വൈകല്യത്തിന്റെ കഥ മാറ്റിയെഴുതിയ ദിവ്യാന്‍ശു

വൈകല്യത്തിന്റെ കഥ മാറ്റിയെഴുതിയ ദിവ്യാന്‍ശു

എല്ലാ വെല്ലുവിളികളോടും പൊരുതി ഇന്ത്യയുടെ ആദ്യ ബ്ലൈന്‍ഡ് സോളോ പാരാഗ്ലൈഡറെന്ന പെരുമ സ്വന്തമാക്കിയ സാഹസിക യാത്രയാണ് ദിവ്യാന്‍ശുവിന്റെ ജീവിതം

19ാം വയസിലാണ് ദിവ്യാന്‍ശു ഗണത്രയുടെ കാഴ്ചശക്തി ഗ്ലൂക്കോമിയ കവര്‍ന്നെടുക്കുന്നത്. സൈക്ലിംഗ്, ട്രക്കിംഗ്, പര്‍വതാരോഹണം എന്നിവയില്‍ അഭിരമിച്ചിരുന്ന ‘ പ്രകൃതിയുടെ ആ മകന്‍’ മുറിയുടെ നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങുക എന്നത് അംഗീകരിക്കാന്‍ തയാറല്ലായിരുന്നു. അതുകൊണ്ടുതന്നെ എല്ലാ വെല്ലുവിളികളോടും പൊരുതിയ, ഇന്ത്യയുടെ ആദ്യ ബ്ലൈന്‍ഡ് സോളോ പാരാഗ്ലൈഡറായി അദ്ദേഹം മാറി.

ശേഷിയുള്ളതും ഭിന്നശേഷിയുള്ളതുമായ ലോകത്തെ ആളുകളെ ഒരുമിച്ചു കൊണ്ടുവരാനും ഭിന്നശേഷിയുള്ളവരുടെ സഹജമായ കഴിവുകളെ കുറിച്ചുള്ള മിഥ്യാധാരണകള്‍ ദൂരീകരിക്കാനും കായിക രംഗത്തിന് മാത്രമേ സാധിക്കുകയുള്ളുവെന്ന് അദ്ദേഹം ബലമായി വിശ്വസിക്കുന്നു.

ഒന്നു തയാറെടുക്കാനുള്ള ഇടവേള പോലും നല്‍കാതെ തന്റെ ജീവിതത്തെ പൊടുന്നനെ ഗ്രസിച്ച ബുദ്ധിമുട്ടേറിയ ഇരുണ്ട ഘട്ടത്തെ കൈകാര്യം ചെയ്യുമ്പോഴുണ്ടായ നിരാശയില്‍ നിന്നും ദേഷ്യത്തില്‍ നിന്നുമാണ് ദിവ്യാന്‍ശുവിന്റെ യാത്ര ആരംഭിക്കുന്നത്. ഒറ്റയ്ക്ക് നടക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിനെ പോലും ഓരോ ദിവസവും ആളുകള്‍ ചോദ്യം ചെയ്തു.

ജീവിക്കാനായി സജ്ജനാകുമെന്ന പ്രതീക്ഷയില്‍ ദിവ്യാന്‍ശു ഒരു പുനരധിവാസകേന്ദ്രത്തില്‍ എത്തി. ചോക്ക് നിര്‍മാണം, ടെലിഫോണ്‍ ഓപ്പറേറ്റര്‍ തുടങ്ങിയ കരിയര്‍ നിര്‍ദേശങ്ങള്‍ മാത്രമാണ് ലഭിക്കുന്നത് എന്നതിനാല്‍ അവിടെയും അധികകാലം അദ്ദേഹത്തിന് പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. സമൂഹം മനസില്‍ ചിന്തിക്കുന്നതിനേക്കാള്‍ കൂടുതല്‍ ചെയ്യാന്‍ ഭിന്നശേഷിയുള്ള ഒരു വ്യക്തിക്ക് സാധിക്കുമെന്ന് അദ്ദേഹം ശക്തമായി വിശ്വസിച്ചിരുന്നു.

