ബദാം, പീനട്ട്‌സ് കാന്‍സര്‍ അതിജീവനത്തിന് സഹായിക്കും

ബദാം, പീനട്ട്‌സ് കാന്‍സര്‍ അതിജീവനത്തിന് സഹായിക്കും

കാന്‍സര്‍ ബാധിതരായ രോഗികള്‍ ബദാം, പീനട്ട്‌സ്, കശുവണ്ടി എന്നിവ കഴിക്കുന്നത് രോഗത്തിന്റെ കാഠിന്യം കുറയ്ക്കാനും അതിജീവനത്തിനും സഹായിക്കുമെന്നു ഗവേഷകര്‍. പഠനത്തിന്റെ ഭാഗമായി നടന്ന നിരീക്ഷണത്തില്‍ എല്ലാ ആഴ്ചയിലും സ്ഥിരമായി ഇവ കഴിച്ചവരില്‍ 42 ശതമാനത്തോളം പേരില്‍ നില മെച്ചപ്പെട്ടതായും ഗവേഷകര്‍ വെളിപ്പെടുത്തുന്നു. കോളന്‍ കാന്‍സര്‍ ബാധിതരായ രോഗികളിലാണ് ഇതു സംബന്ധിച്ച് അഭിവൃദ്ധി ദൃശ്യമായതെന്നും ഗവേഷകര്‍ എടുത്തു പറഞ്ഞിട്ടുണ്ട്.

ശരിയായ ആഹാരക്രമവും ഷുഗര്‍, മധുര പാനീയങ്ങള്‍ എന്നിവ നിയന്ത്രിക്കുന്നതും ഇവരുടെ അരോഗ്യനില മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് ബോസ്റ്റണിലെ ഡാനാ-ഫാര്‍ബര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷണ വിദ്യാര്‍ത്ഥിയായ ടെമിഡയോ ഫദേലു പറയുന്നു. എന്നാല്‍ മൂന്നാം സ്‌റ്റേജ് കോളന്‍ കാന്‍സര്‍ ബാധിതരില്‍ അതിജീവനം കുറഞ്ഞ തോതിലാണെന്നും ഗവേഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Comments

comments

Categories: Life