ഹാര്‍ലി ഡേവിഡ്‌സണ്‍ ആള്‍ട്ട മോട്ടോഴ്‌സിന്റെ ഓഹരി വാങ്ങുന്നു

ഹാര്‍ലി ഡേവിഡ്‌സണ്‍ ആള്‍ട്ട മോട്ടോഴ്‌സിന്റെ ഓഹരി വാങ്ങുന്നു

ചിത്രം : പ്രൊജക്റ്റ് ലൈവ്‌വയര്‍ കണ്‍സെപ്റ്റ്

ഹാര്‍ലി-ആള്‍ട്ട സഖ്യം ‘പുതിയ ഇലക്ട്രിക് അര്‍ബന്‍’ മോട്ടോര്‍സൈക്കിളുകള്‍ നിര്‍മ്മിക്കും

മില്‍വൗക്കീ (യുഎസ്) : ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ സ്റ്റാര്‍ട്ടപ്പായ ആള്‍ട്ട മോട്ടോഴ്‌സില്‍ നിക്ഷേപം നടത്തുന്നതായി ഹാര്‍ലി ഡേവിഡ്‌സണ്‍ പ്രഖ്യാപിച്ചു. ഇലക്ട്രിക് ബൈക്കുകള്‍ പുറത്തിറക്കുന്നതിന്റെ വേഗം വര്‍ധിപ്പിക്കുന്നതാണ് ‘ബാര്‍ ആന്‍ഡ് ഷീല്‍ഡ്’ ബ്രാന്‍ഡിന്റെ തീരുമാനം. സിലിക്കണ്‍ വാലി ആസ്ഥാനമായ ചെറിയ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ സ്റ്റാര്‍ട്ടപ്പാണ് മുമ്പ് ബിആര്‍ഡി മോട്ടോര്‍സൈക്കിള്‍സ് എന്ന് അറിയപ്പെട്ടിരുന്ന ആള്‍ട്ട മോട്ടോഴ്‌സ്. ടെസ്‌ല സഹ സ്ഥാപകരായ മാര്‍ക്ക് ടാര്‍പെന്നിംഗ്, മാര്‍ട്ടിന്‍ എബര്‍ഹാര്‍ഡ് എന്നിവര്‍ ആള്‍ട്ട മോട്ടോഴ്‌സിനെ സാമ്പത്തികമായി പിന്തുണച്ചുവരുന്നു.

ഇലക്ട്രിക് ഓഫ്-റോഡ് ബൈക്കുകളിലാണ് ആള്‍ട്ട മോട്ടോഴ്‌സ് ഇതുവരെ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ സ്റ്റാര്‍ട്ടപ്പില്‍ എത്ര ഡോളറിന്റെ നിക്ഷേപമാണ് നടത്തുന്നതെന്ന് ഹാര്‍ലി ഡേവിഡ്‌സണ്‍ വെളിപ്പെടുത്തിയില്ല. അതേസമയം ഇരു കമ്പനികളും ചേര്‍ന്ന് ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ നിര്‍മ്മിക്കുമെന്ന് ഹാര്‍ലി ഡേവിഡ്‌സണ്‍ അറിയിച്ചു. പത്തുവര്‍ഷ സ്ട്രാറ്റജി ഹാര്‍ലി ഡേവിഡ്‌സണ്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇലക്ട്രിക് വാഹന സാങ്കേതികവിദ്യയില്‍ വന്‍ നിക്ഷേപം നടത്തുന്നതെന്ന് ഹാര്‍ലി ഡേവിഡ്‌സണ്‍ പ്രസിഡന്റ് ആന്‍ഡ് സിഇഒ മാറ്റ് ലെവറ്റിച്ച് പറഞ്ഞു.

സ്റ്റാര്‍ട്ടപ്പില്‍ എത്ര ഡോളറിന്റെ നിക്ഷേപമാണ് നടത്തുന്നതെന്ന് ഹാര്‍ലി ഡേവിഡ്‌സണ്‍ വെളിപ്പെടുത്തിയില്

ഇലക്ട്രിക് ക്രൂസര്‍ കണ്‍സെപ്റ്റായ പ്രൊജക്റ്റ് ലൈവ്‌വയര്‍ നാല് വര്‍ഷം മുമ്പ് ഹാര്‍ലി ഡേവിഡ്‌സണ്‍ പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ ഇതുവരെ ഉല്‍പ്പാദനം ആരംഭിച്ചിട്ടില്ല. 2019 ല്‍ തങ്ങളുടെ ആദ്യ ഇലക്ട്രിക് ക്രൂസര്‍ വിപണിയിലെത്തുമെന്നാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ അവകാശപ്പെടുന്നത്. ‘പുതിയ ഇലക്ട്രിക് അര്‍ബന്‍’ മോട്ടോര്‍സൈക്കിളുകളായിരിക്കും ഹാര്‍ലി-ആള്‍ട്ട സഖ്യം നിര്‍മ്മിക്കുന്നത്. അതേസമയം ഇരു കമ്പനികളും സ്വന്തം നിലയില്‍ മോട്ടോര്‍സൈക്കിളുകള്‍ വിപണിയിലെത്തിക്കുന്നത് തുടരും.

Comments

comments

Categories: Auto