ബുക്ക്മാര്‍ക്ക് ഫീച്ചറുമായി ട്വിറ്റര്‍

ബുക്ക്മാര്‍ക്ക് ഫീച്ചറുമായി ട്വിറ്റര്‍

സാന്‍ ഫ്രാന്‍സിസ്‌കോ: ഉപഭോക്താക്കള്‍ക്ക് ഇഷ്ടപ്പെട്ട ട്വീറ്റുകള്‍ സേവ് ചെയ്യാന്‍ സൗകര്യമൊരുക്കികൊണ്ട് ട്വിറ്റര്‍ ബുക്ക്മാര്‍ക്ക് ഫീച്ചര്‍ അവതരിപ്പിച്ചു. ഇതു വഴി ട്വിറ്ററിന്റെ 300 ലധികം വരുന്ന ഉപഭോക്താക്കള്‍ക്ക് ഇഷ്ടപ്പെട്ട ട്വീറ്റുകള്‍ പിന്നീട് വീണ്ടും കാണാനും വിവിധ തലത്തില്‍ ഷെയര്‍ ചെയ്യാനും സാധിക്കും. ട്വീറ്റില്‍ കാണുന്ന ഷെയര്‍ ഐക്കണ്‍ വഴിയാണ് പുതിയ സൗകര്യം യാഥാര്‍ത്ഥ്യമാകുന്നത്. ഷെയര്‍ ഐക്കണ്‍ തെരഞ്ഞെടുത്ത് ആഡ് ട്വീറ്റ് ടു ബുക്ക്മാര്‍ക്ക് നല്‍കി ട്വീറ്റുകള്‍ ബുക്ക്മാര്‍ക്ക് ചെയ്യാം.

ബുക്ക്മാര്‍ക്ക് ചെയ്ത ട്വീറ്റ് വീണ്ടു കാണുന്നതിനായി പ്രൊഫൈല്‍ ഐക്കണ്‍ മെനുവിലെ ബുക്ക്മാര്‍ക്ക് ഓപ്ഷന്‍ തെരഞ്ഞെടുത്താല്‍ മതിയാകും. ഉപഭോക്താവിന് മാത്രമാണ് ബുക്ക്മാര്‍ക്ക് ചെയ്ത ട്വീറ്റുകള്‍ ഏതെല്ലാമാണെന്ന് കാണാന്‍ കഴിയുക. ബുക്ക്്മാര്‍ക്ക് ചെയ്ത ട്വീറ്റുകള്‍ എപ്പോള്‍ വേണമെങ്കിലും ഉപഭോക്താവിന് പട്ടികയില്‍ നിന്ന് നീക്കം ചെയ്യാവുന്നതാണ്. ട്വീറ്റുകള്‍ സ്വകാര്യമായോ പൊതുവായോ ഷെയര്‍ ചെയ്യാനും ഷെയര്‍ ഓപ്ഷനിലൂടെ കഴിയും. ഐഒഎസ്, ആന്‍ഡ്രോയിഡ്, ട്വിറ്റര്‍ ലൈറ്റ്, മൊബീല്‍ഡോട്ട്ട്വിറ്റര്‍ഡോട്ട്‌കോം പ്ലാറ്റ്‌ഫോമുകളില്‍ ആഗോളതലത്തില്‍ പുതിയ ഫീച്ചര്‍ കമ്പനി ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഒക്‌റ്റോബറിലാണ് ബുക്ക്മാര്‍ക്ക് ഫീച്ചര്‍ ആരംഭിക്കുമെന്ന് ട്വിറ്റര്‍ പ്രഖ്യാപിച്ചത്.

Comments

comments

Categories: Tech