ഹ്യുണ്ടായ് നെക്‌സോ, അയോണിക് വാഹനങ്ങള്‍ അവതരിപ്പിച്ചു

ഹ്യുണ്ടായ് നെക്‌സോ, അയോണിക് വാഹനങ്ങള്‍ അവതരിപ്പിച്ചു

കൊച്ചി: ഹ്യുണ്ടായിയുടെ അടുത്ത തലമുറ വാഹനങ്ങളായ ഹ്യൂണ്ടായ് നെക്‌സോ, ഹ്യൂണ്ടായ് അയോണിക് എന്നിവ ന്യൂഡെല്‍ഹിയില്‍ നടക്കുന്ന രണ്ടാമത് ഇന്ത്യ-കൊറിയ ബിസിനസ് ഉച്ചകോടിയില്‍ അവതരിപ്പിച്ചു.

ഹ്യുണ്ടായ് നെക്‌സോ ഫ്യുവല്‍സെല്‍ ഇലക്ട്രിക് വാഹനമാണെങ്കില്‍, ബാറ്ററിയില്‍ ഓടുന്ന വാഹനമാണ് ഹ്യൂണ്ടായ് അയോണിക്. ആഗോളതലത്തില്‍ കുറഞ്ഞ തോതില്‍മാത്രം അന്തരീക്ഷ മലിനീകരണം ഉറപ്പുവരുത്തുന്ന വാഹനങ്ങളുടെ നിര്‍മാണത്തിന്റെ തുടക്കമാണ് ഹ്യുണ്ടായ് നെക്‌സോ എസ്‌യുവി. സ്‌പോര്‍ട്്‌സ് യൂട്ടിലിറ്റി വാഹനങ്ങളുടെ സൗകര്യവും മലിനീകരണമില്ലാത്ത ആധുനിക ഫ്യുവല്‍സെല്‍ സാങ്കേതികവിദ്യയും ഒത്തുചേരുന്നതാണ് പുതിയ ഹ്യുണ്ടായ് നെക്‌സോ. ഒരു പ്രാവശ്യം ചാര്‍ജ് ചെയ്താല്‍ 609 കിലോമീറ്റര്‍ ഓടാന്‍ കഴിയുന്ന നെക്‌സോ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫ്യൂവല്‍സെല്‍ വാഹനമാണെന്നും അധികൃതര്‍ അവകാശപ്പെടുന്നു.

മലിനീകരണമില്ലാത്ത വാഹനങ്ങളുടെ കാര്യത്തില്‍ ഹ്യുണ്ടായിയുടെ പ്രതിബദ്ധതയുടെ അടയാളമാണ് അയോണിക്. യാതൊരുവിധ ഹരിതവാതകങ്ങളും പുറത്തുവിടാത്ത വാഹനമാണിത്. ഹ്യുണ്ടായ് നെക്‌സോയില്‍ നിന്ന് പുറത്തുവിടുന്നത് 99.9 ശതമാനവും ശുദ്ധമായ കണികകളാണ്. അന്തരീക്ഷത്തെ ശുദ്ധീകരിക്കാന്‍ എത്രമാത്രം പങ്കുവഹിച്ചു എന്നത് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ ഡിസ്‌പ്ലേയില്‍നിന്ന് മനസിലാക്കാനാകുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

 

Comments

comments

Categories: Auto, Business & Economy