വരുന്നു, പുതു അവസരങ്ങള്‍ തുറന്ന് കാര്‍ഷിക-ഭക്ഷ്യ പ്രദര്‍ശന മേള

വരുന്നു, പുതു അവസരങ്ങള്‍ തുറന്ന് കാര്‍ഷിക-ഭക്ഷ്യ പ്രദര്‍ശന മേള

തൃശൂരില്‍ നടക്കുന്ന കാര്‍ഷിക ഭക്ഷ്യ സംസ്‌കരണ ഉല്‍പന്ന പ്രദര്‍ശന മേളയുടെ പ്രധാന ആകര്‍ഷണം അതിനോടനുബന്ധിച്ച് നടക്കുന്ന ബി 2 ബിയാണ്. കേരളത്തിനകത്തും പുറത്തും ഇത്തരം ഉല്‍പന്നങ്ങള്‍ വ്യാപാരം ചെയ്യുന്ന കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ ഇതിന്റെ ഭാഗമായി പ്രദര്‍ശന സ്റ്റാളുകളില്‍ എത്തും.

കേരളത്തിലെ വ്യവസായ പുരോഗതിക്ക് ആക്കം കൂട്ടിക്കൊണ്ട് കാര്‍ഷിക ഭക്ഷ്യ സംസ്‌കരണ ഉല്‍പ്പന്ന പ്രദര്‍ശന മേള 2018 മാര്‍ച്ച് മാസത്തില്‍ നടക്കും. കേരളത്തിന്റെ സാംസ്‌കാരിക നഗരിയായ തൃശൂരാണ് ഇതിന് വേദി ഒരുങ്ങിയിരിക്കുന്നത്. സൂക്ഷ്മ- ചെറുകിട സംരംഭ മേഖലയില്‍ ഏറ്റവും സാധ്യതയുള്ള ഒന്നാണ് കാര്‍ഷിക ഭക്ഷ്യ സംസ്‌കരണ വ്യവസായം. കുറഞ്ഞ മുതല്‍ മുടക്കിലും വലിയ ലാഭത്തിലും ഈ രംഗത്ത് സംരംഭങ്ങള്‍ തുടങ്ങാനും നടത്താനും കഴിയും. ആ മേഖലയെ കൂടുതല്‍ പരിപോഷിപ്പിക്കുന്നതിനുള്ള ഈ മേള മാര്‍ച്ച് 10 മുതല്‍ 14 വരെയാണ് നടക്കുക. പ്രദര്‍ശനം, വില്‍പ്പന, ബിസിനസ് മീറ്റ്, സാംസ്‌കാരിക വിനിമയ പരിപാടികള്‍, തല്‍സമയ ഉല്‍പ്പന്ന നിര്‍മാണ പ്രദര്‍ശന-വില്‍പ്പന എന്നിങ്ങനെ ശ്രദ്ധേയമായ ഒന്നായിരിക്കും പ്രസ്തുത മേള. തേക്കിന്‍കാട് മൈതാനിയിലെ വിദ്യാര്‍ഥി കോര്‍ണറിലാണ് പ്രദര്‍ശനം. കേരളത്തിന്റെ കാര്‍ഷിക ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടായിരിക്കും ഇത്. വൈവിധ്യമാര്‍ന്ന പാചകം ചെയ്യാന്‍ തയ്യാര്‍ വിഭവങ്ങളും മേളയില്‍ ഉണ്ടാകും. നിരവധി അത്യാകര്‍ഷകമായ വ്യവസായ പ്രോല്‍സാഹന പരിപാടികളും മേളയോടനുബന്ധിച്ച് നടത്തുവാന്‍ ഉദ്ദേശിക്കുന്നു.

