രാജ്യത്തെ വിശ്വസ്ത എന്‍ബിഎഫ്‌സി ബ്രാന്‍ഡായി ഞങ്ങള്‍ തുടരും; ജോര്‍ജ് എം ജേക്കബ്

രാജ്യത്തെ വിശ്വസ്ത എന്‍ബിഎഫ്‌സി ബ്രാന്‍ഡായി ഞങ്ങള്‍ തുടരും; ജോര്‍ജ് എം ജേക്കബ്

വിദ്യാഭ്യാസം, ആരോഗ്യം, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, പാരിസ്ഥിതിക സംരക്ഷണം എന്നീ മേഖലകള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതാണ് മുത്തൂറ്റിന്റെ നിലവിലെ സിഎസ്ആര്‍ പദ്ധതികള്‍. മുത്തൂറ്റ് ഫിനാന്‍സിന്റെ ഭാവി പദ്ധതികളെക്കുറിച്ച് എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ ജോര്‍ജ് മുത്തൂറ്റ് ജേക്കബ് സംസാരിക്കുന്നു

നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനി വിഭാഗത്തില്‍ നീണ്ട എട്ട് പതിറ്റാണ്ടുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ മുത്തൂറ്റ് ഫിനാന്‍സ്, 2017-2018 സാമ്പത്തിക വര്‍ഷത്തില്‍ വിഭാവനം ചെയ്യുന്നത് എക്കാലത്തും മുതല്‍ക്കൂട്ടാകുന്ന പദ്ധതികള്‍. അഞ്ച് വര്‍ഷത്തിനുള്ളില്‍ കമ്പനിയുടെ അസറ്റ്‌സ് അണ്ടര്‍ മാനേജ്‌മെന്റ് 45,000 കോടി രൂപയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം പ്രതി ശാഖ കണക്കാക്കിയുള്ള ശരാശരി ബിസിനസ് 6.3 കോടി രൂപയായിരുന്നത് 15 കോടി രൂപയാക്കി ഉയര്‍ത്താനും പദ്ധതിയിടുന്നുണ്ട്.

എന്‍ബിഎഫ്‌സി വിഭാഗത്തില്‍ മുത്തൂറ്റിനെ ഒന്നാമതാക്കിയതില്‍ ബ്രാന്‍ഡിംഗിനുള്ള പങ്കിനെ കുറിച്ചും സ്ഥാപനത്തിന്റെ ഭാവി പദ്ധതികളെക്കുറിച്ചും മുത്തൂറ്റ് ഫിനാന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ ജോര്‍ജ് മുത്തൂറ്റ് ജേക്കബ് ഫ്യൂച്ചര്‍ കേരളയോട് സംസാരിക്കുന്നു

ധനകാര്യ രംഗത്ത് എട്ടു പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള മുത്തൂറ്റ് ഫിനാന്‍സിന്റെ വളര്‍ച്ചയെ എങ്ങനെ വിലയിരുത്തുന്നു?

1887ല്‍ കോഴഞ്ചേരിയില്‍ ഒരു ചെറിയ വാണിജ്യ ധനകാര്യ സ്ഥാപനമായാണ് മുത്തൂറ്റ് ഫിനാന്‍സിന്റെ തുടക്കം. സമാനമായ സ്ഥാപനങ്ങള്‍ കുറവായിരുന്ന അക്കാലത്ത് മികവാര്‍ന്ന പ്രവര്‍ത്തനം കൊണ്ടും ബിസിനസ് സൗഹൃദ സമീപനം കൊണ്ടും തനതായ ഒരു സ്ഥാനം കണ്ടെത്തുവാന്‍ മുത്തൂറ്റിന് വളരെ വേഗം കഴിഞ്ഞു.

