ടോം ക്രൂസ് യുഎഇയില്‍; രാജ്യം ആഗോള സിനിമ ഹബ്ബാകുമോ?

ടോം ക്രൂസ് യുഎഇയില്‍; രാജ്യം ആഗോള സിനിമ ഹബ്ബാകുമോ?

ദുബായ്: ബുര്‍ജ് ഖലീഫയെന്ന അംബര ചുംബി സ്റ്റാറായത് ടോം ക്രൂസ് കാരണമാണ്. 2011ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം മിഷന്‍ ഇംപോസിബിള്‍-ഗോസ്റ്റ് പ്രോട്ടോക്കോളില്‍ ബുര്‍ജ് ഖലീഫയുടെ മേല്‍ ടോം ക്രൂസ് കാട്ടിക്കൂട്ടിയ സാഹസങ്ങള്‍ അത്രമേല്‍ ഹിറ്റായിരുന്നു. ദുബായ് നഗരത്തോട് അതുകൊണ്ടുതന്നെ പ്രത്യേക സ്‌നേഹമുണ്ട് ടോം ക്രൂസിന്. മിഷന്‍ ഇംപോസിബിള്‍ താരം വീണ്ടും ദുബായിലെത്തിയതാണ് ഇപ്പോഴത്തെ വാര്‍ത്ത.

യുഎഇയിലെ ടോപ് മീഡിയ എക്‌സിക്യൂട്ടിവ് എന്ന് പേരു നേടിയ അഹമ്മദ് അല്‍ ഷേഖ് ആണ് താന്‍ ടോം ക്രൂസിന് ആഥിത്യമരുളിയ ഫോട്ടോ ഷെയര്‍ ചെയ്തത്. യുഎഇയെ എങ്ങനെ ഒരു ആഗോള സിനിമാ ഷൂട്ടിംഗ് ഹബ്ബാക്കി മാറ്റാം എന്നതിനെക്കുറിച്ച് ഇരുവരും ചര്‍ച്ച നടത്തിയാതായാണ് റിപ്പോര്‍ട്ടുകള്‍. മിഷന്‍ ഇംപോസിബിളിന്റെ പുതിയ ഭാഗം ഈ ജൂലൈയില്‍ റിലീസാകാന്‍ ഇരിക്കുകായണ്.

അതുകൊഴിഞ്ഞ് വരുന്ന ക്രൂസ് ചിത്രം ടോപ് ഗണിന്റെ രണ്ടാം ഭാഗമാണ്. ടോം ക്രൂസിന്റെ സിനിമാ കരിയറിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റുകളിലൊന്നാണ് ടോപ് ഗണ്‍. ഇതിന്റെ ഷൂട്ടിംഗ് യുഎഇയില്‍ ആകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 2019ല്‍ ടോപ് ഗണ്‍ രണ്ടാം ഭാഗം പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്റ്റാര്‍ ട്രെക്ക്, ഫാസ്റ്റ് & ഫ്യൂരിയസ്, സ്റ്റാര്‍ വാര്‍സ് തുടങ്ങിയ ചിത്രങ്ങളെല്ലാം യുഎഇയിലായിരുന്നു ഷൂട്ട് ചെയ്തത്. എല്ലാം ഒന്നിനൊന്ന് മെച്ചവുമായിരുന്നു. അതുകൊണ്ടുതന്നെ ടോപ് ഗണിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടും യുഎഇയില്‍ ആകുമെന്നാണ് പലരും പ്രതീക്ഷിക്കുന്നത്. സല്‍മാന്‍ ഖാന്റെ റേസ് 3യുടെ ഷൂട്ടിംഗ് നാളെ മുതല്‍ അബുദാബിയില്‍ ആരംഭിക്കുകയാണെന്നതും ശ്രദ്ധേയമാണ്.

Comments

comments

Categories: Arabia, Movies