സഹതാപം എന്ന വാക്കാണ് ദിവ്യാന്‍ശുവിനെ അസ്വസ്ഥമാക്കുന്ന മറ്റൊന്ന്. സഹാനുഭൂതിയാണ് ഭിന്നശേഷിയുള്ള വിഭാഗത്തിന് ആവശ്യമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ജീവിതം എപ്രകാരമാണെന്ന് ഞങ്ങളോട് ചോദിക്കൂ. അല്ലാതെ അനുമാനിക്കരുത്. ഞങ്ങള്‍ക്ക് സഹതാപം ആവശ്യമില്ല. സഹാനുഭൂതിയാണ് വേണ്ടത്. അംഗവൈകല്യത്തെ കുറിച്ചുള്ള ആഖ്യാനം മാറ്റത്തിനു വിധേയമാകേണ്ടതുണ്ട്. ആ ഭാഷ മാറണം. വൈകല്യമെന്നത് സങ്കടമായാണ് ചിത്രീകരിക്കപ്പെടുന്നത്

ആളുകളുടെ സഹതാപത്തില്‍ അധിഷ്ഠിതമായ ഒരു ജീവിതത്തിന് ഞാന്‍ തയാറല്ലായിരുന്നു. ശാരീരികമായ ശക്തിയും മാനസികമായ വീര്യവും വീണ്ടെടുക്കാന്‍ എനിക്ക് കുറച്ച് സമയം വേണ്ടിവന്നു. ഞാന്‍ പുറംലോകവുമായി ചേര്‍ന്നാണെന്ന് എനിക്ക് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ പതുക്കെ സൈക്ലിംഗിനു പോകാനും ക്ലൈംബിംഗ് പോലുള്ള പ്രവര്‍ത്തികള്‍ ചെയ്യാനും തുടങ്ങി- 40 കാരനായ ദിവ്യാന്‍ശു പറഞ്ഞു. ക്ലൈംബിംഗാണ് (കയറ്റങ്ങള്‍) പാരാഗ്ലൈഡിംഗിലേക്ക് നയിച്ചത്. തുടക്കത്തില്‍ ഈ പ്രവര്‍ത്തി ചെയ്തത് ഒരു നിര്‍ദേശകനൊപ്പമായിരുന്നു.

അത്യാഹ്ലാദപരമായ വികാരങ്ങളെ എനിക്കൊരിക്കലും മറക്കാന്‍ സാധിച്ചില്ല. ഇതുവരെയുണ്ടായിട്ടുള്ള ആത്മീയമായ അനുഭവങ്ങളോട് ഏറെ അടുത്തു നില്‍ക്കുന്ന ഒന്നാണിത്. ആകാശത്ത് പറക്കുന്ന ആ അനുഭവം എങ്ങനെയാണെന്ന് കൃത്യമായി പ്രകടിപ്പിക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്. അതിനെക്കാളും ഉദാരമായ മറ്റൊരു അനുഭവമില്ല. ഭൂമിയില്‍ നിരവധി പ്രതിബന്ധങ്ങളുണ്ട്. എന്നാല്‍ ആകാശത്ത് ഞാന്‍ ഒരു പക്ഷിയെന്നതുപോലെ സ്വതന്ത്രനാണ്- അദ്ദേഹം തുടര്‍ന്നു.

ഒരു തിരിഞ്ഞുനോട്ടവുമുണ്ടായിരുന്നില്ല. വൈവിധ്യമല്ലാത്ത സങ്കല്‍പ്പത്തോട് യുദ്ധം ചെയ്ത് ആള്‍ക്കൂട്ടത്തിനു പുറത്തു നില്‍ക്കുകയും ഭിന്നശേഷിയുള്ളവര്‍ക്ക് സഹായത്തിന് ഒരു കൈ ആവശ്യമാണെന്ന ധാരണ തിരുത്തുകയും വേണമായിരുന്നു ദിവ്യാന്‍ശുവിന്.

ഒടുവില്‍ 2014ല്‍ ദിവ്യാന്‍ശു ഇന്ത്യയിലെ അന്ധനായ ആദ്യ സോളോ പാരാഗ്ലൈഡറായി. ഇതേ വര്‍ഷം തന്നെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന പ്രമുഖ സൈക്കിള്‍ ബ്രാന്‍ഡായ ഫയര്‍ഫോക്‌സ് ബൈക്ക്‌സിന്റെ സഹകരണത്തോടെ അഡ്വഞ്ചേഴ്‌സ് ബിയോണ്ട് ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ (എബിബിഎഫ്) തുടങ്ങുന്നതിലേക്കും ഇത് അദ്ദേഹത്തെ നയിച്ചു. ശേഷിയുള്ളവരും ഭിന്നശേഷിയുള്ളവരും തമ്മിലുള്ള അന്തരം കുറയ്ക്കുന്നത് ലക്ഷ്യമിട്ടുകൊണ്ടാണ് ഫൗണ്ടേഷന്‍ സ്ഥാപിച്ചത്.

