ഫേസ്ബുക്ക് വോയിസ് ക്ലിപ്‌സ് സ്റ്റാറ്റസ് അപ്പ്‌ഡേറ്റ് ഫീച്ചര്‍ പരീക്ഷിക്കുന്നു

ഫേസ്ബുക്ക് വോയിസ് ക്ലിപ്‌സ് സ്റ്റാറ്റസ് അപ്പ്‌ഡേറ്റ് ഫീച്ചര്‍ പരീക്ഷിക്കുന്നു

സാന്‍ഫ്രാന്‍സിസ്‌കോ: ശബ്ദശകലങ്ങള്‍ സ്റ്റാറ്റസ് അപ്പഡേഷന് ഉപയോഗിക്കുന്നതിന് ആഡ് വോയിസ് ക്ലിപ് എന്ന പുതിയ ഫീച്ചര്‍ പരീക്ഷിക്കുകയാണ് ഫേസ്ബുക്ക്. സ്റ്റാറ്റസ് അപ്പ്‌ഡേറ്റിന്റെ കംപോസിംഗ് മെനുവില്‍ പ്രത്യക്ഷപ്പെടുന്ന പുതിയ സൗകര്യം റെക്കോഡ് ചെയ്ത് ചെറിയ ഓഡിയോകള്‍ സ്റ്റാറ്റസാക്കാന്‍ ഉപഭോക്താവിനെ സഹായിക്കും. ഇന്ത്യന്‍ വിപണിയിലെ കുറച്ച് ഉപഭോക്താക്കളിലാണ് ഫേസ്ബുക്ക് ആദ്യമായി ഈ സൗകര്യം പരീക്ഷിക്കുന്നത്.

വിഡിയോ അപ്പ്‌ഡേറ്റുകള്‍ ടെസ്റ്റ് അപ്പ്‌ഡേറ്റുകളേക്കാള്‍ ലളിതവും കൂടുതല്‍ ആഴത്തില്‍ മറ്റുള്ളവരിലേക്ക് എത്തുന്നതുമാണ്. ഭാഷ, ടൈപ്പിംഗിലെ തടസങ്ങള്‍ എന്നിവ മറികടന്ന് തങ്ങളുടെ മനസിലുള്ള ആശയം വിനിമയം ചെയ്യാന്‍ വോയിസ് ക്ലിപ് ഫീച്ചര്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ.  അംഗീകൃത വഴിയിലൂടെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ കുടുംബവും സുഹൃത്തുക്കളുമായി ബന്ധപ്പെടാനും ആശയങ്ങള്‍ പങ്കുവെക്കാനും സഹായിക്കാന്‍ ഫേസ്ബുക്ക് എപ്പോഴും ശ്രമിക്കുന്നുണ്ടെന്നും വോയിസ് ക്ലിപ് തങ്ങളെതന്നെ മറ്റുള്ളവര്‍ക്കു മുമ്പില്‍ പ്രകടിപ്പിക്കാന്‍ ഉപഭോക്താക്കള്‍ക്ക് പുതിയൊരു മാധ്യമം പ്രദാനം ചെയ്യുമെന്നും ഫേസ്ബുക്ക് വൃത്തങ്ങള്‍ പറഞ്ഞു.

വോയിസ് അധിഷ്ഠിത ഫീച്ചറുകള്‍ക്ക് ഫേസ്ബുക്ക് വലിയ പ്രാധാന്യം നല്‍കിവരുന്നുണ്ട്. ഫിയോണ, അലോബ എന്ന പേരില്‍ സ്മാര്‍ട്ട്് ഹോം സ്പീക്കര്‍ കമ്പനി വികസിപ്പിക്കുന്നുണ്ട്. ഫേസ്ബുക്കിന്റെ ബില്‍ഡിംഗ് 8 ഹാര്‍ഡ്‌വെയര്‍ ലാബില്‍ രൂപകല്‍പ്പന ചെയ്യുന്ന അലോഹ മാതൃക ഫിയോണയേക്കാള്‍ കൂടുതല്‍ മികച്ചതാണെന്നാണ് റിപ്പോര്‍ട്ട്. പോര്‍ട്ടല്‍ എന്ന ഔദ്യോഗിക നാമത്തിനു കീഴിലായിരിക്കും അലോഹ വിപണനം ചെയ്യുക. വോയിസ് കമാന്‍ഡുകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഉല്‍പ്പന്നത്തില്‍ ഫേസ്ബുക്ക് ഉപഭോക്താക്കളെ തിരിച്ചറിയുന്ന ഫേസ് റെകഗ്നൈസേഷന്‍ ഫീച്ചറും ഉണ്ടാകുമെന്നാണ് സൂചന. ഈ വര്‍ഷം മധ്യത്തോടെ ഈ ഉല്‍പ്പന്നങ്ങല്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: Tech