കൊഗ്നിസെന്റ് ഇന്ത്യയില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു

കൊഗ്നിസെന്റ് ഇന്ത്യയില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു

ന്യൂഡെല്‍ഹി: യുഎസ് ബഹുരാഷ്ട്ര കോര്‍പ്പറേഷനായ കൊഗ്നിസെന്റ് കഴിഞ്ഞ വര്‍ഷം തങ്ങളുടെ ഇന്ത്യന്‍ ബിസിനസില്‍ നിന്നും 8,000 ജീവനക്കാരെ കുറച്ചതായി റിപ്പോര്‍ട്ട്. അതേസമയം യുഎസിലും യൂറോപ്പിലും കമ്പനി കൂടുതല്‍ നിയമനം നടത്തുകയും ചെയ്തിട്ടുണ്ട്. യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷനില്‍ സമര്‍പ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

2017 അവസാനത്തെ കണക്ക് പ്രകാരം ഏകദേശം 2,60,000 തൊഴിലാളികളാണ് കൊഗ്നിസെന്റിന് വിവിധ രാജ്യങ്ങളിലായുള്ളത്. ഇതില്‍ 1,80,000 ജീവനക്കാരാണ് കൊഗ്നിസെന്റിന് ഇന്ത്യയിലുള്ളത്. 2016 അവസാനത്തില്‍ . 1,88,000 ജീവനക്കാരാണ് ഇന്ത്യയിലുണ്ടായിരുന്നത്. ഒരു വര്‍ഷത്തിനിടെ ഇന്ത്യയില്‍ 8,000 ജീവനക്കാരെ കമ്പനി വെട്ടിക്കുറച്ചിട്ടുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇക്കാലയളവില്‍ യുഎസിലെ ജീവനക്കാരുടെ എണ്ണം 50,400 ആയി വര്‍ധിച്ചു. 2900 പേരെയാണ് കൊഗ്നിസെന്റ് ഒരു വര്‍ഷത്തിനിടെ യുഎസില്‍ നിയമിച്ചത്. യൂറോപ്പില്‍ 2,300 ജീവനക്കാരെയും കമ്പനി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

ഇതാദ്യമായാണ്, ഓട്ടോമേഷനെ തുടര്‍ന്ന് ഇന്ത്യന്‍ കമ്പനികളില്‍ ജീവനക്കാരുടെ എണ്ണം കുറയുന്നതായി കാണുന്നത്. ഇന്ത്യയില്‍ ഐടി കമ്പനികളിലെ നിയമനങ്ങള്‍ കുറയുമെന്ന നിരീക്ഷണം നാസ്‌കോമും (നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ്‌വെയര്‍ ആന്‍ഡ് സര്‍വീസസ് കമ്പനീസ്) പങ്കുവെച്ചിട്ടുണ്ട്. യുഎസ് കേന്ദ്രീകരിച്ച് ആയിരത്തിലധികം ജീവനക്കാരെ കമ്പനികള്‍ കൂട്ടിച്ചേര്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നാസ്‌കോം പറഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്ന മേഖലയാണ് ഐടി.

Comments

comments

Categories: Business & Economy