പീക്കറുകളുള്ള ക്വാണ്ടം ലോജിക് ഇമ്മേര്‍ഷന്‍ (ക്യുഎല്‍ഐ) റഫറന്‍സ് സൗണ്ട് സിസ്റ്റമാണ് പ്രധാന വിനോദോപാധി. ലെക്‌സസ് എന്ന ബ്രാന്‍ഡിനെക്കുറിച്ച് കേരളത്തിലെ ജനങ്ങള്‍ക്ക് കൂടുതല്‍ അറിയാമെന്ന് കാണുന്നതില്‍ സന്തോഷമുണ്ടെന്ന് ലെക്‌സസ് ഇന്ത്യ പ്രസിഡന്റ് പിബി വേണുഗോപാല്‍ പറഞ്ഞു.

ഓള്‍ വീല്‍ ഡ്രൈവ്, പുതിയ അഡാപ്റ്റീവ് സസ്‌പെന്‍ഷന്‍ എന്നിവയാണ് ലെക്‌സസ് എന്‍എക്‌സ്300എച്ചിന്റെ സവിശേഷത. 2.5 ലിറ്റര്‍, 4 സിലിണ്ടര്‍, ഇന്‍-ലൈന്‍ എന്‍ജിന്‍ പരമാവധി 145 കിലോവാട്ട് കരുത്ത് പുറപ്പെടുവിക്കും. 18.32 കിലോമീറ്ററാണ് ഇന്ധനക്ഷമത. ബിഎസ്-6 അനുസൃതമാണ് വാഹനം.

ഗ്ലോബല്‍ ആര്‍ക്കിടെക്ച്ചര്‍-ലക്ഷ്വറി പ്ലാറ്റ്‌ഫോമിലാണ് എല്‍എസ്500എച്ച് നിര്‍മ്മിച്ചിരിക്കുന്നത്

ലെക്‌സസ് എല്‍എസ്500എച്ച് ലക്ഷ്വറി വേരിയന്റിന് 1,82,21,000 രൂപയും (1.82 കോടി) അള്‍ട്രാ ലക്ഷ്വറി വേരിയന്റിന് 1,87,36,000 രൂപയും (1.87 കോടി) ഡിസ്റ്റിന്‍ക്റ്റ് വേരിയന്റിന് 1,99,62,000 രൂപയുമാണ് (1.99 കോടി) കൊച്ചി എക്‌സ് ഷോറൂം വില. എന്‍എക്‌സ്300എച്ചിന് 53,18,000 രൂപയിലാണ് വില തുടങ്ങുന്നത്.

Comments

comments

Categories: Auto