പൂനെയില്‍ ജനിച്ച ഞാന്‍ ഭാഗ്യവാനാണ്. കുട്ടിക്കാലം മുതല്‍ മലനിരകള്‍ കയറുകയും സ്ഥിരമായി ട്രക്കിംഗിനു പോവുകയും ചെയ്തിരുന്നു. ശേഷിയുള്ളവരും ഭിന്നശേഷിക്കാരും തമ്മില്‍ സമ്പര്‍ക്കം സ്ഥാപിക്കാനുള്ള ഒരു പ്ലാറ്റ്‌ഫോം സ്‌പോര്‍ട്‌സ് ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു- ദിവ്യാന്‍ശു കൂട്ടിച്ചേര്‍ത്തു.

ഒന്നു തയാറെടുക്കാനുള്ള ഇടവേള പോലും നല്‍കാതെ തന്റെ ജീവിതത്തെ പൊടുന്നനെ ഗ്രസിച്ച ബുദ്ധിമുട്ടേറിയ ഇരുണ്ട ഘട്ടത്തെ കൈകാര്യം ചെയ്യുമ്പോഴുണ്ടായ നിരാശയില്‍ നിന്നും ദേഷ്യത്തില്‍ നിന്നുമാണ് ദിവ്യാന്‍ശുവിന്റെ യാത്ര ആരംഭിക്കുന്നത്. ഒറ്റയ്ക്ക് നടക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിനെ പോലും ഓരോ ദിവസവും ആളുകള്‍ ചോദ്യം ചെയ്തു. ജീവിക്കാനായി സജ്ജനാകുമെന്ന പ്രതീക്ഷയില്‍ ദിവ്യാന്‍ശു ഒരു പുനരധിവാസകേന്ദ്രത്തില്‍ എത്തി. ചോക്ക് നിര്‍മാണം, ടെലിഫോണ്‍ ഓപ്പറേറ്റര്‍ തുടങ്ങിയ കരിയര്‍ നിര്‍ദേശങ്ങള്‍ മാത്രമാണ് ലഭിക്കുന്നത് എന്നതിനാല്‍ അവിടെയും അധികകാലം അദ്ദേഹത്തിന് പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല

മറ്റുള്ള പലരും ദിവ്യാന്‍ശുവിനെ പ്രചോദനമായി നിരന്തരം പരാമര്‍ശിക്കുന്നുണ്ടെങ്കിലും തന്നെക്കുറിച്ച് തന്നെ കേള്‍ക്കാന്‍ അദ്ദേഹത്തിന് താല്‍പര്യമില്ല. ഞാന്‍ ചെയ്തതില്‍ പ്രചോദനപരമായി ഒന്നും തന്നെയില്ല. പാരാഗ്ലൈഡിംഗോ പര്‍വതാരോഹണമോ സാഹസിക കായിക ഇനങ്ങളോ താല്‍പര്യമുള്ള ഏതൊരു വ്യക്തിക്കും ചെയ്യാവുന്നതാണവ. അതുകൊണ്ടുതന്നെ ഞാന്‍ അത് ചെയ്യുന്നതില്‍ എന്താണ് പ്രത്യേകത? ഞാന്‍ ചെയ്യുന്ന അതേ കാര്യങ്ങള്‍ തന്നെ പ്രാപ്തിയുള്ളവരെന്ന് നിങ്ങള്‍ വിളിക്കുന്ന മറ്റൊരാള്‍ ചെയ്യുമ്പോള്‍ അതു പ്രചോദനമെന്നു വിശേഷിപ്പിക്കപ്പെടുന്നില്ല. പിന്നെ ഭിന്നശേഷിക്കാര്‍ ചെയ്യുമ്പോള്‍ എന്താണ് പ്രത്യേകത? – അദ്ദേഹം ചോദിക്കുന്നു.

ശാരീരികമായ പരിമിതികളോട് മാത്രമല്ല, സമൂഹത്തിന്റെ മനോഭാവം തകര്‍ക്കുന്നതിനായും ദിവ്യാന്‍ശു പൊരുതുന്നു. അന്ധനായ ഒരു മനുഷ്യനെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന അവസാന വാക്കാണ് വികലാംഗന്‍ എന്നത്. ശേഷിയുള്ള ശരീരത്തെ കുറിച്ചുള്ള ധാരണയാണ് വൈകല്യവുമായി ജീവിക്കേണ്ടിവരുന്ന ഒരാളെ സംബന്ധിച്ച് ഏറ്റവും വലിയ ബുദ്ധിമുട്ട് എന്നതാണ് എന്നെ കൂടുതല്‍ വേദനിപ്പിക്കുന്നത്. സമൂഹത്തിന്റെ മുഖ്യധാര കൊണ്ടുനടക്കുന്ന ഒരു തെറ്റായ ധാരണയാണിത്. ഭിന്നശേഷിയുള്ളവരോടുള്ള അവരുടെ സമീപനത്തെ തന്നെ വികലമാക്കുന്നതും ഇതാണ് -അദ്ദേഹം പറഞ്ഞു. നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ അദൃശ്യ ജനസംഖ്യയാണ് അംഗവൈകല്യമുള്ള ആളുകളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അംഗപരിമിതരായ 200 മില്യണ്‍ പേരാണ് ഇന്ത്യയിലുള്ളതെന്നും എന്നാല്‍ അവര്‍ കഷ്ടിച്ച് മാത്രമേ നമ്മുടെ ശ്രദ്ധയാകര്‍ഷിക്കുന്നുള്ളുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

