ഡിടിഎച്ചിലും പിടിമുറുക്കാന്‍ റിലയന്‍സ്

ഡിടിഎച്ചിലും പിടിമുറുക്കാന്‍ റിലയന്‍സ്

ന്യൂഡെല്‍ഹി: രാജ്യത്തെ ടെലികോം മേഖലയില്‍ വിപ്ലവമുയര്‍ത്തിയ ജിയോയ്ക്ക് പിന്നാലെ ഡിടിഎച്ച് മേഖലയിലും ആകര്‍ഷക വാഗ്ദാനങ്ങളുമായി റിലയന്‍സ് ബിഗ് ടിവി. കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി അഞ്ച് വര്‍ഷത്തേക്ക് അഞ്ഞൂറോളം ചാനലുകള്‍ സൗജന്യമായി നല്‍കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. ഓഫര്‍പ്രകാരം ബിഗ് ടിവിയുടെ എച്ച് വി ഇ സി സെറ്റ്‌ടോപ് ബോക്‌സ് വാങ്ങുന്ന ഉപഭോക്താക്കള്‍ക്കെല്ലാം പേ ചാനലുകള്‍ ഉള്‍പ്പടെ അഞ്ഞൂറോളം എച്ച്ഡി ചാനലുകള്‍ ഒരു വര്‍ഷം ഫ്രീയായി ലഭിക്കും. ഇതിനു പുറമെ ഫ്രീ ടു എയര്‍ ചാനലുകള്‍ അഞ്ചുവര്‍ഷം വരെ റീചാര്‍ജ് ചെയ്യാതെ ലഭിക്കും.

ബിഗ് ടിവിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഇന്നലെ മുതല്‍ സെറ്റ്‌ടോപ്പ് ബോക്‌സ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. 499 രൂപയാണ് ബുക്കിംഗ്് സമയത്ത് നല്‍കേണ്ടത്. ഉപകരണം വീട്ടിലെത്തുമ്പോള്‍ 1500 രൂപ കൂടി ഈടാക്കും. പേ ചാനലുകള്‍ ഒരു വര്‍ഷം മാത്രമേ കിട്ടൂ. തുടര്‍ന്നും പേ ചാനലുകള്‍ ലഭിക്കേണ്ടവര്‍ മാസം 300 രൂപയ്ക്ക് റീചാര്‍ജ് ചെയ്യണം. രണ്ട് വര്‍ഷത്തിന് ശേഷം റിലയന്‍സ് ബിഗ് ടിവി ഉപയോക്താക്കളില്‍ നിന്നും സെറ്റ്‌ടോപ്പ് ബോക്‌സിനായി ഈടാക്കിയ 1,999 രൂപ റീചാര്‍ജ് കാഷ്ബാക്കുകളുടെ രൂപത്തില്‍ തിരികെ നല്‍കുമെന്നും കമ്പനി അറിയിച്ചു.

Comments

comments

Categories: Business & Economy, Tech