ബി 2 ബി

തൃശൂരില്‍ നടക്കുന്ന കാര്‍ഷിക ഭക്ഷ്യ സംസ്‌കരണ ഉല്‍പ്പന്ന പ്രദര്‍ശന മേളയുടെ പ്രധാന ആകര്‍ഷണം അതിനോടനുബന്ധിച്ച് നടക്കുന്ന ബി 2 ബിയാണ്. കേരളത്തിനകത്തും പുറത്തും ഇത്തരം ഉല്‍പ്പന്നങ്ങള്‍ വ്യാപാരം ചെയ്യുന്ന കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ ഇതിന്റെ ഭാഗമായി പ്രദര്‍ശന സ്റ്റാളുകളില്‍ എത്തും. സ്വദേശത്തും വിദേശത്തുമുള്ള വ്യാപാര സാധ്യതകള്‍ സംരംഭകര്‍ക്ക് തുറന്നു നല്‍കും. സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലകള്‍ നടത്തുന്ന വ്യാപാര സ്ഥാപന തലവന്‍മാരും കയറ്റുമതിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന നിരവധി സ്ഥാപന ഉടമകളും ബി 2 ബിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി മേളയില്‍ പ്രത്യേക സമയം തന്നെ മാറ്റി വെക്കും. ആ സമയത്ത് പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകില്ല. ഭക്ഷ്യ എണ്ണകള്‍, ഫുഡ് സപ്ലിമെന്റുകള്‍, സുഗന്ധ വ്യഞ്ജന ഉല്‍പ്പന്നങ്ങള്‍, ചക്ക ഉല്‍പ്പന്നങ്ങള്‍, ജൈവ പാക്കേജിംഗ്, ജൈവ അരി, ഉണങ്ങിയ പഴങ്ങള്‍, നാളികേര ഉല്‍പ്പന്നങ്ങള്‍, തനത് സ്‌ക്വാഷ്, ജാം ഉല്‍പ്പന്നങ്ങള്‍, മുളപ്പിച്ച ധാന്യങ്ങളില്‍ നിന്നുള്ള നിരവധി നൂതന ഉല്‍പ്പന്നങ്ങള്‍ എന്നിവയ്‌ക്കെല്ലാം ബിസിനസ് മീറ്റ് ഏറെ പ്രയോജനം ചെയ്യും.

സൂക്ഷ്മ – ചെറുകിട വ്യവസായ രംഗത്തേക്ക് കൂടുതല്‍ പേര്‍ കടന്നുവരുന്നതിന് അനുകൂലമായ ഒരു സാഹചര്യം ഇപ്പോഴുണ്ട്. ലൈസന്‍സിംഗ് സംവിധാനങ്ങള്‍ ഉദാരമാക്കിക്കൊണ്ട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരിക്കുന്നു. 30 ദിവസത്തിനുള്ളില്‍ അപേക്ഷകളില്‍ തീരുമാനമെടുത്ത് സംരംഭകരെ അറിയിക്കണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. അതു പോലെ തന്നെ ലൈസന്‍സിന്റെ കാലാവധി അഞ്ച് വര്‍ഷമായും പുതുക്കി നിശ്ചയിക്കുന്നു.

പ്രദര്‍ശനവും വില്‍പനയും

ഭക്ഷ്യ ഉല്‍പന്ന പ്രദര്‍ശനവും വില്‍പനയുമാണ് പ്രധാന പരിപാടി. വൈവിധ്യവും നൂതനവുമായ സംരംഭങ്ങള്‍ തങ്ങളുടെ കാര്‍ഷിക ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കും. പൊതുജനങ്ങള്‍ക്ക് വാങ്ങുവാനും സൗകര്യമുണ്ടാകും. നൂറില്‍ പരം സ്റ്റാളുകള്‍ ഇതിനായി ഒരുക്കും. വളരെ കുറഞ്ഞ ചെലവില്‍ തന്നെ വ്യവസായികള്‍ക്ക് സ്റ്റാളുകള്‍ ഉറപ്പാക്കുവാന്‍ കഴിയും. അതത് ജില്ലാ വ്യവസായ കേന്ദ്രം, താലൂക്ക് വ്യവസായ ഓഫീസ്, ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിവിടങ്ങളിലെ വ്യവസായ വികസന ഓഫീസര്‍മാര്‍ എന്നിവര്‍ മുഖേന സ്റ്റാളുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ കഴിയും. പാരമ്പര്യത്തനിമയും ആധുനിക സാങ്കേതിക വിദ്യയും ചേര്‍ന്നുള്ള ഉല്‍പ്പന്നങ്ങളുടെ നിര്‍മാണ പ്രദര്‍ശനവും മേളയില്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളാണ്.

