ട്രംപ് ടവേഴ്‌സ് പൂനെയില്‍ ലക്ഷ്വറി വീട് വാങ്ങി രവി പിള്ള

ട്രംപ് ടവേഴ്‌സ് പൂനെയില്‍ ലക്ഷ്വറി വീട് വാങ്ങി രവി പിള്ള

ദുബായ്: പൂനെയിലെ ട്രംപ് ടവേഴ്‌സിലെ ടവര്‍ ബിയില്‍ വീട് സ്വന്തമാക്കി പ്രമുഖ പ്രവാസി സംരംഭകന്‍ രവി പിള്ള. ബില്ല്യണ്‍ കണക്കിന് ഡോളര്‍ വരുമാനമുള്ള ആര്‍പി ഗ്രൂപ്പ് എന്ന ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനാണ് രവി പിള്ള. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍ ടവര്‍ ബിയുടെ ഉദ്ഘാനത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയിരുന്നു.

ടവര്‍ എ ഇതിനോടകം തന്നെ ഫുള്ളി ഒക്കുപ്പൈഡ് ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. അത്യാഡംബര ലക്ഷ്വറി പ്രോപ്പര്‍ട്ടിയാണ് പൂനെയിലെ ട്രംപ് ടവേഴ്‌സ്. കല്ല്യാണി നഗര്‍ ഏരിയയിലാണ് ട്രംപ് ടവേഴ്‌സ് സ്ഥിതി ചെയ്യുന്നത്. 46 സിംഗിള്‍ ഫ്‌ളോര്‍ റെസിഡന്‍സുകളുള്ള, 23 നിലകളുടെ രണ്ട് ടവറുകളാണ് ഇവിടെയുള്ളത്. ലോകപ്രശസ്ത ആര്‍ക്കിടെക്റ്റും ഇന്റീരിയര്‍ ഡിസൈനറുമായ മറ്റിയോ നന്‍സിയാറ്റിയാണ് ട്രംപ് ടവറുകളുടെ ഇന്റീരിയര്‍ ചെയ്തിരിക്കുന്നത്.

പഞ്ചശീല്‍ റിയല്‍റ്റിയും ട്രംപ് ഓര്‍ഗനൈസേഷനും ചേര്‍ന്നുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ ഇരുകൂട്ടരും സംയുക്തമായാണ് ഈ സംരംഭം പടുത്തുയര്‍ത്തിയത്. 2002ല്‍ പ്രവര്‍ത്തനം തുടങ്ങിയ പഞ്ചശീല്‍ റിയല്‍റ്റി ഇന്ത്യയിലെ പ്രമുഖ ലക്ഷ്വറി ഡെവലപ്പറാണ്. ഇതിനോടകം തന്നെ അവര്‍ കൈമാറ്റം ചെയ്തത് 17 ദശലക്ഷം സ്‌ക്വയര്‍ ഫീറ്റ് പ്രോപ്പര്‍ട്ടിയാണ്. 16 മില്ല്യണ്‍ സ്‌ക്വയര്‍ ഫീറ്റിന്റെ പണി നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു

Comments

comments

Categories: Business & Economy