1939 ല്‍ എം ജോര്‍ജ് മുത്തൂറ്റ് സ്ഥാപിച്ച മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് മുത്തൂറ്റ് ഗ്രൂപ്പിന്റെ ഫഌഗ്ഷിപ് കമ്പനി. എന്നാല്‍ വളര്‍ച്ചയുടെ പാതയില്‍ വാണിജ്യ ധനകാര്യ സ്ഥാപനം എന്ന ലേബലില്‍ മാത്രമായി ഒതുങ്ങി നില്‍ക്കാതെ നിക്ഷേപ വെവിധ്യവല്‍ക്കരണത്തിനാണ് മുത്തൂറ് മുതിര്‍ന്നത്. ഇതിന്റെ ഭാഗമായി പ്ലാന്റേഷന്‍സ്, റിയല്‍ എസ്റ്റേറ്റ്, വിദ്യാഭ്യാസം, ഹോസ്പിറ്റാലിറ്റി, ഹൗസിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍, ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി, വെല്‍ത്ത് മാനേജ്‌മെന്റ്, മാണി ട്രാന്‍സ്ഫര്‍, ഫോറെക്‌സ്, മീഡിയ, പവര്‍ ജനറേഷന്‍ തുടങ്ങിയ മേഖലകളില്‍ മുത്തൂറ്റ് ഗ്രൂപ്പ് നിക്ഷേപം നടത്തി. ഇന്ന് സ്വര്‍ണ്ണപണയ വായ്പ നല്‍കുന്നതില്‍ ഇന്ത്യയിലെ ഒന്നാം നമ്പര്‍ സ്ഥാപനമാണ് മുത്തൂറ്റ് ഫിനാന്‍സ്. കൃത്യതയാര്‍ന്ന പ്രവര്‍ത്തനവും ഉപഭോക്താക്കളെ രാജാവായി കാണുന്ന മനോഭാവവും വിശ്വസ്തരായ തൊഴിലാളികളുമാണ് മുത്തൂറ്റ് ഫിനാന്‍സിന്റെ വളര്‍ച്ചയ്ക്ക് നിദാനമായിട്ടുള്ളത്.

മുത്തൂറ്റ് ഫിനാന്‍സ് ബ്രാന്‍ഡ് പ്രൊമോഷന് എത്രമാത്രം പ്രാധാന്യം നല്‍കുന്നു?

സ്ഥാപനത്തെ വളര്‍ത്തുന്നതില്‍ ബ്രാന്‍ഡിംഗ് മികച്ച പങ്കു വഹിക്കുന്നുണ്ട്. വലിയൊരു വിഭാഗം ഓഡിയന്‍സിലേക്ക് എത്തിച്ചേരുന്നതിനായി വിനോദം, കായികം എന്നീ മേഖലകളിലെ ബ്രാന്‍ഡിംഗ് ആണ് ഉചിതമാകുക. അതുകൊണ്ട് തന്നെ കായികമേഖലയെ പ്രോത്സാഹിപ്പിക്കുന്നതില്‍ മുത്തൂറ്റ് എന്നും മുന്‍പന്തിയിലാണ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍, പ്രൊ കബഡി ലീഗ്, ഐപിഎല്‍ തുടങ്ങിയ സ്‌പോര്‍ട്ട്‌സ് മാമാങ്കങ്ങളുടെ പ്രധാന സ്‌പോണ്‍സര്‍മാരായി മുത്തൂറ്റ് മികച്ച ബ്രാന്‍ഡിംഗ് നേടിയെടുക്കുക തന്നെ ചെയ്തു.

സാമൂഹ്യ പ്രതിബദ്ധത പദ്ധതികള്‍ മുത്തൂറ്റിന്റെ സമഗ്രമായ വളര്‍ച്ചയുടെ ഭാഗമാണ്. സ്ഥാപനത്തിന്റെ ഓരോ തലത്തിലെയും പ്രവര്‍ത്തന പദ്ധതികള്‍ നേരിട്ടും അല്ലാതെയും സാമൂഹ്യ പ്രതബദ്ധതയുമായി ബന്ധപ്പെട്ടിരിക്കുന്നു

ജോര്‍ജ് മുത്തൂറ്റ് ജേക്കബ്, എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍, മുത്തൂറ്റ് ഫിനാന്‍സ്