നാനോ സംരംഭങ്ങള്‍ക്ക് പ്രത്യേക സ്റ്റാളുകള്‍

ഇതാദ്യമായി അതിസൂക്ഷ്മ സംരംഭങ്ങള്‍ ആയി വിശേഷിപ്പിക്കുന്ന നാനോ സംരംഭങ്ങള്‍ക്ക് പ്രദര്‍ശനത്തിന് പ്രത്യേക സ്റ്റാളുകള്‍ ഒരുക്കുന്നു. മൊത്തം സ്റ്റാളുകളില്‍ 25 ശതമാനമെങ്കിലും നാനോ സംരംഭങ്ങള്‍ക്കായി മാറ്റി വെക്കുകയാണ് പരിപാടി. 5 ലക്ഷം രൂപയില്‍ താഴെ മുതല്‍ മുടക്കില്‍ വീടുകളിലോ വീടുകളോട് ചേര്‍ന്നുള്ള ഷെഡ്ഡിലോ നടത്തുന്ന ലഘു സംരംഭങ്ങളാണ് നാനോ സംരംഭങ്ങള്‍ എന്ന വിശേഷണത്തില്‍ വരുന്നത്. അത്തരം സംരംഭങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുവാനാണ് ഉദ്ദേശിക്കുന്നത്. പലപ്പോഴും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസന്‍സ് ഇല്ലാതെയായിരിക്കും നാനോ സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുക. ഇക്കാരണത്താല്‍ യാതൊരു ആനുകൂല്യവും ഈ ലഘു സംരംഭ മേഖലയ്ക്ക് ലഭിച്ചിരുന്നില്ല. എന്നാല്‍ ഏറെ തൊഴിലവസരങ്ങള്‍ ഇത്തരം സംരംഭങ്ങള്‍ പ്രദാനം ചെയ്യുന്നുണ്ട്. വീട്ടമ്മമാരാകും പലപ്പോഴും ഇത്തരം മേഖലയില്‍ ഉണ്ടാകുക. കേരളത്തില്‍ നാനോ കുടുംബ സംരംഭ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ശ്രദ്ധേയമായ സ്ഥാപനങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. മെഷീനറികള്‍ ഉപയോഗിക്കാതെ ചെയ്യുന്ന പ്രവൃത്തികളാണ് മിക്കവാറും നാനോ മേഖലയില്‍ ഉള്ളത്. കൈകൊണ്ട് നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് വിദേശ കമ്പോളത്തില്‍ വലിയ സാധ്യതകള്‍ ഉണ്ട് എന്നതും തിരിച്ചറിയേണ്ടതാണ്.

നാനോ സംരംഭങ്ങള്‍ക്ക് സബ്സിഡി ആനുകൂല്യങ്ങള്‍ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം ഈ രംഗത്ത് പുത്തന്‍ ഉണര്‍വുണ്ടാക്കിയിട്ടുണ്ട്. അവര്‍ എടുക്കുന്ന വായ്പക്ക് പലിശ സബ്‌സിഡി നല്‍കുവാനാണ് സര്‍ക്കാര്‍ പദ്ധതി. സാധാരണ സംരംഭകര്‍ക്ക് 6 ശതമാനം പലിശയും വനിതകള്‍, പട്ടികജാതി -വര്‍ഗ സംരംഭകര്‍ക്ക് 8 ശതമാനം പലിശയും തിരികെ നല്‍കാന്‍ സര്‍ക്കാര്‍ വലിയ തുക ഈ വര്‍ഷത്തെ ബഡ്ജറ്റില്‍ തന്നെ മാറ്റിവെച്ചിട്ടുണ്ട്്.

മേളയുടെ വലിയ ആകര്‍ഷകത്വം സാങ്കേതിക വിദ്യയുടെ വ്യാപനമാണ്. അപൂര്‍വമായി ലഭിക്കുന്ന അവസരങ്ങളെ ഉപയോഗപ്പെടുത്തുവാന്‍ നൂതന സാങ്കേതിക വിദ്യകളെക്കുറിച്ച് അറിയേണ്ടതുണ്ട്. കാര്‍ഷിക സര്‍വകലാശാല, കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങള്‍, ഫുഡ് റിസര്‍ച്ച് സെന്ററുകള്‍, പാക്കേജിംഗ് ടെക്‌നിക്കല്‍ സ്ഥാപനങ്ങള്‍, ക്വാളിറ്റി സര്‍ട്ടിഫിക്കേഷന്‍ ഏജന്‍സികള്‍ തുടങ്ങി നിരവധി സാങ്കേതികവിദ്യാ സ്ഥാപനങ്ങളും മേളയില്‍ ഉണ്ടാകും

