അര്‍ബന്‍ ലാഡര്‍ 12 ദശലക്ഷം ഡോളര്‍ നിക്ഷേപം സമാഹരിച്ചു

അര്‍ബന്‍ ലാഡര്‍ 12 ദശലക്ഷം ഡോളര്‍ നിക്ഷേപം സമാഹരിച്ചു

ബെംഗളൂരു: ഒമ്‌നി ചാനല്‍ സാന്നിധ്യം വികസിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി ഓണ്‍ലൈന്‍ ഫര്‍ണിച്ചര്‍ ബ്രാന്‍ഡായ അര്‍ബന്‍ ലാഡര്‍ 12 ദശലക്ഷം ഡോളര്‍ നിക്ഷേപം സമാഹരിച്ചു. സ്ഥാപനത്തിന്റെ പഴയ നിക്ഷേപകരായ കലാരി കാപ്പിറ്റല്‍, സെയ്ഫ് പാര്‍ട്‌ണേഴ്‌സ്, സെക്കോയ കാപ്പിറ്റല്‍, സ്റ്റെഡ്‌വ്യു കാപ്പിറ്റല്‍ എന്നിവരാണ് നിക്ഷേപം നടത്തിയത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലും ഇതേ നിക്ഷേപകരില്‍ നിന്നും അര്‍ബന്‍ ലാഡര്‍ നിക്ഷേപം നേടിയരുന്നു.

ബെംഗളൂരുവിലെ ഓഫ്‌ലൈന്‍ വികസനം ഉപഭോക്താക്കളില്‍ മികച്ച പ്രതികരണം സൃഷ്ടിച്ചെന്നും ബിസിനസിന്റെ അടുത്ത ഘട്ടയാത്രയ്ക്ക് ഇത് ഊര്‍ജം പകര്‍ന്നതായും സിഇഒ ആശിഷ് ഗോയല്‍ പറഞ്ഞു. അടുത്ത സാമ്പത്തിക വര്‍ഷത്തോടെ കൂടുതല്‍ ലാഭകരമായി പ്രവര്‍ത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത സാമ്പത്തിക വര്‍ഷം അവസാനത്തോടെ 20 നഗരങ്ങളില്‍ ഓഫ്‌ലൈന്‍ ബിസിനസ് വ്യാപിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നുണ്ട്. അടുത്തിടെ ഓട്ടോമാറ്റിക് റൂട്ടുകളിലൂടെയുള്ള സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയ്‌ലിംഗില്‍ 100 ശതമാനം വിദേശ നിക്ഷേപത്തിനുള്ള അനുമതി ലഭിച്ച സാഹചര്യത്തില്‍ കൂടുതല്‍ വിഭാഗങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കാനും അര്‍ബന്‍ ലാഡറിന് പദ്ധതിയുണ്ട്.

Comments

comments

Categories: Business & Economy