സൂപ്പര്‍സ്റ്റാര്‍ അമിതാഭ്ബച്ചനെ കമ്പനിയുടെ ആദ്യത്തെ ബ്രാന്‍ഡ് അംബാസഡര്‍ ആക്കി. സിനിമയില്‍ അമിതാഭ്ബച്ചന്‍ എങ്ങനെ വിശ്വാസത്തിന്റെ പ്രതീകമാകമാണോ, ധനകാര്യ രംഗത്ത് അത്തരത്തില്‍ ഒരു വിശ്വാസത്തിന്റെ പ്രതീകമാണ് മുത്തൂറ്റും. അദ്ദേഹത്തെ ബ്രാന്‍ഡ് അംബാസഡര്‍ ആക്കിയതിലൂടെ വലിയൊരു ബ്രാന്‍ഡ് ബില്‍ഡിംഗ് തന്നെയാണ് മുത്തൂറ്റിന് ലഭിച്ചിരിക്കുന്നത്. പ്രായ, ലിംഗ ഭേദമന്യേ നിരവധിയാളുകള്‍ ഇതിലൂടെ മുത്തൂറ്റിനെ കൂടുതല്‍ അടുത്തറിഞ്ഞു കഴിഞ്ഞു.

മുത്തൂറ്റ് ഫിനാന്‍സിന്റെ ബ്രാന്‍ഡിംഗില്‍ പരസ്യങ്ങള്‍ വഹിക്കുന്ന പങ്കെന്താണ്?

സ്ഥാപനത്തിന്റെ പ്രശസ്തി വര്‍ദ്ധിപ്പിക്കുന്നതിനും ഉപഭോക്താക്കളിലേക്ക് കൂടുതല്‍ അടുപ്പിച്ച് മുത്തൂറ്റ് എന്ന ബ്രാന്‍ഡിനെ ഇപ്പോഴത്തെ നിലയിലേക്ക് വളര്‍ത്തിയെടുത്തതിലും പരസ്യങ്ങള്‍ക്ക് വലിയ സ്ഥാനമാണുള്ളത്. സ്ഥാപനത്തിന്റെ മൂല്യബോധം ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ പരസ്യങ്ങള്‍ തന്നെയാണ് പ്രധാന പങ്കുവഹിച്ചിരിക്കുന്നത്.

സാമൂഹ്യ പ്രതിബദ്ധത പദ്ധതികളെ പറ്റി വിശദീകരിക്കാമോ?

സാമൂഹ്യ പ്രതിബദ്ധത പദ്ധതികള്‍ മുത്തൂറ്റിന്റെ സമഗ്രമായ വളര്‍ച്ചയുടെ ഭാഗമാണ്. സ്ഥാപനത്തിന്റെ ഓരോ തലത്തിലെയും പ്രവര്‍ത്തന പദ്ധതികള്‍ നേരിട്ടും അല്ലാതെയും സാമൂഹ്യ പ്രതബദ്ധതയുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്ഥാപനത്തെ ചുറ്റിപ്പറ്റിയുള്ള സമൂഹത്തില്‍ സാമൂഹികമായും പാരിസ്ഥിതികമായും സാമ്പത്തികമായും ഒരു ഉന്നമനം കൊണ്ട് വരിക എന്നതാണ് പ്രാഥമികമായും മുത്തൂറ്റിന്റെ സിഎസ്ആര്‍ പദ്ധതികളുടെ ലക്ഷ്യം. വിദ്യാഭ്യാസം, ആരോഗ്യം, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, പാരിസ്ഥിതിക സംരക്ഷണം എന്നീ മേഖലകള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതാണ് മുത്തൂറ്റിന്റെ നിലവിലെ സിഎസ്ആര്‍ പദ്ധതികള്‍

മറ്റു എന്‍ബിഎഫ്‌സി ബ്രാന്‍ഡുകളില്‍ നിന്നും മുത്തൂറ്റ് ഫിനാന്‍സിനെ വ്യത്യസ്തമാക്കുന്ന ഘടകങ്ങള്‍ എന്തെല്ലാമാണ്?

