ഇന്ത്യയില്‍ ടെക്‌നോളജി ഫണ്ട് രൂപീകരണത്തിനൊരുങ്ങി സിസ്‌കോ

ഇന്ത്യയില്‍ ടെക്‌നോളജി ഫണ്ട് രൂപീകരണത്തിനൊരുങ്ങി സിസ്‌കോ

ഹൈദരാബാദ്: യുഎസ് നെറ്റ്‌വര്‍ക്ക് ഉപകരണ നിര്‍മാതാക്കളായ സിസ്‌കോ സിസ്റ്റംസ് ഇന്ത്യയിലെ ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകളെ ലക്ഷ്യം വെച്ചുള്ള രണ്ടാമത്തെ ഫണ്ട് രൂപീകരിക്കാനൊരുങ്ങുന്നു. അടുത്തിടെ സിസ്‌കോയുടെ ആദ്യ ഇന്ത്യാ ടെക്‌നോളജി ഫണ്ടില്‍ കമ്പനി നിക്ഷേപം നടത്തിയിരുന്നു.

ഇന്ത്യന്‍ വിപണിയില്‍ രണ്ടു ബില്യണ്‍ ഡോളറിന്റെ ബിസിനസ് ലക്ഷ്യമിടുന്ന സിസ്‌കോ ഇന്ത്യ കൂടുതല്‍ ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകളുമായി സഹകരണങ്ങളും നിക്ഷേപ ഇടപാടുകളും ഏറ്റെടുക്കലുകളും യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇന്ത്യയില്‍ നേരിട്ടും അല്ലാതെയും 25 സ്റ്റാര്‍ട്ടപ്പുകളിലായി 280 ദശലക്ഷം ഡോളറിന്റെ നിക്ഷേപമാണ് സിസ്‌കോ ഇതിനോടകം നടത്തിയിട്ടുള്ളത്.

2015 ഒക്‌റ്റോബറില്‍ ബെംഗളൂരുവിലെ സോഫ്റ്റ്‌വെയര്‍ കമ്പനിയായ പവായേയും, കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ടെക്‌നോളജി കമ്പനിയായ കംപ്യൂട്ട് ഡോട്ട് ഐഒയെയും കമ്പനി ഏറ്റെടുക്കുകയുണ്ടായി. കഴിഞ്ഞ ജനുവരിയില്‍ സ്റ്റീലാര്‍ വെഞ്ച്വര്‍ പാര്‍ട്‌ണേഴ്‌സില്‍ സിസ്‌കോ നിക്ഷേപം നടത്തുകയുണ്ടായി. ആഗോളതലത്തില്‍ വരുമാനത്തിന്റെ കാര്യത്തില്‍ 2.2 ശതമാനത്തിന്റെ വളര്‍ച്ച കൈവരിച്ച സിസ്‌കോ ഇന്ത്യയില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ശരാശരി 14-15 ശതമാനം വളര്‍ച്ചാ നിരക്കാണ് നേടിയത്.

Comments

comments

Categories: Business & Economy, Tech