പൊതുമേഖലാ ബാങ്കുകളുടെ 35 വിദേശ ശാഖകള്‍ അടയ്ക്കും

പൊതുമേഖലാ ബാങ്കുകളുടെ 35 വിദേശ ശാഖകള്‍ അടയ്ക്കും

ന്യൂഡെല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ 35 വിദേശ ശാഖകള്‍ മറ്റുള്ളവയില്‍ ലയിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഒരുങ്ങുകയാണെന്ന് ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെക്രട്ടറി രാജിവ് കുമാര്‍. 69 വിദേശ ശാഖകളുടെ പ്രവര്‍ത്തനം കൂടി അവസാനിപ്പിക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ടെന്നും രാജിവ് കുമാര്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ അറിയിച്ചത്.

പ്രവര്‍ത്തന ചെലവ് ചുരുക്കുന്നതിനു വേണ്ടി ലാഭത്തിലല്ലാത്ത എല്ലാ വിദേശ ശാഖകളും അടച്ചുപൂട്ടുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുകയാണ്. ഒന്നിലധികം പൊതുമേഖലാ ബാങ്കുകള്‍ പാര്‍ട്ണര്‍മാരായിട്ടുള്ള സംയുക്ത സംരംഭങ്ങളിലെ ഇക്വിറ്റി ഓഹരികളും സര്‍ക്കാര്‍ ഏകീകരിക്കും. രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടന്ന രണ്ട് ബില്യണ്‍ ഡോളറിന്റെ തട്ടിപ്പ് പുറത്തുവന്നതോടെ പൊതുമേഖലാ ബാങ്കുകള്‍ സൂക്ഷ്മനിരീക്ഷണത്തിനു കീഴിലാണ്.

Comments

comments

Categories: Banking