രാജ്യത്തെ ഒന്നാം നമ്പര്‍ സ്വര്‍ണപ്പണയ വായ്പ സ്ഥാപനമാണ് മുത്തൂറ്റ് ഫിനാന്‍സ്. കൈ വച്ച എല്ലാ മേഖലകളിലും സ്ഥാപനത്തിന് നേടാന്‍ കഴിഞ്ഞ ബ്രാന്‍ഡ് വിശ്വാസ്യത തന്നെയാണ് മുത്തൂറ്റിനെ എന്നും വ്യത്യസ്തമാക്കുന്നത്. ഏത് മേഖലയില്‍ ആയാലും തികച്ചും ഉപഭോക്തൃ കേന്ദ്രീകൃതമായ സമീപനമാണ് മുതൂറ്റ് ഫിനാന്‍സ് സ്വീകരിക്കുന്നത്. പ്രതിദിനം രണ്ട് ലക്ഷം ഉപഭോക്താക്കളെയാണ് സ്ഥാപനം കൈകാര്യം ചെയ്യുന്നത്. ഇവരെല്ലാം സംതൃപ്ത ഉപഭോക്താക്കള്‍ ആണ് എന്നത് സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയിലാണ് എന്ന് വ്യക്തമാക്കുന്നു.

2018-2019 സാമ്പത്തിക വര്‍ഷത്തില്‍ വിഭാവനം ചെയ്യുന്ന വളര്‍ച്ചാ പദ്ധതികള്‍?

2017 സാമ്പത്തിക വര്‍ഷത്തിലെ വായ്പാ ആസ്തികളുടെ മൊത്തം വിപണി മൂല്യം (ലോണ്‍ അസറ്റ്‌സ് അണ്ടര്‍ മാനേജ്‌മെന്റ്) 27,278 കോടി രൂപയാണ്. 12 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2016 സാമ്പത്തിക വര്‍ഷത്തില്‍ ഇത് നാല് ശതമാനമായിരുന്നു. പ്രതി ശാഖ കണക്കാക്കിയുള്ള ശരാശരി ഗോള്‍ഡ് ലോണ്‍ ബിസിനസും മെച്ചപ്പെട്ടു. 2016 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 5.69 കോടി രൂപയായിരുന്നു, എന്നാല്‍ 2017ല്‍ 6.32 കോടി രൂപയായി ഉയര്‍ന്നു, വളര്‍ച്ച 11 ശതമാനം. സ്വര്‍ണത്തിന്റെ അളവ് 149 ടണ്ണായി ഉയര്‍ന്നു 2017ല്‍. മുന്‍വര്‍ഷം ഇത് 142 ടണ്‍ ആയിരുന്നു. മൊത്തത്തിലുള്ള ആസ്തിയില്‍ ഉണ്ടായിരിക്കുന്നത് 16 ശതമാനം വര്‍ധനയാണ്. 2016ലെ 5619 കോടി രൂപയില്‍ നിന്ന് 6516 കോടി രൂപയിലേക്ക് എത്തി.

അഞ്ച് വര്‍ഷത്തിനുള്ളില്‍ കമ്പനിയുടെ അസറ്റ്‌സ് അണ്ടര്‍ മാനേജ്‌മെന്റ് 45,000 കോടി രൂപയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വടക്ക്, പടിഞ്ഞാറന്‍ മേഖലകളില്‍ ശാഖാ വിപുലീകരണത്തോടെ സാന്നിധ്യം ശക്തമാക്കും. 2017 സാമ്പത്തിക വര്‍ഷത്തില്‍ പ്രതി ശാഖ കണക്കാക്കിയുള്ള ശരാശരി ബിസിനസ് 6.3 കോടി രൂപയായിരുന്നു. ഇത് 15 കോടി രൂപയാക്കി ഉയര്‍ത്താനും പദ്ധതിയിടുന്നുണ്ട്.

Comments

comments

Categories: FK Special, Slider, Top Stories