ജോര്‍ദ്ദാനില്‍ നിക്ഷേപമിറക്കാന്‍ ഇറാം ഗ്രൂപ്പ്

ജോര്‍ദ്ദാനില്‍ നിക്ഷേപമിറക്കാന്‍ ഇറാം ഗ്രൂപ്പ്

കൊച്ചി: ജോര്‍ദാനില്‍ വ്യവസായ രംഗത്ത് നിക്ഷേപമിറക്കാന്‍ ഇറാം ഗ്രൂപ്പ് ഒരുങ്ങുന്നു. ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമനുമായി ഡെല്‍ഹിയില്‍ കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയിലാണ് ഇറാം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.സിദ്ധീഖ് അഹമ്മദ് ഇക്കാര്യം അറിയിച്ചത്. ഇറാമിന്റെ നിക്ഷേപ പദ്ധതികളെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു.

രാജാവ് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും താല്‍പര്യ പൂര്‍വം പ്രതികരിക്കുകയും ചെയ്തതായി ഡോ.സിദ്ധിഖ് അഹമ്മദ് അറിയിച്ചു. ഫിക്കി സംഘടിപ്പിച്ച സി ഇഒറൗണ്ട് ടേബിളില്‍ രാജ്യത്തെ പതിനഞ്ചോളം പ്രമുഖ കമ്പനികളുടെ സിഇഒമാര്‍ സംബന്ധിച്ചിരുന്നു.
1990ല്‍ തുടക്കം കുറിച്ച് വന്‍ വ്യവസായ സാമ്രാജ്യമായി വളര്‍ന്ന ഇറാം ഗ്രൂപ്പ് ഇന്ന് ഓയില്‍ ആന്റ് ഗ്യാസ്, പവര്‍ ആന്റ് യൂട്ടിലിറ്റീസ്, ട്രാവല്‍, ഫുഡ്, ഹെല്‍ത്ത് കെയര്‍, ഓട്ടോമോട്ടീവ് മേഖലകളില്‍ ജിസിസി രാജ്യങ്ങളിലെ വന്‍ശക്തിയാണ്.

പവര്‍ ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക് ടോയ്‌ലെറ്റ്‌സ്, ജലശുദ്ധീകരണ യന്ത്രങ്ങള്‍, വിദ്യാഭ്യാസം എന്നീ രംഗങ്ങളില്‍ ഇന്ത്യയിലും ഗള്‍ഫ് നാടുകളിലും ഇറാം ഗ്രൂപ്പ് ഒരു പോലെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. പൊതു ശുചിത്വ പരിപാലനത്തിന് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പരിഹാരം കണ്ടെത്തിയ രാജ്യത്തെ ഏക സ്ഥാപനമാണ് ഇറാം ഗ്രൂപ്പിന്റെ കീഴില്‍ തിരുവനന്തപുരം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഇറാം സയന്റിഫിക് സൊലൂഷന്‍സ്.

ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഓഫ് തിംഗ്്‌സ് സാങ്കേതിക വിദ്യ (IOT) ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഇ-ടോയ്‌ലെറ്റുകള്‍ നിര്‍മ്മിക്കുന്നത് ഇറാം സയന്റിഫിക് സൊലൂഷന്‍സ് മാത്രമാണ്. കേരളം ഉള്‍പ്പടെ രാജ്യത്തെ 22 സംസ്ഥാനങ്ങളിലായി സ്‌കൂളുകളില്‍ അടക്കം 2500ലേറെ ഇ-ടോയ്‌ലറ്റുകള്‍ കമ്പനി ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ 230 എണ്ണം ചെന്നൈയിലും, 100 എണ്ണം ബാംഗ്ലൂരിലുമാണ്. നിലവിലുള്ള സ്മാര്‍ട്ട് സിറ്റികളും സ്മാര്‍ട്ട് സിറ്റികളായി ഉയര്‍ന്നുവരുന്ന നഗരങ്ങളും ശുചിത്വ പരിപാലനത്തിന്റെ ഭാഗമായി ഇറാം സയന്റിഫിക് സൊലൂഷന്‍സിന്റെ സഹായം തേടിയിട്ടുണ്ട്്. നവി മുംബൈ, വിശാഖ പട്ടണം, ഹൈദരാബാദ്, ചെന്നൈ, ധര്‍മ്മശാല, ഷോലാപൂര്‍, മധുര, ജെയ്പൂര്‍ തുടങ്ങിയ സ്മാര്‍ട്ട് സിറ്റികളില്‍ ഇറാം സയന്റിഫിക് സൊലൂഷന്‍സ് നിര്‍മ്മിച്ച ഇൃ-ടോയ്‌ലറ്റുകള്‍ പ്രവര്‍ത്തിക്കുന്നു.

ഫിക്കിയുടെ സോഷ്യോ ഇക്കണോമിക് ഫൗണ്ടേഷനുമായി ചേര്‍ന്ന് ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ 10 ഇലക്ട്രോണിക് ബയോ ടോയ്‌ലറ്റുകള്‍ ഇറാം സയന്റിഫിക് നിര്‍മിക്കുകയുണ്ടായി. കേന്ദ്ര സര്‍ക്കാരിന്റെ ശുചിത്വ ഭാരത പദ്ധതിയുടെ ഭാഗമായി നടന്ന ഹാക്കത്തോണില്‍ ദേശീയ പുരസ്‌കാരം, ശുചിത്വ പരിപാലനത്തിനുള്ള പ്രധാനമന്ത്രിയുടെ ബഹുമതി എന്നിവ ഉള്‍പ്പടെ ദേശീയവും അന്തര്‍ദേശീയവുമായ അമ്പതോളം പുരസ്‌കാരങ്ങള്‍ ഇറാം നേടിയിട്ടുണ്ട്്

Comments

comments

Categories: Arabia