ഘാനയില്‍ അധ്യാപകന്‍ ബ്ലാക്ക് ബോര്‍ഡില്‍ കമ്പ്യൂട്ടര്‍ ടെക്‌നോളജിയെ കുറിച്ചു പഠിപ്പിച്ചത് വൈറലാകുന്നു

ഘാനയില്‍ അധ്യാപകന്‍ ബ്ലാക്ക് ബോര്‍ഡില്‍ കമ്പ്യൂട്ടര്‍ ടെക്‌നോളജിയെ കുറിച്ചു പഠിപ്പിച്ചത് വൈറലാകുന്നു

അക്ക്രാ(ഘാന): ആഫ്രിക്കന്‍ രാജ്യമായ ഘാനയില്‍ അധ്യാപകന്‍ ബ്ലാക്ക് ബോര്‍ഡില്‍ കമ്പ്യൂട്ടര്‍ ടെക്‌നോളജിയെ കുറിച്ചു പഠിപ്പിച്ചത് വൈറലായി. മൈക്രോസോഫ്റ്റ് വേര്‍ഡ് പ്രോസസിംഗ് വിന്‍ഡോയുടെ ഫീച്ചേഴ്‌സിനെ കുറിച്ചു വിവിധ നിറങ്ങളിലുള്ള ചോക്ക് ഉപയോഗിച്ചായിരുന്നു കറുത്ത ബോര്‍ഡില്‍ അധ്യാപകന്‍ വരച്ചു പഠിപ്പിച്ചത്. ഇതിന്റെ ചിത്രം അധ്യാപകനായ റിച്ചാര്‍ഡ് അകോതോ(33) തന്നെയാണു നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതും. ഘാനയിലെ സെക്കന്‍ഡ് സിറ്റിയായ കുമാസിയിലെ സെകിയേദൊമാസയിലുള്ള സ്‌കൂളിലെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി അധ്യാപകനാണ് റിച്ചാര്‍ഡ്.ഇദ്ദേഹം പഠിപ്പിക്കുന്ന സ്‌കൂളില്‍ കമ്പ്യൂട്ടറുകളൊന്നുമില്ല. എന്നാല്‍ ഈ സ്‌കൂളിലെ പാഠ്യപദ്ധതിയില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി ഒരു വിഷയവുമാണ്. ഈ സ്‌കൂളില്‍ ആറ് വര്‍ഷമായി റിച്ചാര്‍ഡ് ഈ വിഷയം പഠിപ്പിക്കുന്നു.

സംഭവം ലോകമെങ്ങുമുള്ളവരുടെ ശ്രദ്ധ നേടിയതോടെ മൈക്രോസോഫ്റ്റ് റിച്ചാര്‍ഡിനും അദ്ദേഹത്തിന്റെ സ്‌കൂളിനും കമ്പ്യൂട്ടറും മറ്റു പഠന സാമഗ്രികളും വാഗ്ദാനം ചെയ്ത് രംഗത്തുവന്നിരിക്കുകയാണ്.

Comments

comments

Categories: Tech, World