പ്രത്യേക തെരഞ്ഞെടുപ്പുകളുമായി ആദിത്യ ബിര്‍ള സണ്‍ലൈഫിന്റെ ‘ലൈഫ് ഷീല്‍ഡ്’ പദ്ധതി

പ്രത്യേക തെരഞ്ഞെടുപ്പുകളുമായി ആദിത്യ ബിര്‍ള സണ്‍ലൈഫിന്റെ ‘ലൈഫ് ഷീല്‍ഡ്’ പദ്ധതി

മുംബൈ: ഉപഭോക്താക്കള്‍ക്ക് അവരുടെ ആവശ്യാനുസരണമുള്ള പരിരക്ഷ ലഭിമാക്കുന്നതിന് പുതിയ പദ്ധതിയുമായി ആദിത്യ ബിര്‍ള സണ്‍ ലൈഫ്. മതിയായ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കായി എട്ടോളം പ്രത്യേക തെരഞ്ഞെടുപ്പുകള്‍ നടത്താനാകുന്ന വിധത്തിലാണ് ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷൂറന്‍സിന്റെ ലൈഫ് ഷീല്‍ഡ് പദ്ധതി പുറത്തിറക്കിയിരിക്കുന്നത്. കുടുംബത്തിലെ പ്രധാന വരുമാനമാര്‍ഗമുള്ള അംഗത്തിന്റെ മരണമോ രോഗമോ സംഭവിക്കുന്ന വേളകളില്‍ മതിയായ രീതിയില്‍ പിന്തുണ ഉറപ്പാക്കുന്നതാണ് പദ്ധതി. 18 മുതല്‍ 65 വയസു വരെയുള്ളവര്‍ക്കു ചേരാനാകുന്ന നോണ്‍ ലിങ്ക്ഡ്, നോണ്‍ പാര്‍ട്ടിസിപ്പേറ്റിംഗ് വിഭാഗത്തില്‍ പെട്ട ഈ പോളിസികളില്‍ പരമാവധി 80 വയസു വരെയാണ് കാലാവധി. 25 ലക്ഷം രൂപയാണ് കുറഞ്ഞ പരിരക്ഷാ തുക.

വിവിധ പരിരക്ഷാ ആവശ്യങ്ങള്‍ക്കനുസരിച്ച് വിവിധങ്ങളായ രീതികള്‍ തെരഞ്ഞെടുക്കാനാവുന്ന ഈ പദ്ധതിയില്‍ ജീവിതത്തിലെ ഓരോ സന്ദര്‍ഭത്തിനും അനുസരിച്ച് പരിരക്ഷാ തോത് വര്‍ധിപ്പിക്കാനാകും. ഒരേ പോളിസിയില്‍ തന്നെ ഭാര്യയേയും ഭര്‍ത്താവിനേയും ഉള്‍പ്പെടുത്താനും വിവിധ റൈഡറുകള്‍ വഴി പരിരക്ഷ വര്‍ധിപ്പിക്കാനും അവസരമുണ്ട്.

ദീര്‍ഘകാലം, വര്‍ധിച്ചു വരുന്ന കാലയളവ്, കുറഞ്ഞു വരുന്ന ടേം ഇന്‍ഷുറന്‍സ്, പ്രീമിയം തിരികെ നല്‍കല്‍ തുടങ്ങിയ നിരവധി തെരഞ്ഞെടുപ്പുകള്‍ക്കാണ് ഈ പദ്ധതി പ്രകാരം അവസരമുള്ളത്. രോഗങ്ങളും മറ്റു വിവിധ ഘടകങ്ങളും മൂലം ഇന്ത്യന്‍ ജനതയ്ക്കിടയില്‍ അനിശ്ചിതത്വം വര്‍ധിച്ചു വരികയാണെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷൂറന്‍സിന്റെ ചീഫ് ആക്ചുറൈല്‍ ഓഫിസര്‍ അനില്‍ കൂമാര്‍ സിംഗ് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ എല്ലാവര്‍ക്കും പരിരക്ഷ നല്‍കുക എന്ന തങ്ങളുടെ ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ് വിവിധ തരത്തിലുള്ള തെരഞ്ഞെടുപ്പുകള്‍ നടത്താനാകുന്ന ലൈഫ് ഷീല്‍ഡ് പദ്ധതി അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Business & Economy