ബഹ്‌റൈനിന്റെ ഗള്‍ഫ് എയര്‍ പുതിയ റൂട്ടുകള്‍ പ്രഖ്യാപിച്ചു

ബഹ്‌റൈനിന്റെ ഗള്‍ഫ് എയര്‍ പുതിയ റൂട്ടുകള്‍ പ്രഖ്യാപിച്ചു

മനാമ: ആഗോളതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ബഹ്‌റൈനിന്റെ ദേശീയ എയര്‍ലൈനായ ഗള്‍ഫ് എയര്‍. കമ്പനി എട്ട് പുതിയ ഡെസ്റ്റിനേഷനുകളിലേക്ക് കൂടി സര്‍വീസ് നടത്താന്‍ തീരുമാനിച്ചു. പുതിയ എയര്‍ക്രാഫ്റ്റ് വാങ്ങാനും പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റി വികസിപ്പിക്കാനും വിമാനകമ്പനി തീരുമാനിച്ചിട്ടുണ്ട്.

2017നെ അപേക്ഷിച്ച് 200 കൂടുതല്‍ വീക്ക്‌ലി ഫ്‌ളൈറ്റുകള്‍ ഏര്‍പ്പെടുത്താനും കമ്പനി പദ്ധതിയിടുന്നുണ്ട്. നിലവില്‍ ഇന്ത്യയിലെ ആറ് നഗരങ്ങളിലേക്കാണ് ഗള്‍ഫ് എയര്‍ സര്‍വീസ് നടത്തുന്നത്. ഡെല്‍ഹി, ചെന്നൈ, കൊച്ചി, മുംബൈ, തിരുവനന്തപുരം, ഹൈദരാബാദ് എന്നിവയാണ് ആറ് നഗരങ്ങള്‍. ഇതുകൂടാതെ രണ്ട് നഗരങ്ങളിലേക്ക് കൂടി ഗോ എയര്‍ സര്‍വീസ് വ്യാപിപ്പിക്കും. ബാംഗ്ലൂരും കോഴിക്കോടുമാണ് പുതിയതായി കൂട്ടിച്ചേര്‍ക്കപ്പെടുന്ന നഗരങ്ങള്‍.

അബ, തുബുക്ക് തുടങ്ങിയ സൗദി നഗരങ്ങളിലേക്കും ഗോ എയര്‍ സര്‍വീസ് വ്യാപിപ്പിക്കും. അതേസമയം ഈജിപ്റ്റിലെ നഗരങ്ങളുടെ പട്ടികയില്‍ കയ്‌റോയെ കൂടാതെ അലക്‌സാന്‍ഡ്രിയയും ഷാം എല്‍ ഷയ്ഖും കൂടി ഉള്‍പ്പെടുത്തും. അസര്‍ബയ്ജാനിലെ ബക്കുവിലേക്കും മൊറോക്കയിലെ കാസബ്ലാന്‍കയിലേക്കും ഗള്‍ഫ് എയര്‍ പുതുതായി സര്‍വീസ് തുടങ്ങു. പുതിയ 39 ബോയിംഗ്, എയര്‍ബസ് എയര്‍ക്രാഫ്റ്റുകള്‍ ഗള്‍ഫ് എയര്‍ വാങ്ങുന്നുമുണ്ട്.

ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് തന്നെ ഏഴ് പുതിയ എയര്‍ക്രാഫ്റ്റുകളുടെ ഡെലിവറി പൂര്‍ത്തിയാകും. അഞ്ച് ബോയിംഗ് 787-9 ഡ്രീംലൈനറുകളും രണ്ട് എയര്‍ബസ് എ320നിയോ എയര്‍ക്രാഫ്റ്റുകളാണ് ഗള്‍ഫ് എയറിന്റെ സമ്പാദ്യത്തിലേക്ക് ഈ വര്‍ഷം തന്നെ കൂട്ടിച്ചേര്‍ക്കപ്പെടുക.

Comments

comments

Categories: Arabia