‘മാജിക്കല്‍ ജംഗിള്‍ സഫാരി’യുമായി കോള്‍ഗേറ്റിന്റെ കട്ട്, പ്ലേ & ലേണ്‍ ഓഫര്‍

‘മാജിക്കല്‍ ജംഗിള്‍ സഫാരി’യുമായി കോള്‍ഗേറ്റിന്റെ കട്ട്, പ്ലേ & ലേണ്‍ ഓഫര്‍

മുംബൈ: കുട്ടികളിലെ സര്‍ഗശേഷി വളര്‍ത്തുന്നതിന്റെ ഭാഗമായി ദന്തസംരക്ഷണ വിപണിയിലെ മുന്‍നിരക്കാരായ കോള്‍ഗേറ്റ് പാമോലീവ് ഇന്ത്യ ലിമിറ്റഡ് കട്ട്, പ്ലേ & ലേണ്‍ ഓഫര്‍ നാലാമത് എഡിഷന്‍ പുറത്തിറക്കി. ടൂത്ത്‌പേസ്റ്റ് കാര്‍ട്ടണുകളുടെ പുറത്ത് പ്രിന്റ് ചെയ്തിരിക്കുന്ന വ്യത്യസ്ത കഥാപാത്രങ്ങളെ ഉപയോഗിച്ച് സ്വന്തമായി കഥകള്‍ തയാറാക്കാന്‍ കുട്ടികളെ സഹായിക്കുകയും അതുവഴി അവരുടെ ഭാവനകളെയും നൈസര്‍ഗിക ശേഷികളെയും വളര്‍ത്തിയെടുക്കാന്‍ പ്രാപ്തമാക്കുകയും ചെയ്യുന്നതാണ് ഈ വാര്‍ഷിക ഓഫര്‍.

കോള്‍ഗേറ്റ് സ്‌ട്രോംഗ് ടീത്തിന്റെ ലിമിറ്റഡ് എഡിഷന്‍ പാക്കുകളില്‍ ഇത് ലഭ്യമാണ്. നിധിവേട്ട, ക്യാംപിംഗ്, സഫാരി എന്നീ മൂന്ന് തരം പാക്കുകളടങ്ങിയ ‘മാജിക്കല്‍ ജംഗിള്‍ സഫാരി’യാണ് കട്ട്, പ്ലേ & ലേണ്‍ ഓഫറിന്റെ ഇക്കൊല്ലത്തെ പ്രമേയം. ഈ മൂന്ന് സെറ്റുകള്‍ക്കുമായി ടൂത്ത് പേസ്റ്റ് കാര്‍ട്ടണുകളുടെ പുറത്ത് വ്യത്യസ്ത കഥാപാത്രങ്ങള്‍ പ്രിന്റ് ചെയ്തിട്ടുണ്ടാകും. ഒരു വനയാത്രയുടെ സാഹസികത കുട്ടികള്‍ക്ക് അതിലൂടെ അനുഭവിക്കാം. കുട്ടികള്‍ ഡിജിറ്റല്‍ ഉപകരണങ്ങളില്‍ കുരുങ്ങിപ്പോകുന്നുവെന്ന് പരിഭവിക്കുന്ന രക്ഷിതാക്കളെ സംബന്ധിച്ചിടത്തോളം മക്കളെ പരമ്പരാഗത കലാകരകൗശല രീതികളിലേക്ക് തിരിച്ചുകൊണ്ടുവരാനും അവരില്‍ സര്‍ഗാല്‍മകത വളര്‍ത്താനും സഹായിക്കുന്നതാണ് കോള്‍ഗേറ്റിന്റെ ‘കട്ട്, പ്ലേ & ലേണ്‍’ ആക്റ്റിവിറ്റി.

കോള്‍ഗേറ്റിന്റെ നൂതനമായ പാക്കിംഗിന്റെ പല ഉദാഹരണങ്ങളിലൊന്നാണ് കോള്‍ഗേറ്റ് സ്‌ട്രോംഗ് ടീത്തിലെ ‘കട്ട്, പ്ലേ & ലേണ്‍ ഓഫര്‍’. ടൂത്ത് പേസ്റ്റിന്റെ കാര്‍ട്ടണ്‍ രൂപത്തില്‍ കുട്ടികള്‍ക്ക് നര്‍മഭാവേന പഠിക്കാനുള്ള ഉപാധി ഒരുക്കുന്നതോടൊപ്പം കുട്ടികളില ക്രിയാത്മകതയും കഥാഖ്യാന ശേഷിയും വളര്‍ത്തിയെടുക്കുക എന്നതാണ് തങ്ങളുടെ ആശയമെന്ന് കോള്‍ഗേറ്റ് പാമോലീവ് ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ ഇസാം ബചാലാനി പറഞ്ഞു.

കോള്‍ഗേറ്റ് സ്‌ട്രോംഗ് ടീത്തിന്റെ 54, 100, 150, 200, 300, 500 ഗ്രാം പാക്കുകളില്‍ കട്ട്, പ്ലേ & ലേണ്‍ ഓഫര്‍ ലഭ്യമാണ്. മുന്‍ വര്‍ഷങ്ങളില്‍ മാജിക്കല്‍ സ്‌പേസ് അഡ്വഞ്ചര്‍ (2017), മാജിക്കല്‍ സീ വേള്‍ഡ് (2016), മാജിക്കല്‍ കാസില്‍ (2015) എന്നിവയായിരുന്നു കട്ട്, പ്ലേ & ലേണ്‍ പ്രോഗ്രാമില്‍ കോള്‍ഗേറ്റ് അവതരിപ്പിച്ചിരുന്ന ആശയങ്ങള്‍. 2017 മാര്‍ച്ച് 31ന് ഈ ഓഫര്‍ അവസാനിക്കും. സ്റ്റോക്ക് തീരുന്നതുവരെ ആയിരിക്കും ഇത് ലഭ്യമാവുക. കോള്‍ഗേറ്റ് 200 ഗ്രാം സ്‌ട്രോംഗ് ടീത്ത് പാക്കിനൊപ്പം ഈ വര്‍ഷം മുഴുവന്‍ ഓഫര്‍ ലഭിക്കും.

Comments

comments

Categories: Business & Economy