ആധാര്‍ ബന്ധിപ്പിക്കലിലൂടെ 2.75 കോടി റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കി

ആധാര്‍ ബന്ധിപ്പിക്കലിലൂടെ 2.75 കോടി റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കി

ന്യൂഡെല്‍ഹി: പൂര്‍ണ ഡിജിറ്റല്‍വല്‍ക്കരണവും ഗുണഭോക്താക്കളുടെ ആധാര്‍ നമ്പറുമായുള്ള ബന്ധിപ്പിക്കലും മൂലം 2.75 കോടിയിലധികം വ്യാജ റേഷന്‍ കാര്‍ഡുകള്‍ ഇല്ലാതാക്കാന്‍ സാധിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍. ഉയര്‍ന്ന സബ്‌സിഡിയുള്ള ഭക്ഷ്യധാന്യങ്ങള്‍ നേടുന്നതിനാണ് ഇത്തരം വ്യാജ റേഷന്‍കാര്‍ഡുകള്‍ പ്രധാനമായും ഉപയോഗിച്ചിരുന്നത്.

2013 ജനുവരിയില്‍ ആരംഭിച്ച റേഷന്‍ കാര്‍ഡുകളുടെ ഡിജിറ്റല്‍വല്‍ക്കരണ പ്രക്രിയ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ വേഗത കൈവരിച്ചുവെന്ന് കേന്ദ്ര ഭക്ഷ്യ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.’പ്രതിവര്‍ഷം 17,500 കോടി രൂപയുടെ ഗോതമ്പ്, അരി, പയര്‍വര്‍ഗങ്ങള്‍ എന്നിവ അനര്‍ഹരിലേക്ക് എത്തിച്ചേരുന്നത് തടയാന്‍ സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നുണ്ട്’. കേന്ദ്ര
ഭക്ഷ്യ-ഉപഭോക്തൃ കാര്യ മന്ത്രി രാം വിലാസ് പാസ്വാന്‍ പറഞ്ഞു.

ദേശിയ ഭക്ഷ്യ സുരക്ഷാ നിയമത്തിന് കീഴില്‍ ഏകദേശം 23.19 കോടി റേഷന്‍ കാര്‍ഡുകളാണ് വിതരണം ചെയ്തിട്ടുള്ളത്. 82 ശതമാനം റേഷന്‍ കാര്‍ഡുകളുടെയും ആധാര്‍ ബന്ധിപ്പിക്കല്‍ ഇതുവരെ നടന്നിട്ടുണ്ട്. ഇത് 100 ശതമാനത്തില്‍ എത്തുന്നതോടെ കൂടുതല്‍ വ്യാജ റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കാന്‍ സാധിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Comments

comments

Categories: Business & Economy