‘ സഹതാപം’ എന്ന വാക്കാണ് ദിവ്യാന്‍ശുവിനെ അസ്വസ്ഥമാക്കുന്ന മറ്റൊന്ന്. സഹാനുഭൂതിയാണ് ഭിന്നശേഷിയുള്ള വിഭാഗത്തിന് ആവശ്യമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ജീവിതം എപ്രകാരമാണെന്ന് ഞങ്ങളോട് ചോദിക്കൂ. അല്ലാതെ അനുമാനിക്കരുത്. ഞങ്ങള്‍ക്ക് സഹതാപം ആവശ്യമില്ല. സഹാനുഭൂതിയാണ് വേണ്ടത്. അംഗവൈകല്യത്തെ കുറിച്ചുള്ള ആഖ്യാനം മാറ്റത്തിനു വിധേയമാകേണ്ടതുണ്ട്. ആ ഭാഷ മാറണം. വൈകല്യമെന്നത് സങ്കടമായാണ് ചിത്രീകരിക്കപ്പെടുന്നത്. ഞങ്ങള്‍ സങ്കടകരമായ ഒരു ജീവിതമല്ല നയിക്കുന്നതെന്ന് ഏവരും അറിയണം. സഹതാപം നിറഞ്ഞ കണ്ണുകളോടെയാണ് ഞങ്ങളെ കാണുന്നത്. ഇത് നിര്‍ത്തേണ്ടതുണ്ട്.

നിയമങ്ങള്‍ ധാരാളം നിലവിലുണ്ടെങ്കിലും അതിന്റെ നടപ്പിലാക്കല്‍ മന്ദഗതിയിലാണെന്ന്, ഭിന്നശേഷിയുള്ളവരുടെ ഭരണഘടനാപരമായ അവകാശത്തെ കുറിച്ച് സംസാരിക്കവെ ദിവ്യാന്‍ശു പറഞ്ഞു. നിയമം നടപ്പിലാക്കിയില്ലെങ്കില്‍ അതുകൊണ്ടു പ്രയോജനമില്ല. ആദ്യത്തെ വിഷയം മിക്ക ഭിന്നശേഷിക്കാര്‍ക്കും അവരുടെ അവകാശങ്ങളെ കുറിച്ച് ധാരണയില്ല എന്നതാണ്. രണ്ടാമതായി, ഈ അവകാശങ്ങള്‍ ഭിന്നശേഷിക്കാരുടെ അഭിവൃദ്ധിക്കായി കാര്യക്ഷമമായി ഉപയോഗിക്കുന്നുമില്ല. പൊതുമേഖലയിലായാലും സ്വകാര്യ മേഖലയിലായാലും ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക ക്വാട്ട ഉണ്ട്. എന്നാല്‍ അവര്‍ എല്ലായ്‌പ്പോഴും പുറത്തിരിക്കേണ്ടിവരുന്നു. ഒരു ജോലിയും അവരില്‍ ഏല്‍പ്പിക്കപ്പെടുന്നില്ല. ഇത് മോശമായ കാര്യമാണ്.

എന്നിരുന്നാലും ദിവ്യാന്‍ശു എല്ലായ്‌പ്പോഴും ശുഭാപ്തിവിശ്വാസിയാണ്. മാറ്റമുണ്ടാകുമെന്നും അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു. ഭിന്നശേഷിക്കാരോടുള്ള ജനങ്ങളുടെ മനോഭാവത്തില്‍ മാറ്റമുണ്ട്. മാറ്റങ്ങള്‍ കൂടുതല്‍ അര്‍ത്ഥവത്താവുകയും പൊതു ഇടങ്ങളും തൊഴിലിടങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഞങ്ങള്‍ക്കു വേണ്ടി തുറന്നിടുന്ന മുഖ്യധാരയിലെ കൂടുതല്‍ പേരുണ്ടാവുകയും ചെയ്താല്‍ നമുക്ക് ഒരു വലിയ മാറ്റം ദര്‍ശിക്കാന്‍ സാധിക്കും- ദിവ്യാന്‍ശു കൂട്ടിച്ചേര്‍ത്തു.

കടപ്പാട്: ഐഎഎന്‍എസ്

 

Comments

comments

Categories: Motivation, Slider, Top Stories