സാങ്കേതിക വിദ്യ കൈമാറല്‍

മേളയുടെ വലിയ ആകര്‍ഷകത്വം സാങ്കേതിക വിദ്യയുടെ വ്യാപനമാണ്. അപൂര്‍വമായി ലഭിക്കുന്ന അവസരങ്ങളെ ഉപയോഗപ്പെടുത്തുവാന്‍ നൂതനമായ സാങ്കേതിക വിദ്യകളെക്കുറിച്ച് അറിയേണ്ടതുണ്ട്. കാര്‍ഷിക സര്‍വകലാശാല, കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങള്‍, ഫുഡ് റിസര്‍ച്ച് സെന്ററുകള്‍, പാക്കേജിംഗ് ടെക്‌നിക്കല്‍ സ്ഥാപനങ്ങള്‍, ക്വാളിറ്റി സര്‍ട്ടിഫിക്കേഷന്‍ ഏജന്‍സികള്‍ തുടങ്ങി നിരവധി സാങ്കേതികവിദ്യാ സ്ഥാപനങ്ങളും മേളയില്‍ ഉണ്ടാകും. ഈ രംഗത്തെ ശ്രദ്ധേയരായ മെഷീനറി ഉല്‍പാദകരും മേളയുടെ ഭാഗമാകുന്നതോടെ വ്യവസായ സമൂഹത്തിനും പുതു സംരംഭകര്‍ക്കും – സ്റ്റാര്‍ട്ടപ്പുകള്‍ക്കും മേള വലിയ തോതില്‍ പ്രയോജനപ്പെടുന്നതാണ്. ഫിഷറീസ്, ആയുര്‍വേദം, റബര്‍, നാളികേരം, കിഴങ്ങ് വിള, തുടങ്ങിയ മേഖലകളിലെ റിസര്‍ച്ച് സ്ഥാപനങ്ങളും മേളയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആധുനിക ഉല്‍പ്പന്ന നിര്‍മാണ- വിതരണ രംഗത്തെ ഈ മേഖലയിലെ ഗവേഷണങ്ങളും പൊതുജനങ്ങള്‍ക്ക് പ്രയോജനകരമാകും.

ആകര്‍ഷകങ്ങളായ പരിപാടികള്‍

മേളയെ ആകര്‍ഷകമാക്കുന്നതിന് മറ്റ് നിരവധി പരിപാടികളും സംഘാടക സമിതി തീരുമാനിച്ചിരിക്കുന്നു. സാസ്‌കാരിക പരിപാടികള്‍, ഉല്‍പ്പന്ന നിര്‍മാണ തല്‍സമയ പ്രദര്‍ശനങ്ങള്‍, മല്‍സരങ്ങള്‍, വിദ്യാര്‍ഥി സംരംഭകര്‍ക്കായുള്ള പ്രത്യേക സെമിനാറുകള്‍, ടെക്‌നോക്രാറ്റ് സംരംഭകര്‍ക്കായുള്ള പ്രത്യേക സംരംഭ വികസന ക്ലാസുകള്‍ എന്നിവയും മേളയെ ആകര്‍ഷകമാക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക പവലിയനുകളും ഒരുക്കും.
സൂക്ഷ്മ – ചെറുകിട വ്യവസായ രംഗത്തേക്ക് കൂടുതല്‍ പേര്‍ കടന്നുവരുന്നതിന് അനുകൂലമായ ഒരു സാഹചര്യം ഇപ്പോഴുണ്ട്. ലൈസന്‍സിംഗ് സംവിധാനങ്ങള്‍ ഉദാരമാക്കിക്കൊണ്ട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരിക്കുന്നു. 30 ദിവസത്തിനുള്ളില്‍ അപേക്ഷകളില്‍ തീരുമാനമെടുത്ത് സംരംഭകരെ അറിയിക്കണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. അതു പോലെ തന്നെ ലൈസന്‍സിന്റെ കാലാവധി അഞ്ച് വര്‍ഷമായും പുതുക്കി നിശ്ചയിക്കുന്നു. സംരംഭകര്‍ക്ക് ഏറെ ആശ്വാസം പകരുന്ന നിരവധി ഘടകങ്ങളും പുതിയ ഓര്‍ഡിനന്‍സിലുണ്ട്. പൊതുവെ സംരംഭ രംഗത്ത് വലിയ മുന്നേറ്റം നടത്തുവാന്‍ അനുകൂലമായ സാഹചര്യമാണ് ഉള്ളത്. ഈ അനുകൂല സാഹചര്യം നിലനില്‍ക്കെയാണ് കാര്‍ഷിക ഭക്ഷ്യ സംസ്‌കരണ രംഗത്ത് ശ്രദ്ധേയമായ രീതിയില്‍ ഒരു പ്രദര്‍ശനത്തിന് തൃശൂര്‍ ഒരുങ്ങുന്നത്.

ടി എസ് ചന്ദ്രന്‍
ഡെപ്യൂട്ടി ഡയറക്റ്റര്‍,
ജില്ലാ വ്യവസായ കേന്ദ്രം, തൃശൂര്‍

Comments

comments